» »ഷില്ലോങിൽ നിന്ന് ചിറാപുഞ്ചിയിൽ പോയി നമുക്ക് മഴ നനയാം!

ഷില്ലോങിൽ നിന്ന് ചിറാപുഞ്ചിയിൽ പോയി നമുക്ക് മഴ നനയാം!

Posted By: Staff

ചിറാപുഞ്ചി എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ മഴപെയ്ത് തുടങ്ങും. മഴയിൽ നനഞ്ഞ് സ്കൂളിൽ പോയിരുന്ന കാലത്തേ നമ്മൾ പഠിച്ച് വച്ച ഒരു കാര്യമുണ്ട്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സ്ഥലം - ചിറാപുഞ്ചി. അതിനപ്പുറം അന്ന് നമുക്ക് ചിറാപുഞ്ചിയേക്കുറിച്ച് വല്ലതും അറിയുമായിരുന്നോ. വിജ്ഞാന ദാഹികളായ ചിലരൊക്കെ പലതും പഠിച്ചുവച്ചിട്ടുണ്ടാകാം. പക്ഷെ പലർക്കും ചിറാപുഞ്ചിയുടെ പ്രകൃതി സൗന്ദര്യത്തേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

എപ്പോഴും മഴകണ്ട് ശീലിച്ചിട്ടുള്ള മലയാളികളായ നമുക്ക് ചിറാപുഞ്ചിയിലെ മഴ ഒരു അത്ഭുതമായി തോന്നാറില്ല. എപ്പോഴും മഴപെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥലം എന്നാല്ലാതെ നമ്മുടെ കേട്ടറിവുകളിൽ ചിറാപുഞ്ചി ഒരു വിസ്മയമേ ആയിരുന്നില്ല. പക്ഷെ ചിറാപുഞ്ചി ഒരു വിസ്മയമായി തോന്നണമെങ്കിൽ അവിടെ നമ്മൾ പോകണം.

മേഘാലയിലെ ഖാസി മലമേഖലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിച്ചത് ബ്രീട്ടീഷുകാരാണ്. ചിറാപുഞ്ചിയിലെ കൗതുകങ്ങൾ കണ്ടറിഞ്ഞ് നമുക്ക് ഒന്ന് യാത്ര പോകാം.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിൽ നിന്ന് 2 മണിക്കൂർ ദൂരമേയുള്ളു ചിറാപുഞ്ചിയിലേക്ക്. ഷില്ലോങിൽ നിന്ന് ചിറാപുഞ്ചിയിൽ എത്താൻ യാതൊരു പ്രയാസവുമില്ല. നിരവധി സർക്കാർ സ്വകാര്യ വാഹനങ്ങൾ ലഭ്യമാണ്. നമുക്ക് ഷിലോങിൽ നിന്ന് കാഴ്ചകൾ കണ്ട് യാത്ര തുടങ്ങാം.

ഷില്ലോങ്ങിലെ കാഴ്ചകൾ

ഷില്ലോങ്ങിലെ കാഴ്ചകൾ

ചിറപുഞ്ചിയിൽ പോകാൻ ഷില്ലോങിൽ എത്തണം. ഇന്ത്യയിലെ തന്നെ സുന്ദരമായ ഒരു നഗരമാണ് ഷില്ലോംഗ്. ഷില്ലോംഗ് നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ലേഡി ഹൈദാരി പാർക്ക് സ്ഥിതി ചെയ്യുന്നത്.

ഷില്ലോങ് എന്ന സുന്ദര ഭൂമി

ഷില്ലോങ് എന്ന സുന്ദര ഭൂമി

നിരവധി വെള്ളച്ചാട്ടങ്ങളാലും കൊടുമുടികളാലും പ്രകൃതി ഷില്ലോങിനെ അനുഗ്രഹിച്ചിരിക്കുന്നു. ഷില്ലോങ്‌ കോടുമുടി, എലിഫന്റ്‌ വെള്ളച്ചാട്ടം, സ്വീറ്റ്‌ വെള്ളച്ചാട്ടം, ലേഡി ഹൈഡരി പാര്‍ക്ക്‌, വാര്‍ഡ്‌സ്‌ തടാകം, പോലീസ്‌ ബസാര്‍ എന്നിവ സന്ദര്‍ശിക്കാതെ ഷില്ലോങ്‌ വിനോദ സഞ്ചാരം പൂര്‍ണമാകില്ല.

