Search
  • Follow NativePlanet
Share
» »കബനി, നാഗര്‍ഹോളെ യാത്ര

കബനി, നാഗര്‍ഹോളെ യാത്ര

By Maneesh

കബനി നദി നാഗത്തെ പോലെ വളഞ്ഞ് പുളഞ്ഞ് ഒഴുകിനീങ്ങുന്ന കരയാണ് നാഗര്‍ഹോളെ എന്ന് അറിയപ്പെടുന്നത്. നാഗത്തെ പോലുള്ള നദി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. നാഗര്‍ഹോളെയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസില്‍ കുറച്ചെങ്കിലും പ്രകൃതിസ്‌നേഹം നിറച്ചിരിക്കണം. അങ്ങനെയുള്ള സഞ്ചാരികള്‍ക്ക് മാത്രമേ ഈ യാത്ര ഇഷ്ടപ്പെടുകയുള്ളു.

നദി, വനങ്ങള്‍, വന്യജീവികള്‍ ഇങ്ങനെ മറ്റു ദേശീയോദ്യാനങ്ങളെക്കുറിച്ച് വിവരിക്കപ്പെടുന്ന എല്ലാം ഇവിടെയുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നില്ല. നാഗര്‍ഹോളെ യാത്രയുടെ മറ്റു വിവരങ്ങള്‍ നമുക്ക് വായിച്ച് മനസിലാക്കാം.

മൈസൂരില്‍ നിന്ന് യാത്ര പോകുമ്പോള്‍ ഏകദേശം 95 കിലോമീറ്റര്‍ യാത്ര ചെയ്യണം. യാത്ര മാനന്തവാടിയില്‍ നിന്നാണെങ്കില്‍ ഏകദേശം 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ചുരുക്കി പറഞ്ഞാല്‍ വയനാട് സന്ദര്‍ശിക്കുന്നവര്‍ക്കും, മൈസൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റിയ സ്ഥലമാണ് നാഗര്‍ഹോളെ. നാഗര്‍ഹോളെയുടെ തെക്ക് വശത്തുകൂടി ഒഴുകുന്ന കബനി നദിയാണ് നാഗര്‍ഹോളെയുടെ സൗന്ദര്യം കൂട്ടുന്നത്.

യാത്ര വിവരം വിശദമായി

മൈസൂരില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹുന്‍സൂര്‍ വഴിയാണ് നാഗര്‍ഹോളയില്‍ എത്തിച്ചേരേണ്ടത്. ഹുന്‍സൂരില്‍ നിന്ന് 45 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടേയ്ക്ക്. വീരണഹൊസഹള്ളി എന്ന സ്ഥലത്താണ് നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്കിലേക്കുള്ള പ്രധാന പ്രവേശന കവാടം. മാനന്തവാടിയില്‍ നിന്ന് കുട്ടവഴി യാത്ര ചെയ്ത് വേണം നാഗര്‍ഹോളയില്‍ എത്തിച്ചേരാം.

വേനല്‍ക്കാലത്ത് പോയാല്‍ ആനയെകാണാം

മാര്‍ച്ച് ഏപ്രില്‍ മാസമാണ് നാഗര്‍ഹോളെ സന്ദര്‍ശിക്കാന്‍ മികച്ച സമയം എന്നൊക്കെ ആരെങ്കിലും പറഞ്ഞ് കേട്ടാല്‍ അതില്‍ കാര്യമുണ്ട്. കബനി നദിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ മൃഗങ്ങള്‍ കാടിറങ്ങി വരുന്നത് ഈ സമയത്താണ്. എന്നാല്‍ സുന്ദരമായ കാലവസ്ഥ ആഗ്രഹിച്ചാണ് നിങ്ങളുടെ യാത്രയെങ്കില്‍ പോകേണ്ട സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ്.

സഫാരികള്‍

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഈ വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജീപ്പുകളില്‍ വനയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ 6 മുതല്‍ ഒന്‍പത് മണിവരേയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് മണി വരേയുമുള്ള സമയത്ത് യാത്ര പോകാം. ഇവിടെ സന്ദര്‍ശിക്കാന്‍ പ്രത്യേകം ഫീസ് അടയ്ക്കണം.

