Search
  • Follow NativePlanet
Share
» »ബന്നേര്‍ഗട്ടയിലേക്ക് യാത്ര പോകാം

ബന്നേര്‍ഗട്ടയിലേക്ക് യാത്ര പോകാം

By Maneesh

നിങ്ങൾക്ക് ഉറപ്പുണ്ടോ നിങ്ങൾ ഒരു നല്ല സഞ്ചാരിയാണെന്ന്, എങ്കിൽ നിങ്ങൾക്ക് ബന്നേർഗട്ടയിലേക്ക് പോകാം. കാരണം നിങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ അവിടെയുണ്ട്. മാത്രമല്ല നഗരജീവിതത്തിലെ തിരക്കിലും ടെൻഷനിലും മനസ് മടുത്ത് പോയ നിങ്ങൾക്ക് റിലാക്സ് തരുന്ന ഒരു അന്തരീക്ഷമാണ് ബന്നേർഗട്ടയിൽ ഉള്ളത്.

പോകാൻ താൽപര്യമുള്ളവർക്ക്

ബന്നേർഗട്ട നാഷണൽ പാർക്ക് സന്ദർശിക്കാനുള്ള നിങ്ങളുടെ താൽപര്യം കൂടിയെന്ന് വിശ്വസിക്കുന്നു. ബാംഗ്ലൂർ നഗരത്തിൽ നിന്ന് എങ്ങനെ ബന്നാർഗട്ട നാഷണൽ പാർക്കിൽ എത്താമെന്ന് മനസിലാക്കാം. നിങ്ങൾക്ക് ബാംഗ്ലൂർ നഗരത്തിലെ റോഡുകളെക്കുറിച്ച് അറിവ് കുറവാണെങ്കിൽ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ പോയി അവിടെ നിന്ന് ബന്നാർഗട്ടയ്ക്ക് പോകുന്നതാണ് നല്ലത്.

ബസ് നമ്പർ പറഞ്ഞ് തരം

മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് എന്ന് അറിയപ്പെടുന്ന കേംപഗൗഡ ബസ് സ്റ്റാൻഡിൽ ആണ് നിങ്ങളെങ്കിൽ പ്ലാറ്റ് ഫോം നമ്പർ 4ൽ പോകുക അവിടെ ബസ് നമ്പർ 365ൽ കയറുക. ശ്രദ്ധിക്കുക, നിങ്ങളെ കൺഫ്യൂഷനാക്കാൻ 365A, 366 എന്നീ ബസുകളും അവിടേ കണ്ടേക്കാം. ബന്നേർഗട്ടയിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ ബസുകളിൽ കയറരുത്.

യാത്രാ വിവരം

മജസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ നിന്ന് എ സി ബസുകളും, എ സിയില്ലാത്ത ബസുകളും ലഭിക്കും, എ സി ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ ബന്നേർഗട്ടയിൽ എത്തുമ്പോഴേക്കും നിങ്ങൾ അധികം ക്ഷീണിക്കില്ല. എ സി ബസുകളിലെ കണ്ടക്ടർമാർക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട്, ബന്നേർഗട്ടയിൽ ഹോഗുത്താ' എന്ന അര മുറിയൻ കന്നഡയിൽ സംസാരിച്ച് നിങ്ങൾക്ക് കഷ്ടപ്പെടേണ്ടി വരില്ല.

ബാംഗ്ലൂരിൽ നിന്ന് ബന്നേർഗട്ടയിലേക്ക് ഒന്നരമണിക്കൂർ യാത്രയ്ക്കുള്ള ദൂരമേയുള്ളു. എന്നാൽ ബാംഗ്ലൂർ നഗരത്തിലെ നൂറുകണക്കിന് സിഗ്നലുകളെ അതി ജീവിച്ച് ബസ് ബന്നേർഗട്ടയിൽ എത്താൻ മൂന്ന് മണിക്കൂർ വരെ എടുത്തേക്കാം. വിഷമിച്ചിട്ട് കാര്യമില്ല.

സ്വന്തമായിട്ട് കാർ ഉണ്ട് അല്ലേ?

സ്വന്തം കാറോടിച്ച് ബന്നേർഗട്ടയിൽ പോകാനാണ് പ്ലാനെങ്കിൽ അത് നല്ല കാര്യമാണ് (ബൈക്കിലാണെങ്കിലും ബന്നേർഗട്ടയിൽ എത്തും). ബന്നേർഗട്ടയിൽ എവിടെ കാർ പാർക്ക് ചെയ്യും എന്നോർത്ത് ആശങ്കപ്പെടേണ്ട. അതിനുള്ള വിശാലമായ സ്ഥലം അവിടെയുണ്ട്.

