Search
  • Follow NativePlanet
Share
» » ചുട്ടുപൊള്ളുന്ന ചെന്നൈയിലെ ചൂടന്‍ കാഴ്ചകള്‍

ചുട്ടുപൊള്ളുന്ന ചെന്നൈയിലെ ചൂടന്‍ കാഴ്ചകള്‍

By Staff

ചെന്നൈ, മുന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള തെക്കേ ഇന്ത്യയിലേ മഹാനാഗരം. മുന്‍പ് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരത്തിലായിരുന്നു സിനിമാ മോഹികളായ ആളുകള്‍ വണ്ടികയറിരുന്നത്. അത് ഒരു കാലമായിരുന്നു. കാലം എത്ര മാറിയാലും പഴയ ആ മദിരാശിക്ക് മാറ്റാന്‍ പറ്റാത്ത പലതുമുണ്ട്. അത്തരം കാഴ്ചകള്‍ കാണാന്‍ നമുക്ക് ചെന്നൈയിലേക്ക് പോകാം.

സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ചെന്നൈയില്‍ കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും വലിയ പ്രത്യേകത 12 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതി ചെയ്യുന്ന മെറീന ബീച്ചാണ്. മെറീന ബീച്ചില്‍ ഒന്ന് ചുറ്റിക്കറങ്ങിയാല്‍ തന്നെ ചെന്നൈയുടെ സംസ്‌കാരത്തെ നിങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങും.

ചൂടന്‍ ചെന്നൈ

കടുത്ത ചൂട് മാത്രമാണ് ചെന്നൈയെക്കുറിച്ച് സഞ്ചാരികള്‍ക്ക് പറയാനുള്ള ഏക കുറ്റം. മെയ് മുതല്‍ ജൂണ്‍ ആദ്യംവരെയുള്ള നാളുകളില്‍ കനത്ത ചൂടാണ് ചെന്നൈയില്‍ അനുഭവപ്പെടുക. 38 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യന്‍ ചൂടാണ് ഇക്കാലയളവില്‍ ഇവിടെ അനുഭവപ്പെടുന്നത്.

മഴയും പ്രശ്‌നമാണ്

ചെന്നൈയില്‍ കനത്ത മഴപെയ്താലും പ്രശ്‌നമാണ്. കനത്തമഴ പെയ്യുന്ന ദിവസങ്ങളില്‍ നഗരം വെള്ളത്തിലാകും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. നവംബര്‍ മുതല്‍ ഫെബ്രുവരി വരേയുള്ള കാലത്താണ് ഇവിടെ തണുപ്പ് അനുഭവപ്പെടുന്നത്. എന്നാല്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഇവിടെ തണുപ്പ് അനുഭവപ്പെടാറില്ല.

ചെന്നൈയിലെ ചൂടന്‍കാഴ്ചകള്‍ നമുക്ക് കാണാം.

പൊരിച്ച മീനുകൾ

പൊരിച്ച മീനുകൾ

ചെന്നൈയിലെ മെറീന ബീച്ചിൽ വെറുതെ സായാഹ്നം ചെലവഴിക്കാൻ നിങ്ങൾ ഒരു യാത്ര പോയാൽ നിങ്ങൾക്ക് ഈ കാഴ്ച കാണാനാവും. വറുത്തുവച്ച മീൻ വേണമെങ്കിൽ നിങ്ങൾക്ക് ഒന്ന് രുചിച്ച് നോക്കുകയുമാവാം

Photo Courtesy : Aleksandr Zykov

ടി നഗർ

ടി നഗർ

ചെന്നൈയിലെ പ്രശസ്തമായ സ്ഥലമാണ് ത്യാഗരായ നഗർ എന്ന ടി നഗർ. കടുത്തചൂടിലും ഇവിടുത്തെ തെരുവുകളിൽ ജനത്തിരക്കായിരിക്കും.
Photo Courtesy : McKay Savage

കത്തിപ്പാറ മേൽപ്പാലം

കത്തിപ്പാറ മേൽപ്പാലം

ബട്ടർഫ്ലൈ മേൽപ്പാലം എന്നുകൂടി അറിയപ്പെടുന്ന ചെന്നൈയിലെ കത്തിപ്പാറ മേൽപ്പാലത്തി‌ൽ നിന്ന് ഒരു വെയിൽ കാഴ്ച

Photo Courtesy : Pratik Gupte

പ്രതിഭാ കാവേരി

പ്രതിഭാ കാവേരി

2012 ൽ ഉണ്ടായ നീലം കൊടുങ്കാറ്റിൽ അകപ്പെട്ട പ്രതിഭാ കാവേരി എന്ന കപ്പൽ ചെന്നൈ മെറീന ബീച്ചിന് സമീപത്തായി എത്തിച്ചേർന്നപ്പോൾ. നിരവധി ആളുകളാണ് ഈ സമയത്ത് ഈ കപ്പൽ കാണാൻ മെറീന ബീച്ചിൽ എത്തിയത്.