കബനിയേക്കുറിച്ചും നാഗര്‍ഹോളെയെക്കുറിച്ചും കൂടുതല്‍ വായിക്കാം

തുള്ളിയോടും പുള്ളിമാനുകൾ

തുള്ളിയോടും പുള്ളിമാനുകൾ

നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം. കബനി നദിയുടെ പതനസ്ഥാനമായതിനാലാണ് ഈ റിസര്‍വ്വ് ഫോറസ്റ്റിന് കബനി എന്ന പേര് ലഭിച്ചത്.
Photo courtesy: Raghu Mohan

നീരാടും കടുവ

നീരാടും കടുവ

കബിനി ജലസംഭരണിയോട് ചേര്‍ന്നാണ് നാഗര്‍ഹോളെ ദേശീയ ഉദ്യാനവും ബന്ദിപൂര്‍ ദേശീയ ഉദ്യാനവും. വേനല്‍ക്കാലങ്ങളില്‍ ദാഹജലത്തിനായി വലയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ജലസ്രോതസ്സ് ഉപയോഗപ്രദമാവുന്നു.
Photo courtesy: Raghu Mohan

കബനി നദിയുടെ വിശേഷങ്ങൾ

കബനി നദിയുടെ വിശേഷങ്ങൾ

പശ്ചിമഘട്ടമലനിരകളിലാണ് കബനിയുടെ ഉത്ഭവം. വയനാട്ടിലെ മാനന്തവാടിയില്‍ വച്ച് പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കുന്നതുമുതലാണ് ഇത് കബനിനദിയെന്ന് അറിയപ്പെട്ടുതുടങ്ങുന്നത്. തുടര്‍ന്ന് കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകത്തിലേക്ക് കടക്കുന്നു. 55 ഏക്കറോളം വരുന്ന കബനി ഫോറസ്റ്റ് റിസര്‍വ്വിലെ പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്ന കബനിനദി കബിനി എന്നും കപിലനദി എന്നും വിളിക്കപ്പെടുന്നു.

Photo courtesy: Santhosh Janardhanan

മലിനീകരണം

മലിനീകരണം

ഇന്ത്യയിലെ മറ്റു നദികളെപ്പോലെ തന്നെ കബനീ നദിയും കടുത്ത മലിനീകരണ ഭീഷണിയിലാണ്. ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ് നദിയെ കൂടുതൽ മലിനമാക്കുന്നത്.

Photo courtesy: Photo RNW.org

ദാഹജലം

ദാഹജലം

കാട്ടിലൂടെയുളള ഒരു സവാരി തന്നെയാണ് കബനിയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച അനുഭവം. അതിനി ആനപ്പുറത്താണെങ്കില്‍ പറയുകയും വേണ്ട. വെള്ളം കുടിക്കാനെത്തുന്ന വിവധിതരം മാനുകളെയോ സൂര്യസ്‌നാനം ചെയ്തുകിടക്കുന്ന മുതലകളെയോ കാണാന്‍ പറ്റും ബോട്ട് യാത്രയ്ക്കിടയില്‍, ഭാഗ്യമുണ്ടെങ്കില്‍.
Photo courtesy: Raghu Mohan

നിങ്ങൾ കണ്ടിട്ടില്ലാത്ത പക്ഷികൾ

നിങ്ങൾ കണ്ടിട്ടില്ലാത്ത പക്ഷികൾ

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കബനിയില്‍ മുന്നൂറിലധികം തരത്തില്‍പ്പെട്ട പക്ഷിവര്‍ഗ്ഗങ്ങളുണ്ട്.

Photo courtesy: Raghu Mohan

നിങ്ങൾ കണ്ടിട്ടുള്ള പക്ഷികൾ

നിങ്ങൾ കണ്ടിട്ടുള്ള പക്ഷികൾ

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കബനിയില്‍ മുന്നൂറിലധികം തരത്തില്‍പ്പെട്ട പക്ഷിവര്‍ഗ്ഗങ്ങളുണ്ട്.
Photo courtesy: Raghu Mohan

