» »ഗോവയിലെത്തി..ഇനിയെന്താണ്?

ഗോവയിലെത്തി..ഇനിയെന്താണ്?

Written By: Elizabath

എത്രതവണ പോയാലും മടുപ്പുതോന്നാത്ത സ്ഥലമാണ് ഗോവ. പുത്തന്‍ കാഴ്ചകളാണ് ഓരോ യാത്രയിലും ഗോവ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

മഴഭ്രാന്തന്‍മാരേ...വരൂ...മഴ നനയാം...ഗോവ വിളിക്കുന്നു!

പാര്‍ട്ടിയും പബ്ബും മാത്രമല്ലാ ഗോവ എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. യൂത്തന്‍മാര്‍ക്കൊപ്പം ഫാമിലി ട്രിപ്പുകള്‍ക്കുവരെ ആദ്യം പറയുന്ന സ്ഥലങ്ങളിലൊന്ന് ഇപ്പോള്‍ ഗോവയാണ്. ഇത്രയും പ്രശസ്തിയാര്‍ജ്ജിച്ച ഗോവയില്‍ പോകുമ്പോള്‍ സ്ഥിരം സ്ഥലങ്ങളില്‍ നിന്നും വിട്ട് യാത്ര വ്യത്യസ്തമാക്കണ്ടേ??

ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം

ഗോവന്‍ യാത്രയില്‍ മറക്കാതെ ചെയ്യേണ്ട കുറച്ച് കാര്യങ്ങള്‍ നോക്കാം...

ബീച്ചിലെ കറക്കം

ബീച്ചിലെ കറക്കം

ബീച്ചുകള്‍ക്ക് പേരു കേട്ടയിടമാണല്ലോ ഗോവ. അതിനാല്‍ത്തന്നെ ബീച്ചുകളെ ഒഴിവാക്കി ഒരുഗോവന്‍ യാത്രയുടെ കാര്യം ഓര്‍ക്കാന്‍ പോലും പാടില്ല.
ഇവിടുത്തെ ചിലബീച്ചുകളില്‍ കാലുകുത്താന്‍ പറ്റാത്തത്ര തിരക്കു കാണുമെങ്കിലും ചിലയിടങ്ങളില്‍ അത്രയധികം തിരക്കില്ല. യാത്രകളില്‍ തിരക്ക് കുറഞ്ഞ ബീച്ച് തിരഞ്ഞെടുത്ത് കറങ്ങാന്‍ ശ്രദ്ധിക്കാം.
ഗോവയുടെ തനത് രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണ് ഇവിടം.

PC:Dinesh Bareja

ദേവാലയ സന്ദര്‍ശനം

ദേവാലയ സന്ദര്‍ശനം

യാത്രയില്‍ ഇത്തിരി ഭക്തിക്കു കൂടിതാല്പര്യമുണ്ടെങ്കില്‍ പോയി കാണാന്‍
ധാരാളം ദേവാലയങ്ങള്‍ ഗോവയിലുണ്ട്.
പൗരാണിക വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയങ്ങള്‍ ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരെ സംബന്ധിച്ച് മികച്ച അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.
വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനു സമര്‍പ്പിച്ചിരിക്കുന്ന ബോം ജീസസ് ചര്‍ച്ച് യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

PC:Dey.sandip

ലാറ്റിന്‍ നിര്‍മ്മിതികള്‍ സന്ദര്‍ശിക്കാം

ലാറ്റിന്‍ നിര്‍മ്മിതികള്‍ സന്ദര്‍ശിക്കാം

ബീച്ചുകളെ മാറ്റി നിര്‍ത്തിയാല്‍ വളരെ വലിയ സംസ്‌കാരവും പൈതൃകവുമുള്ള ഒരു നഗരമാണ് ഗോവ. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെ കാണുന്ന പോര്‍ച്ചുഗീസ് ബംഗ്ലാവുകള്‍. മഞ്ഞ,നീല നിറങ്ങളില്‍ വഴിയോരത്തു കാണുന്ന പോര്‍ച്ചുഗീസ് ലാറ്റിന്‍ ബംഗ്ലാവുകള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.

PC: urbzoo

കോട്ടകള്‍ കാണാം

കോട്ടകള്‍ കാണാം

ഗോവയിലെ കോട്ടകള്‍ കാണുക എന്നത് ഇത്തിരി പണിപ്പെട്ട പണിയണെങ്കിലും കണ്ടു കഴിഞ്ഞുള്ള സംതൃപ്തി ഒന്നു വേറെത്തന്നെയാണ്. ഇവിടുത്തെ കോട്ടകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1612 ല്‍ പണികഴിപ്പിക്കപ്പെട്ട അഗ്വാഡ കോട്ട. ദില്‍ ചാഹ്താഹെ എന്ന ബോളിവുഡ് സിനിമയില്‍ കാണിക്കുന്ന ഈ കോട്ട സിനിമയ്ക്കു ശേഷമാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്.

PC: Abhiomkar

ട്രക്കിങ്ങ്

ട്രക്കിങ്ങ്

ബീച്ചുകള്‍ മാത്രമുള്ള ഗോവയില്‍ എന്തു ട്രക്കിങ് എന്നു ചോദിക്കരുത്. ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്കായി ഒട്ടേറെ റൂട്ടുകള്‍ ഇവിടെയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടൂ റൂട്ടുകളാണ് മോളന്‍ ദേശീയോദ്യാനത്തിലൂടെ ദൂത്സാഗര്‍ വെള്ളച്ചാട്ടത്തെ ചുറ്റിപ്പോകുന്നതും ഭഗവാന്‍ മഹാവീര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലൂടെ പോകുന്നതും.
PC: संगम अनिल नाईक

മ്യൂസിക് കഫെ

മ്യൂസിക് കഫെ

സംഗീതത്തില്‍ ഇത്തിരിയെങ്കിലും കമ്പമുള്ളവരാണെങ്കില്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ് ഗോവയിലെ മ്യൂസിക്കല്‍ കഫെകളുടെ രസം. രാത്രി മുഴുവന്‍ ആഘോഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.

PC: Nagarjun Kandukuru

നാടകം

നാടകം

ഗോവയുടെ മാത്രം പ്രത്യേകതയാണ് രാത്രികാലങ്ങളില്‍ അരങ്ങേറുന്ന നാടകങ്ങള്‍. ഗോവയുടെ തനതായ നാടക രൂപമായ ട്യറ്ററാണ് ഇങ്ങനെ കാണുവാന്‍ സാധിക്കുന്നത്.

PC:Rahul Deshpande

ടെന്റുകളില്‍ ഒഴുകാം

ടെന്റുകളില്‍ ഒഴുകാം

മറ്റൊരിടത്തു നിന്നും ലഭിക്കാത്ത ഒന്നാണ് ഒഴുകുന്ന ടെന്റുകള്‍. ഇവിടുത്തെ ബിച്ചൊളിമിലെ മെയം തടാകത്തലാണ് ഈ സൗകര്യമുള്ളത്.

PC:Silver Blue

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...