Photo Courtesy : Vinoth Chandar

സബ് അർബ്ബൻ ട്രെയിൻ

സബ് അർബ്ബൻ ട്രെയിൻ

ചെന്നൈയിലെ സബ് അർബ്ബൻ ട്രെയിൻ. ഒരു വേനൽക്കാല കാഴ്ച

Photo Courtesy : Simply CVR

തീപ്പൊരി പ്രകടനം

തീപ്പൊരി പ്രകടനം

ചെന്നൈയിൽ ചോളം ചുട്ട് കൊടുക്കുന്ന ഒരു സ്ത്രീ.

Photo Courtesy : Vinoth Chandar

വോളിബോൾ

വോളിബോൾ

ചെന്നൈ മെറീന ബീച്ചിലെ സായാഹ്നങ്ങളിൽ വോളിബോൾ കളിക്കുന്നവർ

Photo Courtesy : Vinoth Chandar

വാഴപ്പഴക്കട

വാഴപ്പഴക്കട

ചെന്നൈ വാൽമീകി നഗറിൽ വാഴപ്പഴം വിൽക്കുന്ന സ്ത്രീകൾ.
Photo Courtesy : McKay Savage

ഗാന്ധിക്ക് കീഴെ

ഗാന്ധിക്ക് കീഴെ

ചെന്നൈ മെറീന ബീച്ചിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് കീഴെ വിശ്രമിക്കുന്നവർ.

Photo Courtesy : Vinoth Chandar

വടപളനി മൊട്ട

വടപളനി മൊട്ട

ചെന്നൈ വടപളനി ക്ഷേത്രത്തിൽ നിന്ന് മൊട്ടയടിച്ച ഒരു കുട്ടിയെ ലാളിക്കുന്ന പിതാവ്.

Photo Courtesy : Simply CVR

വെള്ളമയിൽ

വെള്ളമയിൽ

ഗിണ്ടി ദേശീയോദ്യാനത്തിൽ പീലി വിടർത്തി നിൽക്കുന്ന ഒരു വെള്ള മയിൽ.

Photo Courtesy : Vinoth Chandar

ചെന്നൈയിൽ ഒരു മഴക്കാലം

ചെന്നൈയിൽ ഒരു മഴക്കാലം

ചെന്നൈയിലെ ഒരു മഴക്കാല കാഴ്ച

Photo Courtesy : Vinoth Chandar

തലചായ്ക്കാൻ ഒരു റോഡ്

തലചായ്ക്കാൻ ഒരു റോഡ്

ചെന്നൈയിലെ ഒരു റോഡിൽ കിടന്നുറങ്ങുന്ന ഭിക്ഷാടകൻ

Photo Courtesy : vishwaant avk

ഹിലാരി‌ക്ലിന്റൺ

ഹിലാരി‌ക്ലിന്റൺ

2011ൽ ഇന്ത്യ സന്ദർശിക്കാൻ എത്തിയ ഹിലാരിക്ലിന്റൺ ചെന്നൈയിലെ കലാകാരന്മാരോടൊപ്പം.

Photo Courtesy : US Consulate Chennai

ശ്രീ പെരുമ്പത്തൂരിലേക്കുള്ള വഴി

ശ്രീ പെരുമ്പത്തൂരിലേക്കുള്ള വഴി

ചെന്നൈയിൽ നിന്ന് ശ്രീ പെരുമ്പത്തൂരിലേക്കുള്ള വഴി. ശ്രീ പെരുമ്പത്തൂരിൽ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Photo Courtesy : Simply CVR

ചെന്നൈ സംഗമം

ചെന്നൈ സംഗമം

2011ൽ നടന്ന ചെന്നൈ സംഗമത്തിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy : Simply CVR

പ്രതിമ

പ്രതിമ

ചെന്നൈ മെറീന ബീച്ചിലെ ഒരു പ്രതിമ.