കിണ്ണം തരുവോ

കിണ്ണം തരുവോ

കബനിയിലെ ഒരു കീരി. വേനല്‍ക്കാലങ്ങളില്‍ ധാരാളം വിനോദ സാഞ്ചാരികളാണ് ഇവിടെയെത്തിച്ചേരുന്നത്. വിവിധതരം പക്ഷിമൃഗാദികളെ ഇവിടെ കാണാം. വളരെക്കുറച്ച് മാത്രം മഴ ലഭിക്കുന്ന വരണ്ട പ്രദേശങ്ങളും 1000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന വൃഷ്ടിപ്രദേശങ്ങളും റിസര്‍വ്വ് ഫോറസ്റ്റിലുണ്ട്.
Photo courtesy: Raghu Mohan

വിശ്രമകേന്ദ്രം (പുലികൾക്ക് മാത്രം)

വിശ്രമകേന്ദ്രം (പുലികൾക്ക് മാത്രം)

മരകൊമ്പിൽ വിശ്രമിക്കുന്ന ഒരു പുലി. കബനിയിൽ നിന്നുള്ള ഒരു കാഴ്ച

Photo courtesy: Raghu Mohan

ഹനുമാൻ കുരങ്ങുകളുടെ ഫാഷൻ പരേഡ്

ഹനുമാൻ കുരങ്ങുകളുടെ ഫാഷൻ പരേഡ്

ഇന്ത്യയിൽ പശ്ചിമഘട്ട മലനിരകളിലാണ് ഹനുമാൻ കുരങ്ങുകളെ കണ്ടുവരുന്നത്. കബനിയിൽ എത്തിയാൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഈ കുരങ്ങുകളേ കാണാം

Photo courtesy: Raghu Mohan

ജംഗിള്‍ സഫാരി

ജംഗിള്‍ സഫാരി

എത്ര കണ്ടാലും മതിവരാത്ത കബനി കാഴ്ചകള്‍ ആസ്വദിച്ച് മനംനിറക്കാനുള്ള മറ്റൊരു അവസരമാണ് ജീപ്പ് സവാരി കബനിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം. വിവിധതരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആനകള്‍ എന്നിവയുടെ വാസസ്ഥലമാണ് കബനി റിസര്‍വ്വ്.
Photo courtesy: Raghu Mohan

ഉല്ലാസ സാധ്യതകൾ

ഉല്ലാസ സാധ്യതകൾ

കാടിലൂടെയുള്ള ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ്, പക്ഷിനിരീക്ഷണം, ക്യാംപ് ഫയര്‍ എന്നിങ്ങനെ പോകുന്നു കബനിയിലെ വിനോദസാധ്യതകള്‍. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം തരുന്ന പ്രകൃതിദത്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കബനി. കര്‍ണാടകത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു മസ്റ്റ് വാച്ച് ആണ് കബനി, പ്രകൃതിസ്‌നേഹികള്‍ നഷ്ടപ്പെടുത്തരുതാത്ത ഒരിടം.

Photo courtesy: Vinodnellackal at en.wikipedia

മസ്തിഗുഡി തടാകം

മസ്തിഗുഡി തടാകം

നിബിഢവനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ അമ്പത്തഞ്ച് ഏക്കര്‍ സ്ഥലമാണ് കബനി ഫോറസ്റ്റ് റിസര്‍വ്വ്. നാഗര്‍ഹോളെ ദേശീയോദ്യാനത്തെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ നിന്നും വേര്‍തിരിക്കുന്നത് കബനിനദിയില്‍ പണിതിരിക്കുന്ന ഡാം അഥവാ മസ്തിഗുഡി തടാകം ആണ്.

Photo courtesy: ashwin kumar

ഏഷ്യൻ ആനകൾ

ഏഷ്യൻ ആനകൾ

കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം, വിശേഷിച്ച് ആനകളെ. ഏഷ്യന്‍ ആനകളുടെ ഒരു വലിയ കേന്ദ്രമാണ് ഇവിടം. വിവിധതരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആനകള്‍ എന്നിവയുടെ വാസസ്ഥലമാണ് കബനി റിസര്‍വ്വ്.
Photo courtesy: Gnissah

വട്ടത്തോണി

വട്ടത്തോണി

കബനി നദിയിലൂടെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വട്ടത്തോണി.

