India
Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാ‌ത്രയ്ക്ക് 7 സ്ഥലങ്ങൾ

ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാ‌ത്രയ്ക്ക് 7 സ്ഥലങ്ങൾ

By Maneesh

സഞ്ചാരികൾ തേടിയെത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നഗരത്തിലും ‌പരിസര പ്രദേശങ്ങളിലും സഞ്ചാരികൾക്ക് സന്ദർശി‌ക്കാൻ പ‌റ്റിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. പക്ഷേ ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്നവർ ഈ സ്ഥലങ്ങളിലൊക്കെ പല തവണ യാത്ര ചെയ്തിട്ടുള്ളവരാണ്. അതുകൊണ്ടാണ് പലരും ‌വീക്കെൻഡുകളിൽ ബാംഗ്ലൂർ വിട്ട് പ‌ല സ്ഥലങ്ങളിലേ‌ക്കും യാത്ര ചെയ്യുന്നത്.

ബാംഗ്ലൂരിൽ നിന്ന് ആഴ്ച അവസാനം യാത്ര ചെയ്യാൻ പറ്റിയ 7 സ്ഥലങ്ങൾ പ‌രിചയപ്പെടാം. ഗോകർണയിലെ ബീച്ചുകളും കൂർഗിലെ ഹിൽസ്റ്റേഷനുകളും മൈസൂരുമൊക്കെ ഇതിൽപ്പെടും.

വയനാട്, 277 കിമീ

വയനാട്, 277 കിമീ

ബാംഗ്ലൂരിൽ നിന്ന് നിരവധി ആളുകൾ ആഴ്ച അവസാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ഥലമാണ് നമ്മുടെ വയനാട്. ബാംഗ്ലൂരിൽ നിന്ന് 277 കിലോമീറ്റർ അകലെയായാണ് വയനാട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 6 മണിക്കൂർ യാത്രയുണ്ട് ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക്. വിശദമായി വായിക്കാം

Photo Courtesy: Stalinsunnykvj
മൈസൂർ, 145 കി മീ

മൈസൂർ, 145 കി മീ

ബാംഗ്ലൂരിൽ നിന്ന് 145 കിലോമീറ്റർ അകലെയായാണ് മൈസൂർ സ്ഥിതി ചെയ്യുന്നത്. അംബാ പാലസ് എന്നുകൂടി വിളിക്കപ്പെടുന്ന മൈസൂര്‍ കൊട്ടാരമാണ് മൈസൂരിലെ പ്രധാന കാഴ്ച. ഇന്ത്യയിലെ തന്നെ കണ്ടിരിക്കേണ്ട കാഴചകളില്‍ ഒന്നാണ് മൈസൂര്‍ കൊട്ടാരം. ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ മറ്റ് പ്രധാന കാഴ്ചകള്‍. വിശദമാ‌യി വായിക്കാം

Photo Courtesy: Abhishek Pathak

ചിക്കമഗളൂർ, 242 കിമീ

ചിക്കമഗളൂർ, 242 കിമീ

ബാംഗ്ലൂരിൽ നിന്ന് 242 കിലോമീറ്റർ അകലെയായാണ് ചിക്കമ‌ഗളൂർ സ്ഥിതി ചെയ്യുന്നത്. ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്ന മുല്ലയനഗിരി ട്രക്കിംഗിന് പേരുകേട്ട സ്ഥലം കൂടിയാണ്. കാളതഗിരി അഥവാകാളഹസ്തി, ഹെബ്ബെ ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടെയാണ്. മാണിക്യധാരാ ഫാള്‍സ്, ശാന്തി ഫാള്‍സ്, കാദംബി ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളും ചിക്കമഗളൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: Mallikarjuna Sarvala
കൂർഗ്, 237 കിമീ

കൂർഗ്, 237 കിമീ

ബാംഗ്ലൂരിൽ നിന്ന് 237 കിലോ‌മീറ്റർ അകലെയായാണ് കൂർഗ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Dcrjsr
ഗോകര്‍ണം, 485 കി.മീ

ഗോകര്‍ണം, 485 കി.മീ

ബാംഗ്ലൂരിൽ നിന്ന് 485 കിലോമീറ്റർ അകലെയായി അറബിക്കടലിന് തീരത്തായാണ് ഗോകർണം സ്ഥിതി ചെയ്യുന്നത്. ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. വിശദമാ‌യി വായിക്കാം
Photo Courtesy: Nithesh Yashodhar Rai

ഹൊന്നേമാര്‍ഡു, 379 കി മീ

ഹൊന്നേമാര്‍ഡു, 379 കി മീ

വാട്ടര്‍ സ്‌പോര്‍ട്‌സും അല്‍പസ്വല്‍പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന്‍ ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം

Photo Courtesy: Srinath.holla
ഏർക്കാട്, 217 കിലോമീറ്റർ

ഏർക്കാട്, 217 കിലോമീറ്റർ

ബാംഗ്ലൂരിൽ നിന്ന് 217 കിലോമീറ്റർ അകലെയായി തമിഴ്നാട്ടിലാണ് ഏർക്കാട് സ്ഥിതി ചെയ്യുന്നത്. ബിഗ്‌ ലേക്ക്, ബിയേര്‍സ് കെവ്, ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌, അര്‍തെര്‍സ് സീറ്റ്‌, അന്ന പാര്‍ക്ക്‌, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മോണ്ട് ഫോര്‍ട്ട്‌ സ്കൂള്‍, ശേര്‍വരായന്‍ ടെമ്പിള്‍, ശ്രീ രാജ രാജേശ്വരി ടെമ്പിള്‍, ടിപ്പെരാരി വ്യൂ പോയിന്റ്‌ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Riju K

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X