Photo Courtesy : Balu Velachery

ചെന്നൈയിലെ സാന്തോം ചർച്ച്

ചെന്നൈയിലെ സാന്തോം ചർച്ച്

ചെന്നൈയിലെ സാന്തോം പള്ളിയുടെ ഉ‌ൾഭാഗം.
Photo Courtesy : Vinoth Chandar

കുതിര സവാരി

കുതിര സവാരി

ചെന്നൈ മെറീന ബീച്ചിൽ കുതിര സവാരി നടത്തുന്നവർ

Photo Courtesy : McKay Savage

വിനായക ചതുർത്തി

വിനായക ചതുർത്തി

വിനായക ചതുർത്തിക്ക് ഗണേശ വിഗ്രഹം മോഡിപിടിപ്പിക്കുന്ന പെൺകുട്ടി.

ചൂടു കാപ്പി

ചൂടു കാപ്പി

ചൂട് കാപ്പി കിട്ടുന്ന ചെന്നൈയിലെ താത്തക്കട.

Photo Courtesy : Kiran Ravindranathan
https://www.flickr.com/photos/vrkiran/3238675037

കോലപോട്ടി

കോലപോട്ടി

മൈലാപ്പൂർ ഉത്സവത്തിന്റെ ഭാഗമായി നടന്ന കോലമിടൽ മത്സരം.

Photo Courtesy : Simply CVR

കമിതാക്കൾ

കമിതാക്കൾ

ചെന്നൈ ബസന്ത് നഗറിൽ ബീച്ചിൽ വന്നിരിക്കുന്ന കമിതാക്കൾ
Photo Courtesy : Simply CVR

മെറീന ബീച്ച്

മെറീന ബീച്ച്

ചെന്നൈ മെറീന ബീച്ചിലെ ഒരു കാഴ്ച
Photo Courtesy : Vinoth Chandar

കപലീശ്വർ ക്ഷേത്രം

കപലീശ്വർ ക്ഷേത്രം

ചെന്നൈയിലെ കപലീശ്വർ ക്ഷേത്രം

Photo Courtesy : Panoramas

പൂജാ ദ്രവ്യങ്ങൾ

പൂജാ ദ്രവ്യങ്ങൾ

പൂജാദ്രവ്യങ്ങൾ വി‌ൽക്കുന്ന ചെന്നൈയിലെ ഒരു കട.

Photo Courtesy : Vinoth Chandar

കരയിലിരുന്ന് ബോട്ടോടിക്കൽ

കരയിലിരുന്ന് ബോട്ടോടിക്കൽ

ചെന്നൈ കടൽ തീരത്ത് കയറ്റിയിട്ട ബോട്ടിൽ ഇരിക്കുന്ന മീൻപിടുത്തക്കാർ
Photo Courtesy : Vinoth Chandar

സന്ധ്യമയങ്ങും നേരം

സന്ധ്യമയങ്ങും നേരം

രാത്രിയാകുന്നതോടെ ചെന്നൈയിൽ നിറയുന്ന ട്രാഫിക് ബ്ലോക്ക്.

Photo Courtesy : Jerry Michalski

അൻപേ ശിവം

അൻപേ ശിവം

മൈലാപ്പൂർ കപലീശ്വര ക്ഷേത്രത്തിലെ ഒരു കാഴ്ച

Photo Courtesy : Vinoth Chandar

നൃത്ത നൃത്യങ്ങൾ

നൃത്ത നൃത്യങ്ങൾ

ചെന്നൈയിലെ അമേരിക്കൽ കോൺസുലേറ്റിൽ നടന്ന നൃത്ത പരിപാടി

Photo Courtesy : US Consulate Chennai

അലക്കി വെളുപ്പിക്കൽ

അലക്കി വെളുപ്പിക്കൽ

ചെന്നൈയിലെ അലക്കുകാർ

Photo Courtesy : Faiz Binjai

മുട്ടുകാട് ബോട്ട് ഹൗസ്

മുട്ടുകാട് ബോട്ട് ഹൗസ്

ചെന്നൈയിൽ നിന്ന് 28 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മുട്ടുകാട് ബോട്ട് ഹൗസ്.