Photo courtesy: Gnissah

ഗണേശൻ

ഗണേശൻ

കബനീ നദിയുടെ തീരത്തെ ഗണേശ വിഗ്രഹങ്ങൾ
Photo courtesy: Gnissah

നാഗർഹോളേ

നാഗർഹോളേ

കബനിയിലേക്കുള്ള യാത്രയ്ക്കിടെ ഏഷ്യന്‍ ആനകളുടെ വാസസ്ഥലമായ നാഗര്‍ഹോളെ ദേശീയോദ്യാനം കൂടി സന്ദര്‍ശിക്കുന്നത് ഹൃദ്യമായ ഒരു അനുഭവമായിരിക്കും. നാഗർഹോളെയുടെ വിശേഷങ്ങൾ അടുത്ത സ്ലൈഡുകളിൽ.

Photo courtesy: Dhruvaraj S

സർപ്പനദി

സർപ്പനദി

സര്‍പ്പനദി എന്നാണ് നാഗര്‍ഹോളെ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. സര്‍പ്പത്തിന്റെ ഇഴച്ചില്‍പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയാണ് അപൂര്‍വ്വ ജീവജാലങ്ങളുടെ സംരക്ഷിത ആവാസ കേന്ദ്രമായ നാഗര്‍ഹോളെയ്ക്ക് ഈ പേര് നല്‍കിയത്. ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്.


Photo courtesy: Ashwin Kumar

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മാനന്തവാടിയിൽ നിന്ന് 43 കിലോമീറ്റർ യാത്ര ചെയ്താൽ നാഗർഹോളയിൽ എത്താം. മൈസൂരിൽ നിന്ന് 89 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരൻ.

Photo courtesy: Ashwin Kumar

വനം

വനം

രാജീവ്ഗാന്ധി ദേശീയ ഉദ്യാനമാണ് നാഗര്‍ഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വൈവിധ്യമാര്‍ന്ന ജന്തു സമ്പത്താണ് നാഗര്‍ഹോളയുടെ പ്രധാന പ്രത്യേകത. മൈസൂര്‍ രാജാക്കന്മാര്‍ കാട്ടാനകളെയും കാട്ടുപോത്തുകളെയും നായാടാനായി നാഗര്‍ഹോളെയിലെത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. നഗർഹോളയിൽ നിന്ന് പകർത്തിയ ചില സുന്ദര ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിൽ.
Photo courtesy: Ashwin Kumar

ദേശിയോദ്യാനം

ദേശിയോദ്യാനം

നാഗര്‍ഹോളെയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗമായുള്ള നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിന് രാജീവ്ഗാന്ധി ദേശീയ ഉദ്യാനമെന്ന മറ്റൊരു പേരുകൂടിയുണ്ട്. താഴ് വരയും വെള്ളച്ചാട്ടങ്ങളും അരുവികളുമായി അപൂര്‍വ്വമായ മനോഹരമായ ഭൂപ്രകൃതിയൊരുക്കിവച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഈ ദേശീയോദ്യാനം 1995 ലാണ് നിലവില്‍ വന്നത്.
Photo courtesy: yathin S Krishnappa

ദേശിയോദ്യാനം

ദേശിയോദ്യാനം

നാഗര്‍ഹോളെയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗമായുള്ള നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിന് രാജീവ്ഗാന്ധി ദേശീയ ഉദ്യാനമെന്ന മറ്റൊരു പേരുകൂടിയുണ്ട്. താഴ് വരയും വെള്ളച്ചാട്ടങ്ങളും അരുവികളുമായി അപൂര്‍വ്വമായ മനോഹരമായ ഭൂപ്രകൃതിയൊരുക്കിവച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഈ ദേശീയോദ്യാനം 1995 ലാണ് നിലവില്‍ വന്നത്.
Photo courtesy: yathin S Krishnappa

ചായമുണ്ടി

ചായമുണ്ടി

നാഗർ ഹോളയിൽ നിന്ന് പകർത്തിയ ചായമുണ്ടി പക്ഷിയുടെ ചിത്രം

Photo courtesy: yathin S Krishnappa

പുള്ളിമാൻ കൂട്ടം

പുള്ളിമാൻ കൂട്ടം

പുള്ളിമാൻ കൂട്ടം, നാഗർഹോളയിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പികുന്ന കാഴ്ചകളിൽ ഒന്ന്.
Photo courtesy: Ashwin Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X