Search
  • Follow NativePlanet
Share
» »മലയാളികൾ കൂനൂർ എന്ന് വിളിക്കുന്ന കുന്നൂറിനേക്കുറിച്ച്

മലയാളികൾ കൂനൂർ എന്ന് വിളിക്കുന്ന കുന്നൂറിനേക്കുറിച്ച്

തമിഴ്നാട്ടിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ ഊട്ടിയോട് ചേര്‍ന്നുള്ള ഈ സ്ഥലം നിങ്ങള്‍ക്ക് വിസ്മയത്തോട് കൂടിയേ കാണാനാവൂ

By Maneesh

തമിഴ്നാട്ടിലെ പ്രകൃതിഭംഗിയാര്‍ന്ന ഒരു ഹില്‍സ്റ്റേഷനാണ് കുന്നൂർ. ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും ഓര്‍മ്മകളില്‍ സജീവമായി നില്ക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തിലെ ആശ്ചര്യഭാവത്തോടെ ഇവിടെ കാഴ്ചകള്‍കാണാം.

തമിഴ്നാട്ടിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ ഊട്ടിയോട് ചേര്‍ന്നുള്ള ഈ സ്ഥലം നിങ്ങള്‍ക്ക് വിസ്മയത്തോട് കൂടിയേ കാണാനാവൂ. സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മഞ്ഞിന്‍റെ മൂട് പടമണിഞ്ഞ ഈ ചെറുടൗണിനെ നിങ്ങള്‍ കാണുമ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങും.

ലൊക്കേഷൻ

ലൊക്കേഷൻ

നീലഗിഗി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കുന്നൂർ. ഊട്ടി ആസ്ഥാനമാക്കിയ നീലഗിരി ജില്ലയുടെ കളക്ടാറാണ് ഇവിടുത്തെ ഭരണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. ലോകമെങ്ങുനിന്നും, പല കാലത്ത് കുടിയേറിയ ജനങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

Photo Courtesy: Edward Crompton

01. ഉറങ്ങാത്ത താഴ്വര

01. ഉറങ്ങാത്ത താഴ്വര

ടൂറിസ്റ്റുകളുടെ നിലക്കാത്ത പ്രവാഹത്തിന് ഇവിടെ വന്നാല്‍ നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം. സന്ദര്‍ശകരുടെ തിക്കും തിരക്കും പുരാതനമായ ഇവിടുത്തെ ശാന്തപ്രകൃതിയെ തെല്ലും അലോസരപ്പെടുത്തില്ല. അതുകൊണ്ട് കൂടിയാവാം ഈ സ്ഥലത്തെ ഒരിക്കലും ഉറങ്ങാത്ത താഴ്വര എന്ന് വിശേഷിപ്പിക്കാന്‍ കാരണം.
Photo Courtesy: micah craig

02. നീലഗിരി മൗണ്ടന്‍ റെയില്‍വേ

02. നീലഗിരി മൗണ്ടന്‍ റെയില്‍വേ

നീലഗിരി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ട്രെയിനിലുള്ള കുന്നൂരിലേക്കും, ഊട്ടിയിലേക്കുമുള്ള യാത്ര. യുനെസ്കോയുടെ നിര്‍ദ്ദേശപ്രകാരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ.
Photo Courtesy: Jon Connell

03. തേയിലത്തോട്ടങ്ങൾ

03. തേയിലത്തോട്ടങ്ങൾ

മണത്തിനും, രുചിക്കും പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് കുന്നൂരി‌ലാണ്. കുന്നൂരിന്‍റെ സാമ്പത്തിക അടിത്തറ തേയിലകൃഷിയിലാണ്. ഇവിടുത്തെ ബഹുഭൂരിപക്ഷം പ്രദേശവാസികളും തേയില കൃഷി, വിളവെടുപ്പ്, സംസ്കരണം എന്നീ മേഖലകളില്‍ ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.
Photo Courtesy: Thangaraj Kumaravel