Photo Courtesy : Sudarshan V

കുട്ടികളുടെ ചെന്നൈ

കുട്ടികളുടെ ചെന്നൈ

ചെന്നൈ പാർത്ഥ സാരഥി ക്ഷേത്രത്തിന് സമീപത്ത് നിൽക്കുന്ന കുട്ടികൾ

Photo Courtesy : Sudhamshu Hebbar

കോയമ്പേട് ബസ് സ്റ്റാൻഡ്

കോയമ്പേട് ബസ് സ്റ്റാൻഡ്

ചെന്നൈയിലെ കോയമ്പേട് ബസ് സ്റ്റാൻഡ്.

Photo Courtesy : SriniG

ജോർജ് ടൗൺ

ജോർജ് ടൗൺ

ചെന്നൈയിലെ ജോർജ് ടൗണിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy : McKay Savage

നഗരമൃഗം

നഗരമൃഗം

ചെന്നൈയിലെ ഒരു തെരുവിലൂടെ അലഞ്ഞ് തിരിയുന്ന ഒരു മാൻ.

Photo Courtesy : McKay Savage

എഗ്മോർ മ്യൂസിയം

എഗ്മോർ മ്യൂസിയം

ചെന്നൈ എഗ്‌മോറിലെ പ്രശസ്തമായ മ്യൂസിയം.

Photo Courtesy : raja sekaran

കടൽക്കുളി

കടൽക്കുളി

ചെന്നൈ മെറീ‌ന ബീച്ചിൽ കടലിൽ കുളിക്കുന്ന സ്ത്രീകൾ
Photo Courtesy : Chris Moss

അപകടകരമായ യാത്ര

അപകടകരമായ യാത്ര

ചെന്നൈ സബ് അർബൻ ട്രെയിനിൽ അപകടകരമായി യാത്ര ചെയ്യുന്ന യാത്രക്കാർ

Photo Courtesy : cotaro70s

തെരുവ് സർക്കസ്

തെരുവ് സർക്കസ്

ചെന്നൈ മെറീ‌ന ബീച്ചിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy : Aleksandr Zykov

ചെന്നൈ ബാംഗ്ലൂർ ഹൈവേ

ചെന്നൈ ബാംഗ്ലൂർ ഹൈവേ

ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള എൻ എച്ച് 44/7 ഹൈവേ

Photo Courtesy : Ashwin Kumar

മഴവെള്ളം

മഴവെള്ളം

ചെന്നൈയിൽ മഴപെയ്ത് വെള്ളം കയറിയപ്പോൾ

Photo Courtesy : Sonja Pieper

വിശപ്പ് മാറ്റാൻ

വിശപ്പ് മാറ്റാൻ

രുചി തേടിയേത്തുന്നവർക്ക് ഇത്തരം നിരവധി ഹോട്ടലുകൾ ചെന്നൈയിൽ കാണാം

Photo Courtesy : ravas51

നേപിയാർ പാലം

നേപിയാർ പാലം

ചെന്നൈയിലെ നേപിയാർ പാലം

Photo Courtesy : vishwaant avk

പല്ലാവരം മേൽപ്പാലം

പല്ലാവരം മേൽപ്പാലം

ചെന്നൈയിലെ പല്ലാവരം മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച

Photo Courtesy : Simply CVR

ദീപാവലി കാഴ്ചകൾ

ദീപാവലി കാഴ്ചകൾ

തമിഴ്നാട്ടിലെ ദീപാവലി കാഴ്ചകൾ

Photo Courtesy : soumyajit pramanick

ചെന്നൈയിലും ഓണം

ചെന്നൈയിലും ഓണം

ചെന്നൈയിൽ നടന്ന ഓണാഘോഷ പരിപാടി.

Photo Courtesy : US Consulate Chennai

പുണ്യസ്നാനം

പുണ്യസ്നാനം

തിരുപോരൂർ ക്ഷേത്രത്തിലെ പുണ്യ തീർത്ഥത്തിൽ സ്നാനം ചെയ്യുന്നവർ.

Photo Courtesy : Simply CVR

കോയമ്പേട് മാർക്കറ്റ്

കോയമ്പേട് മാർക്കറ്റ്

ചെന്നൈയിലെ പ്രശസ്തമായ കോയമ്പേട് മാർക്കറ്റിൽ നിന്നുള്ള ദൃശ്യം

Photo Courtesy : McKay Savage

ചെന്നൈ സെൻട്രൽ

ചെന്നൈ സെൻട്രൽ

ചെന്നൈ സെ‌ൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒരു കാഴ്ച.

Photo Courtesy : Michael Coghlan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X