» »എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...! #Season 1

എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...! #Season 1

Written By: Elizabath

തീരങ്ങളെ പ്രണയിക്കുന്നവരുടെ ഇഷ്ടസങ്കേതമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. തിരക്കും ബഹളങ്ങളുമില്ലാതെ തീരത്തലയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡാണ് ആന്‍ഡമാന്‍ യാത്ര. പോയിവരാന്‍ ഇത്തിരി പാടും ചിലവും
കൂടുതലാണെങ്കിലും ഈ യാത്രയ്ക്ക് താല്പര്യമില്ലാത്തവര്‍ ആരും കാണില്ല.
മനോഹരമായ ബീച്ചുകളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന ആന്‍ഡമാനില്‍ എങ്ങനെ എത്താമെന്നും എത്തിയാല്‍ എന്തുചെയ്യണണെന്നും എവിടെയൊക്കെ പോകണമെന്നും വിശദമായി അറിയാം...

ആന്‍ഡമാന്‍

ആന്‍ഡമാന്‍

ബംഗാള്‍ ഉള്‍ക്കടലില്‍, ഇന്ത്യന്‍ മെയിന്‍ ലാന്റില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍ എന്ന് ഒരുമിച്ച് പറയുമെങ്കിലും വടക്കും തെക്കുമായിട്ടാണ് ഈദ്വീപസമൂഹങ്ങള്‍ കിടക്കുന്നത്. 8000 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തീര്‍ണ്ണം.

PC: Sankara Subramanian

ആന്‍ഡമാനിലെത്താന്‍

ആന്‍ഡമാനിലെത്താന്‍

ആന്‍ഡമാനിലെത്താന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ചെലവും ബുദ്ധിമുട്ടും ഇത്തിരി അധികമാണ്. ആന്‍ഡമാന്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

Ankur P

ആന്‍ഡമാന്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍

ആന്‍ഡമാന്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍

അത്രയെളുപ്പം സാധിക്കുന്ന ഒന്നല്ലാത്തതിനാല്‍ ഒട്ടേറ കാര്യങ്ങള്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

Harvinder Chandigarh

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്‍ഡമാനില്‍ കപ്പല്‍ മാര്‍ഗ്ഗമോ വിമാന മാര്‍ഗ്ഗമോ മാത്രമേ എത്തിപ്പെടാനാവൂ. കപ്പലില്‍ വരുന്നവര്‍ക്ക് രണ്ടു സ്ഥലത്തു നിന്നാണ് ഇതിന് സൗകര്യമുണ്ടാവു. ചെന്നൈയില്‍ നിന്നും വിശാഖപട്ടണത്തു നിന്നും മാത്രമേ കപ്പല്‍ സൗകര്യം ലഭ്യമാവുകയുള്ളൂ.

കൊച്ചിയില്‍ നിന്നും പോര്‍ട് ബ്ലെയറിലേക്ക്

കൊച്ചിയില്‍ നിന്നും പോര്‍ട് ബ്ലെയറിലേക്ക്

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൊച്ചിയില്‍ നിന്നും പോര്‍ടബ്ലെയറിലേക്ക് വിമാനമാര്‍ഗ്ഗം എത്തുന്നചാണ് സമയലാഭം. ഏകദേശം നാലു മണിക്കൂര്‍ സമയമാണ് കൊച്ചിയില്‍ നിന്നും പോര്‍ട് ബ്ലെയറിലേക്ക് വിമാനമാര്‍ഗ്ഗം ഉള്ളത്.
കപ്പല്‍ യാത്രയ്ക്കാണ് താല്പര്യമെങ്കില്‍ കൊച്ചിയില്‍ നിന്നും ചെന്നൈ പോയി അവിടുന്ന് കപ്പലില്‍ പോര്‍ട്‌ബ്ലേയറിനു പോകാം.

വിമാനത്തില്‍ വരാന്‍

വിമാനത്തില്‍ വരാന്‍

വിമാനമാര്‍ഗ്ഗം എവിടെ എത്തുക എന്നത് അല്പം ചെലവേറിയതാണ്. പോര്‍ഡ് ബ്ലെയറിലാണ് ആന്‍ഡമാനിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
യാത്രയ്ക്കടുത്ത തിയ്യതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിരക്ക് ഒത്തിരി കൂടുതലായിരിക്കും. അതിനാല്‍ ഏകദേശം 72-90 ദിവസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്താല്‍ താരതമ്യേന കുറഞ്ഞ തുകയേ ടിക്കറ്റിന് ചെലവാകൂ.

