Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ - സേലം - ഏർക്കാട്

ബാംഗ്ലൂർ - സേലം - ഏർക്കാട്

By Maneesh

ബാംഗ്ലൂരിൽ നിന്ന് 230 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന ഏർക്കാടെക്ക് ബാംഗ്ലൂരിൽ നിന്ന് ഒരു യാത്ര നടത്തിയാലോ? തമിഴ്നാട്ടിലെ സേലത്തിന് സമീപത്തായാണ് ഏർക്കാട് സ്ഥിതി ചെയ്യുന്നത്. സേലത്ത് നിന്ന് ഏകദേശം 26 കിലോമീറ്റർ യാത്രയുണ്ട് ഏർക്കാട് എത്തിച്ചേരാൻ. ഏകദേശം ഒരു മണിക്കൂർ കുന്ന് കയറണം.

എങ്ങനെ പോകാം

ബാംഗ്ലൂർ >ഹൊസൂർ >കൃഷ്ണഗിരി >ധർമ്മപുരി >സേലം >ഏർക്കാട്

ബാംഗ്ലൂരിൽ നിന്ന് രാവിലെ യാത്ര പുറപ്പെട്ടാൽ ഉച്ചയ്ക്ക് മുൻപ് ഏർക്കാട് എത്തിച്ചേരാം. ശനിയും ഞായറും ലീവ് കിട്ടിയാൽ ഏർക്കാട് സന്ദർശിക്കാൻ ധാരളം സമയം കിട്ടും. ബാംഗ്ലൂരിൽ നിന്ന് ഹോസൂർ, കൃഷ്ണഗിരി, ധർമ്മപുരി വഴി സേലത്ത് എത്തിച്ചേരുകയാണ് ആദ്യ ചെയ്യേണ്ടത്. രാവിലെ എട്ട് മണിക്ക് യാത്ര പുറപ്പെട്ടാൽ 12 മണിക്ക് മുൻപ് സേലത്ത് ഏത്താം. എത്രയും നേരത്തെ യാത്ര പുറപ്പെടുന്നത് അത്രയും നല്ലതായിരിക്കും.

ഏർക്കാടേക്ക്

സേലത്ത് നിന്ന് ഭക്ഷണം കഴിച്ച് കുറച്ച് വിശ്രമിച്ചിട്ടാകാം ഏർക്കാട്ടേക്കുള്ള യാത്ര. ഏർക്കാട് ഒരു ഹിൽസ്റ്റേഷൻ ആയതുകൊണ്ട് ഒരു മലകയറണം. ഏകദേശം 20 ഹെയർപിൻ വളവുകൾ താണ്ടി വേണം ഏർക്കാട് എത്തിച്ചേരാൻ. ഊട്ടിയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ഒരു യാത്ര തന്നെയായിരിക്കും ഇത്. എന്നാൽ ഊട്ടിയിലെ 36 ഹെയർപിൻ വളവുകളെ താരതമ്യം ചെയ്യുമ്പോൾ ഇതൊന്നുമല്ല.

താമസം

ഏർക്കാട് നിരവധി ഹോട്ടലുകൾ ഉണ്ട്. അസൗകര്യങ്ങൾ ഒഴിവാക്കാൻ‌ ഹോട്ടലുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഏർക്കാടിനേക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

ഏർക്കാടിൽ എത്തിയാൽ കണ്ണിന് കുളിരേകുന്ന കാഴ്ചകൾ കാണാം

ഹിൽസ്റ്റേഷൻ

ഹിൽസ്റ്റേഷൻ

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo courtesy: Joseph Jayanth

പാവങ്ങളുടെ ഊട്ടി

പാവങ്ങളുടെ ഊട്ടി

മലമുകളില്‍ നിന്ന് നോക്കുമ്പോള്‍ താഴെ പച്ച വിടര്‍ത്തി നില്ക്കുന്ന ഭംഗിയേറിയ മലനിരകളുടെ കാഴ്ച കണ്ണുകള്‍ക്ക്‌ അതീവ ഹൃദ്യമാണ്. പ്രശസ്തമായ ഊട്ടി ഹില്‍ സ്റ്റേഷനോട് താരതമ്യപ്പെടുത്താവുന്ന കാഴ്ചകളും മലനിരകളുമാണ് ഏര്‍ക്കോടുള്ളത്. അതിനാല്‍തന്നെ 'പാവപ്പെട്ടവരുടെ ഊട്ടി' എന്നും ഏര്‍ക്കോട് അറിയപ്പെടുന്നു.

Photo courtesy: BoyGoku

പേരിന് പിന്നിൽ

പേരിന് പിന്നിൽ

തമിഴ് ഭാഷയിലെ 'യേരി'(തടാകം) 'കാട്'(വനം) എന്നീ രണ്ടു വാക്കുകളില്‍ നിന്നുമാണ് ഏര്‍ക്കോട് എന്ന പേരിന്റെ ഉത്ഭവം. അവിടെ ചെയ്യുന്ന കൃഷികളില്‍ നിന്നുമാണ് എര്‍ക്കോടിന്റെ പേര് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. കാപ്പി, ഓറഞ്ച്, ചക്ക, പേരക്ക, കുരുമുളക്, ഏലം തുടങ്ങിയ വിളകളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.