04. ഹോം‌മെയിഡ് ചോക്ലേ‌റ്റുകൾ

04. ഹോം‌മെയിഡ് ചോക്ലേ‌റ്റുകൾ

കൂനൂരിലെയും, നീലഗിരിയിലെയും മറ്റൊരു സവിശേഷമായ വസ്തുവാണ് വീടുകളില്‍ നിര്‍മ്മിക്കുന്ന ചോക്കലേറ്റ്. കൂന്നൂരിലെ ഏത് തെരുവിലെയും കടകളില്‍ ഹോംമെയ്ഡ് ചോക്കലേറ്റ് ലഭിക്കും.
Photo Courtesy: Klaus Höpfner at German Wikipedia

05. പു‌ഷ്‌പകൃഷി

05. പു‌ഷ്‌പകൃഷി

പൂക്കൃഷിയും, ഉദ്യാനകൃഷിയും ഇവിടുത്തെ പ്രശസ്തമായ വ്യവസായമാണ്. അപൂര്‍വ്വങ്ങളായ ഓര്‍ക്കിഡ് ഇനങ്ങളും, മറ്റ് പുഷ്പ ഇനങ്ങളും ഇവിടെ വളര്‍ത്തി വില്പനക്കെത്തിക്കുന്നു. മറ്റെവിടെയും കാണാത്തതരം വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍ ഇവിടെ കാണാനാവും.
Photo Courtesy: Thangaraj Kumaravel

06. സുന്ദരമായ കാലവസ്ഥ

06. സുന്ദരമായ കാലവസ്ഥ

ഹില്‍ സ്റ്റേഷനെന്ന നിലയില്‍ കുന്നൂരിലെ കാലവസ്ഥയും സുഖകരമായതാണ്. ശൈത്യകാലത്ത് കഠിനമായി തണുപ്പ് അനുഭവപ്പെടുമെങ്കിലും, വേനല്‍ക്കാലത്ത് സുഖകരമായ കാലാവസ്ഥയാണ്. മഴക്കാലത്ത് ഇവിടേക്ക് സഞ്ചാരികള്‍ വരാറില്ല. കനത്ത മഴയും തണുപ്പുമനുഭവപ്പെടുന്നതിനാല്‍ ഇക്കാലത്തെ സന്ദര്‍ശനം ഒഴിവാക്കാവുന്നതാണ്.
Photo Courtesy: Thangaraj Kumaravel

07. എളുപ്പത്തിൽ എത്തിച്ചേരാം

07. എളുപ്പത്തിൽ എത്തിച്ചേരാം

കുന്നൂരിലെത്തിപ്പെടുക എന്നത് വളരെ എളുപ്പമാണ്. കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ് സ്റ്റാന്‍റില്‍ നിന്ന് മേട്ടുപ്പാളയത്ത് വന്നിറങ്ങി നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ ട്രെയിനില്‍ കയറാം. ഗാന്ധിപുരത്ത് നിന്ന് ഊട്ടിയിലേക്കുള്ള ബസില്‍ കയറി കൂന്നൂരിലിറങ്ങുകയും ചെയ്യാവുന്നതാണ്. കോയമ്പത്തൂരില്‍ നിന്ന് കൂന്നൂരിലേക്കുള്ള യാത്ര മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.
Photo Courtesy: Thangaraj Kumaravel

08. ഹണിമൂൺ പറുദീസ

08. ഹണിമൂൺ പറുദീസ

പ്രകൃതിഭംഗിയും, കാഴ്ചകളുടെ സമ്പന്നതയും, തേയിലത്തോട്ടങ്ങളും, ചോക്കലേറ്റും, പ്രസന്നവും സുഖകരമായ കാലാവസ്ഥയും കുന്നൂരിനെ സഞ്ചാരികളുടെയും, ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്ന ദമ്പതികളുടെയും ഇഷ്ട സ്ഥലമായി കുന്നൂരിനെ മാറ്റുന്നു.
Photo Courtesy: Edward Crompton

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X