യാത്രാ പ്ലാന്‍

യാത്രാ പ്ലാന്‍

വെറും മൂന്ന്-നാല് ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി ആന്‍ഡമാനില്‍ പോകാതിരിക്കുന്നതാണ് നല്ലത്. ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുവരാന്‍ പറ്റിയ ഒരിടമല്ല ആന്‍ഡമാന്‍. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ രണ്ടു രാത്രികള്‍ പോര്‍ട് ബ്ലെയറിലും ഒരു രാത്രി ഹാവ്‌ലോക്ക് ഐലന്റിലും ചെലവിടാന്‍ പറ്റിയ തരത്തില്‍ പ്ലാന്‍ ചെയ്യുക.

ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ ഉറപ്പായും പോയിരിക്കേണ്ടുന്ന സ്ഥലങ്ങളുണ്ട്. യാത്രാ പ്ലാനില്‍ ഇവ മറക്കാതെ ഉള്‍പ്പെടുത്തി കൃത്യമായി പ്ലാന്‍ ചെയ്താല്‍ ആന്‍ഡമാന്‍ ട്രിപ്പ് അടിപൊളിയാകും എന്നതില്‍ സംശയമില്ല.
പോര്‍ട്‌ബ്ലെയര്‍, ഹാവ്‌ലോക്ക് ഐലന്‍ഡ്, നെയില്‍ ഐലന്‍ഡ്,റോസ് ആന്‍ഡ് സ്മിത്ത് ഐലന്‍ഡ്, ലിറ്റില്‍ ആന്‍ഡമാന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍

Ankur P

പോര്‍ട് ബ്ലെയര്‍

പോര്‍ട് ബ്ലെയര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമാണ് പോര്‍ട് ബ്ലെയര്‍. വിമാനത്താവളവും മറ്റും സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ആളുകള്‍ ആദ്യം എത്തുക. ഇവിടെ നിന്നുമാണ് ദ്വീപ് ചുറ്റിക്കാണാനിറങ്ങുക.

Ankur P

ഹാവ്‌ലോക്ക് ഐലന്‍ഡ്

ഹാവ്‌ലോക്ക് ഐലന്‍ഡ്

ആന്‍ഡമാനിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് ഹാവ്‌ലോക്ക് ഐലന്‍ഡ്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ഈ ബീച്ച് വൃത്തിക്കും ഭംഗിക്കും ഏറെ പേരുകേട്ടതാണ്. ആന്‍ഡമാനിലെ സ്റ്റാര്‍ ലൊക്കേഷന്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്.

Ankur P


ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ച്

ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ച്

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്നേ ടൈം മാഗസിന്‍ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി ഹാവ്‌ലോക്ക് ഐലന്‍ഡിനെ തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യയില്‍ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെടുന്ന കടല്‍ത്തീരങ്ങളില്‍ ഒന്നാണ് ഹാവ്‌ലോക്ക്.

Ankur P

ഹാവ്‌ലോക്കല്‍ കാണാന്‍

ഹാവ്‌ലോക്കല്‍ കാണാന്‍

പ്രധാനമായും അഞ്ച് സ്ഥലങ്ങള്‍ ചേര്‍ന്നതാണ് ഹാവ്‌ലോക്ക് ഐവന്‍ഡ്.
ഗോവിന്ദ നഗര്‍, രാധ നഗര്‍, ബിജോയ് നഗര്‍, ശ്യാം നഗര്‍, കൃഷ്ണ നഗര്‍, രാധ നഗര്‍, എലിഫന്റ് ബീച്ച് എന്നിവയാണ് ബീച്ചുകള്‍. രാധ നഗര്‍ ബീച്ചാണ് ഇതില്‍ ഏറ്റവും മനോഹരം.

Ankur P

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പോര്‍ട്‌ബ്ലെയറില്‍ നിന്നും ഹാവ്‌ലോക്ക് ഐലന്‍ഡിലേക്ക് 69 കിലോമീറ്റര്‍ ദൂരമാണുള്ളത്. കപ്പലിലാണ് ഇവിടേക്ക് എത്തുന്നത്. കപ്പല്‍ യാത്രയ്ക്ക് 3 മണിക്കൂര്‍ 10 മിനിട്ടാണ് സാധാരണ എടുത്തുന്ന സമയം.
ദിവസം മൂന്നുതവണ പോര്‍ട് ബ്ലെയറില്‍ നിന്നും ഹാവ്‌ലോക്കിലേയ്ക്ക് ഫെറി സര്‍വ്വീസുണ്ട്. 5 മുതല്‍ എട്ട് അമേരിക്കന്‍ ഡോളറാണ് ഫെറി ടിക്കറ്റിന് ഫീസ്. കാത്തമറന്‍ ഫെറീസ് കുറച്ച് ചെലവേറിയതാണ്. സമയം ലാഭിയ്ക്കാനുദ്ദേശമുണ്ടെങ്കില്‍ പവന്‍ ഹാന്‍സ് നടത്തുന്ന ചോപ്പര്‍ സര്‍വ്വീസുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