Photo courtesy: Subharnab Majumdar

നിബിഡ വനങ്ങൾ

നിബിഡ വനങ്ങൾ

ഏര്‍ക്കോടിന്റെ മറ്റൊരു വലിയ പ്രത്യേകത വനമാണ്. ആരാലും ചൂഷണം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെടുന്ന നിബിഡവനമാണ് ഇവിടുത്തെ മലനിരകള്‍ക്ക് പച്ചപ്പും ഭംഗിയും നല്‍കുന്നത്. ഏര്‍ക്കോടിലെ കാടുകള്‍ക്ക് ഈ നിബിഡത നല്കുന്നത് അവിടെ വളര്‍ന്നു നില്ക്കുന്ന ചന്ദന മരങ്ങളും, തേക്ക് മരങ്ങളും, ഓക്ക് മരങ്ങളുമാണ്.
Photo courtesy: Subharnab Majumdar

തണുപ്പിനെ പേടിക്കേണ്ട

തണുപ്പിനെ പേടിക്കേണ്ട

ഏര്‍ക്കോട് ഒരു ഹില്‍ സ്റ്റേഷന്‍ ആണെങ്കിലും മറ്റ് ഹില്‍ സ്റ്റേഷനുകളിലേതു പോലെ അസഹ്യമായ തണുപ്പൊന്നും ഇവിടെയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ തണുപ്പിനെ അകറ്റാന്‍ വേണ്ട വസ്ത്രങ്ങളൊന്നും വിനോദസഞ്ചാരികള്‍ക്ക് കഷ്ടപ്പെട്ട് കൊണ്ടുപോവേണ്ടി വരാറില്ല.

Photo courtesy: Thangaraj Kumaravel

ഫെസ്റ്റിവലുകൾ

ഫെസ്റ്റിവലുകൾ

വിനോദസഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഏര്‍ക്കോടിലെ ഒരു ഉത്സവാണ് സമ്മര്‍ ഫെസ്റ്റിവല്‍. മെയ്‌ മാസത്തിലാണ് ഇത് നടക്കാറുള്ളത്. ഫ്ളവര്‍ ഷോ, ഡോഗ് ഷോ, ബോട്ട് റേസ്, ചന്തകള്‍ എന്നിവയാണ് സമ്മര്‍ ഫെസ്റ്റിവലിന്റെ പ്രധാന ഘടകങ്ങള്‍.
Photo courtesy: Vinayak Shankar Rao

ട്രെക്കിംഗ്

ട്രെക്കിംഗ്

വിനോദസഞ്ചാരങ്ങളില്‍ ഇവിടെ ട്രക്കിംഗ് കൂടെ ഉള്‍പ്പെട്ടിരിക്കുന്നു. ഏര്‍ക്കോടിന്റെ വനാന്തരങ്ങളിലൂടെ ഒരു സാഹസീക യാത്ര.
Photo courtesy: varun suresh

ചരിത്രം

ചരിത്രം

എഴുതപ്പെട്ട ചരിത്രങ്ങളൊന്നും ഏര്‍ക്കോടിനെക്കുറിച്ചില്ല. എങ്കിലും, തെലുങ്ക് രാജാക്കന്മാരുടെ ഭരണ കാലഘട്ടത്തിലാണ് ഏര്‍ക്കോടിലേക്ക് ആദ്യമായ് കുടിയേറ്റം ആരംഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. 1842 ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍, മദ്രാസ് പ്രസിഡന്‍സിയുടെ ഗവര്‍ണറായിരുന്ന സര്‍ തോമസ്‌ മുറോ ആണ് ഏര്‍ക്കോട് കണ്ടെത്തിയത്.

Photo courtesy: Thangaraj Kumaravel

ഏര്‍ക്കാടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഏര്‍ക്കാടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കാഴ്ച്ച തന്നെയാണ് ഏര്‍ക്കോടിന്റെ ഭംഗി. അതീവ സുന്ദരമായ താഴ്വരകളും, ഏതോ ഒരു ചിത്രകാരന്‍ വരച്ചു ചേര്‍ത്തത് പോലുള്ള മലനിരകളും കാണുന്നവന്റെ കണ്ണുകള്‍ക്ക്‌ നല്ലൊരു വിരുന്നാണ്. ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും മലമുകളില്‍ നിന്നുള്ള കാഴ്ച അനിതരസാധാരണമായ അനുപമ ഭംഗിയാണ് വിനോദസഞ്ചാരികള്‍ക്ക് നല്കുന്നത്.
Photo courtesy: Thangaraj Kumaravel

മൂന്ന് പാറകൾ

മൂന്ന് പാറകൾ

ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൂന്നു പാറകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. പ്രകൃത്യാ രൂപപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പാറകള്‍ ഏര്‍ക്കോട് മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് ഇരിപ്പിടങ്ങളുടെ അതേ രൂപഭംഗിയാണ്. ഇവിടെ നിന്നു നോക്കിയാൽ മേട്ടൂര്‍ ഡാമും, മലമ്പാതകളും, സേലവും കാണാന്‍ കഴിയും.
Photo: Kurumban

ആകർഷണങ്ങൾ

ആകർഷണങ്ങൾ

ബിഗ്‌ ലേക്ക്, ബിയേര്‍സ് കെവ്, ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌, അര്‍തെര്‍സ് സീറ്റ്‌, അന്ന പാര്‍ക്ക്‌, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മോണ്ട് ഫോര്‍ട്ട്‌ സ്കൂള്‍, ശേര്‍വരായന്‍ ടെമ്പിള്‍, ശ്രീ രാജ രാജേശ്വരി ടെമ്പിള്‍, ടിപ്പെരാരി വ്യൂ പോയിന്റ്‌ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.
Photo courtesy: Parvathisri

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X