വാര്‍ഡ്‌സ്‌ തടാകം

വാര്‍ഡ്‌സ്‌ തടാകം

നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ്‌സ്‌ തടാകം ഭൂരിഭാഗം വിനോദ സഞ്ചാരികളും സന്ദര്‍ശിക്കുന്ന സ്ഥലമാണ്‌. തടാകത്തിന്‌ ചുറ്റുമുള്ള മനോഹരമായ പാലവും സമീപത്തായുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നു. കല്ലില്‍ തീര്‍ത്ത നടപ്പാതകളും വിവിധ വര്‍ണത്തിലുള്ള പൂചെടികളും സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. വൈകുന്നേരങ്ങളില്‍ സ്ഥലത്തിന്റെ മനോഹാരിത ഒന്നുകൂടി ഉയര്‍ത്താന്‍ ശബ്‌ദവം വെളിച്ചവും കൂടി നല്‍കിയിട്ടുണ്ട്‌. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്‌.

ഷില്ലോങ് കൊടുമുടി

ഷില്ലോങ് കൊടുമുടി

ഷില്ലോങിൽ നിന്ന് ചിറാപുഞ്ചിയിലേക്ക് നമ്മൾ യാത്രയാകുമ്പോൾ ഷില്ലോങ് കൊടുമുടിയുടെ സൗന്ദര്യം നമുക്ക് ആസ്വദിക്കാം. ഷില്ലോങിൽ നിന്ന് 13 കിലോമീറ്റർ അകലെ ഖാസി ഹിൽസിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

എലിഫന്റ് ഫാൾസ്

എലിഫന്റ് ഫാൾസ്

ഷില്ലോങിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചിറാപുഞ്ചിയിലേക്കുള്ള യാത്രയിൽ നിങ്ങൾക്ക് ഈ വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാം.

ചിറാപുഞ്ചിയിലേക്ക്

ചിറാപുഞ്ചിയിലേക്ക്

എലിഫന്റ് ഫാൾസിൽ നിന്ന് ചിറാപുഞ്ചിയിലേക്കുള്ള ദൂരം 43 കിലോമീറ്റർ ആണ്. ഈ വഴിയിൽ നിങ്ങളെ കാത്ത് ഇനിയും ധാരളം വെള്ളച്ചാട്ടങ്ങളുണ്ട്.

മഴയുടെ നാട്

മഴയുടെ നാട്

മഴയുടെ കാര്യത്തിൽ റെക്കോർഡിട്ട ചിറാപുഞ്ചിയിൽ എത്തുമ്പോൾ, ഒരു പക്ഷെ ചെറിയ ചാറ്റൽ മഴ നിങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടാകാം.

ചിറാപുഞ്ചി

ചിറാപുഞ്ചി

സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു മാസ്മരികത ചിറാപുഞ്ചി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതാണ് അവിടെയെത്തുമ്പോൾ നമ്മൾ വിസ്മയിക്കാൻ കാരണം.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. വർഷം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് കാരണം. ചിറാപുഞ്ചിയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ഏഴു സഹോദരിമാർ

ഏഴു സഹോദരിമാർ

ചിറാപുഞ്ചിയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് മറ്റൊരു പ്രശസ്തമായാ വെള്ളച്ചാട്ടമായ സെവൻ‌ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചിറാപുഞ്ചിയിലേക്കുള്ള പാതയില്‍ മവ്സ് മയി ഗ്രാമത്തിനടുത്തുള്ള ഈ വെള്ളച്ചാട്ടം മേഘാലയയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്.

ഗുഹയിൽ കയറാം

ഗുഹയിൽ കയറാം

മവ്സ് മയി എന്ന സ്ഥലത്ത് എത്തിയാൽ കാണാൻ മറക്കാൻ പാടില്ലത്ത ഒന്ന് അവിടുത്തെ ഗുഹയാണ്. ആർക്കും നിരഭയം കയറി ചെല്ലാൻ സാധിക്കും എന്നതാണ് ഈ ഗുഹയുടെ പ്രത്യേകത.

Read more about: മഴ യാത്ര

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...