യാത്രാ ചെലവും സമയവും

യാത്രാ ചെലവും സമയവും

കപ്പല്‍ യാത്ര തിരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം സമയമാണ്. ശരാശരി 55 മുതല്‍ 70 മണിക്കൂര്‍ വരെയാണ് കപ്പല്‍ യാത്രയ്‌ക്കെടുക്കുന്നത്. ചെന്നൈയില്‍ നിന്നും 60 മണിക്കൂറും കൊല്‍ക്കത്തയില്‍ നിന്ന് 66 മണിക്കൂറും വിശാഖപട്ടണത്തു നിന്ന് 56 മണിക്കൂറും ആണ് യാത്രയ്ക്കു വേണ്ടത്.

ദൂരം

ദൂരം

ചെന്നൈയില്‍ നിന്ന് പോര്‍ട് ബ്ലെയറിലേക്ക് 1190 കിമീ, കല്‍ക്കട്ടയില്‍ നിന്ന 1255 കിമീ, വിശാഖപട്ടണത്തു നിന്നും 1200 കിമീ എന്നിങ്ങനെയാണ് ദൂരം.

യാത്രാ ചെലവ്

യാത്രാ ചെലവ്

സാധാരണഗതിയില്‍ രണ്ടായിരം മുതല്‍ എണ്ണായിരത്തോളം രൂപ വരെയാണ് കപ്പല്‍ യാത്രയ്ക്കുള്ള ചെലവ്. യാത്ര ചെയ്യുന്ന സ്ഥലവും തിരഞ്ഞെടുക്കുന്ന താമസസൗകര്യവും അനുസരിച്ച് ഇതില്‍ വ്യത്യാസം വരും.
ആന്‍ഡമാന്‍ ഗവണ്‍മെന്റിന്‍രെ സൈറ്റില്‍ യാത്രാ നിരക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാണ്.

Jpatokal

കപ്പലിലെ താമസം

കപ്പലിലെ താമസം

പ്രധാനമായും 4 തരത്തിലുള്ള താമസസൗകര്യങ്ങളാണ് കപ്പല്‍ യാത്രയിലുള്ളത്.
ഡീലക്‌സ് ക്യാബിനില്‍ രണ്ടു പേരാണ് ഉണ്ടാവുക കപ്പലിലെ മുകള്‍ത്തട്ടില്‍ ടിവി. ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളുള്ള മുറിയാണ് ഡീലക്‌സ് ക്യാബിന്റേത്.

നാല് ആളുകള്‍ക്കായി ഒരു ക്യാബിനാണ് ഫസ്റ്റ് ക്ലാസ് തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുക.
പൊതുശുചിമുറിയോടെ ആറുപേര്‍ക്ക് ലഭിക്കുന്ന ക്യാബിനാണ് സെക്കന്‍ഡ് ക്ലാസിനുള്ളത്. ബങ്ക് ക്ലാസിനു ഏറ്റവും താഴത്തെ ഫ്‌ളോറില്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചിനു സമാനമായ സൗകര്യങ്ങളാണുള്ളത്.

Joseph Jayanth


ചെലവ് കുറയ്ക്കാന്‍

ചെലവ് കുറയ്ക്കാന്‍

പരമാവധി ആളുകള്‍ ഒന്നിച്ച് വന്നാല്‍ ഇവിടുത്തെ ചിലവുകള്‍ ഗണ്യമായി കുറയും.ഏകദേശം 30 ശതമാനത്തോളം ചെലവ് ഇങ്ങനെ കുറയ്ക്കാം. 1020 പേരുള്ള സംഘത്തിന് ഏകദശം 20 ശതമാം കുറവാണ് വരിക.

Joshua Eckert

ഇപ്പോള്‍ സന്ദര്‍ശിക്കാം

ഇപ്പോള്‍ സന്ദര്‍ശിക്കാം

ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

Ggerdel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...