ചൊവ്വാഴ്ച പോകരുത്

നിങ്ങൾ യാത്ര പ്ലാൻ ചെയ്യുന്നത് ഒരു ചൊവ്വാഴ്ചയാണെങ്കിൽ തീർച്ചയായും നിങ്ങൾ നിരാശപ്പെടേണ്ടിവരും, കാരണം ബന്നേർഗട്ട നാഷണൽ പാർക്കിന്റെ അടച്ചിട്ട ഗേറ്റ് മാത്രമെ നിങ്ങൾക്ക് അന്ന് കാണാൻ കഴിയു. ചൊവ്വാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസവും ഇവിടേക്ക് സന്ദർശകരെ അനുവദിക്കും.

ഒൻപത് മണി പത്തുമണിയാകും

രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം 5 മണിവരേയാണ് ഇവിടെ സന്ദർശിക്കാനുള്ള സന്ദർശന സമയം, എന്നാൽ ടിക്കറ്റ് കൗണ്ടറിലെ ആളുകൾ എണീറ്റ് പല്ല് തേച്ച് വരുമ്പോഴേക്കും സമയം ഒൻപതര കഴിയും. രാവിലെ തന്നെ ടിക്കറ്റ് എടുക്കാൻ കൗണ്ടറിന് മുന്നിൽ നിന്നോളു. കുറച്ച് വൈകിയാൽ ക്യൂവിന്റെ നീളം കൂടുകയും നിങ്ങളുടെ മണിക്കൂറുകൾ പാഴാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ അതിരാവിലെ എഴുന്നേറ്റ് വന്നാൽ ബാംഗ്ലൂരിലെ ട്രാഫിക്ക് ബ്ലോക്കിൽ നിന്നും ബന്നേർഗട്ടയിലെ നീണ്ട ക്യൂവിൽ നിന്നും രക്ഷപ്പെടാം.

ദോശാ ക്യാമ്പ്

പാർക്കിന് ഉള്ളിൽ‌ കയറുന്നതിന് മുൻപ് വിശപ്പ് നിങ്ങളെ കീഴ്പ്പെടുത്തുകയാണെങ്കിൽ, അവിടുത്തെ ബി എം ടി സി ബസ് സ്റ്റാൻഡിന് മുന്നിലെ ദോശാക്യാമ്പിൽ നിന്ന് നല്ല ചൂട് ദോശ കഴിക്കാം. ദോശ ക്യാമ്പ് കൂടാതെ ഒന്ന് രണ്ട് ചെറിയ കടകളെ ഇവിടെയുള്ളു. അതിനാൽ നിങ്ങളുടെ വിശപ്പ് ദോശ ക്യാമ്പിൽ തീർക്കണം. മറ്റു ഹോട്ടലുകളൊന്നും അതിരാവിലെ തുറക്കില്ല.

നോ പ്ലാസ്റ്റിക് പ്ലീസ്

നാഷണൽ പാർക്കിന്റെ ഉൾവശം പ്ലാസ്റ്റിക് ഫ്രീ സോൺ ആണ് അതിനാൽ ദയവ് ചെയ്ത് പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും അവിടെ വലിച്ചെറിയരുത്. കാലിക്കുപ്പി നിങ്ങളുടെ കൈവശം തന്നെ വയ്ക്കുക.

മയൂർ വനശ്രീ റെസ്റ്റോറെന്റ്

ബന്നേർഗട്ട നാഷണൽ പാർക്കിനുള്ളിൽ കർണാടക ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലാണ് മയൂർ വനശ്രീ റെസ്റ്റോറെന്റ്. ഇത് തുറന്ന് വരണമെങ്കിൽ രാവിലെ 11 മണിയെങ്കിലും ആകും. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം അധികം പണം മുടക്കാതെ കഴിക്കാം. ഇവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ട എന്നാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, ഒന്നും കഴിക്കാതിരിക്കാം. കാരണം പാർക്കിനുള്ളിൽ മറ്റൊരു ഹോട്ടലും ഇല്ല.

ബന്നേര്‍ഗട്ടയിലെ ജംഗിൾ സഫാരികളെക്കുറിച്ച് വായിക്കാംബന്നേര്‍ഗട്ടയിലെ ജംഗിൾ സഫാരികളെക്കുറിച്ച് വായിക്കാം

ബന്നേർഗട്ടയിലെ ബട്ടർഫ്ലൈ പാർക്കിന്റെ വിശേഷം അറിയാംബന്നേർഗട്ടയിലെ ബട്ടർഫ്ലൈ പാർക്കിന്റെ വിശേഷം അറിയാം

കാട്ടുപോത്ത്

കാട്ടുപോത്ത്

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

കുറുക്കൻ

കുറുക്കൻ

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Rameshng

സീബ്ര

സീബ്ര

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

കരടി

കരടി

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Rameshng

മാനുകൾ

മാനുകൾ

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Lijo p James

ആനക്കൂട്ടം

ആനക്കൂട്ടം

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Rameshng

ഹിപ്പപൊട്ടാമസ്

ഹിപ്പപൊട്ടാമസ്

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

സിംഹം

സിംഹം

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

കുരങ്ങ്

കുരങ്ങ്

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

പുലി

പുലി

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

കടുവ

കടുവ

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Amol.Gaitonde

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X