പുരാതന നഗരം
ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന വാരണാസി, ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് കാശി സ്ഥിതി ചെയ്യുന്നത്.
മോക്ഷത്തിൻ കഥ
ഹിന്ദുമത വിശ്വാസപ്രകാരം പുണ്യനഗരമായാണ് വാരണാസി കരുതപ്പെടുന്നത്. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
പുണ്യസ്നാനം
ഗംഗയുടെ തീരത്താണ് വാരണാസി സ്ഥിതി ചെയ്യുന്നത്. വാരണാസിയിൽ തീർത്ഥാടനത്തിന് എത്തുന്നവർ ഗംഗയിൽ മുങ്ങിക്കുളിക്കുക പതിവാണ്. പുണ്യ നദിയായ ഗംഗയിൽ മുങ്ങിക്കുളിച്ചാൽ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കൽപ്പടവുകൾ
ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർമ്മിക്കപ്പെട്ട കൽപ്പടവുകൾ വാരണാസിയിലെ ഏറ്റവും വലിയ ആകർഷണങ്ങളാണ്. നിരവധി കൽപ്പടവുകൾ ഇവിടെ കാണാം. ഘാട്ട് എന്നാണ് കൽപ്പടവുകൾ അറിയപ്പെടുന്നത്.
Photo Courtesy : travelwayoflife
മണികർണിക ഘാട്ട്
വാരണാസിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് ഗംഗയിലേക്കുള്ള കൽപ്പടവുകളിൽ വച്ചാണ്. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാത്ര ഒരു കൽപ്പടവുകൾ ഉണ്ട്. മണികർണിക ഘാട്ട് എന്നാണ് ഈ കൽപ്പടവുകൾ അറിയപ്പെടുന്നത്.
Photo Courtesy : Noopur28
ക്യൂവിൽ നിൽക്കും ശവങ്ങൾ
മണികർണിക ഘട്ടിൽ ദഹിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന മൃതദേഹങ്ങൾ. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ദിവസേന ഇവിടെ ദഹിപ്പിക്കുന്നത്.
Photo Courtesy : Mandy
ദശാശ്വമേധ് ഘട്ട്
ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളില്‍ ഒന്നായ ഇവിടം കാശിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം.
Photo Courtesy : dalbera
ദര്‍ഭംഗാ ഘാട്ട്
ദശാശ്വമേധ് ഘാട്ടിനും റാണാ മഹല്‍ ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദര്‍ഭംഗാ രാജാക്കന്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്. മതപരമായ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും മറ്റുമായി രാജകുടുംബം 1900കളില്‍ ഇവിടെ മനോഹരമായ കൊട്ടാരം നിര്‍മിച്ചിട്ടുണ്ട്.
Photo Courtesy : Ilya Mauter
ശിവ വഴിപാട്
വാരണാസിയിൽ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് വഴിപാട് സമർപ്പിക്കുന്ന ഒരു ഭക്തൻ.
ഡോബികൾ
ഗംഗയുടെ തീരത്ത് വസ്ത്രം കഴുകുന്ന ഡോബികൾ
Photo Courtesy : Dennis Jarvis
അസ്തമനം
വാരണാസിയിലെ ഒരു അസ്തമന കാഴ്ച
Photo Courtesy : orvalrochefort
കാളീയ മർദ്ദനം
വാരണാസിയിലെ ഒരു ആഘോഷത്തിന്റെ ഭാഗമായി ഗംഗയിൽ കാളീയമർദ്ദനം അവതരിപ്പിച്ചപ്പോൾ
Photo Courtesy : Nandanupadhyay
ബോട്ടുയാത്ര
വാരണാസിയിലെ ഗംഗാനദിയിലൂടെ ബോട്ടുയാത്ര ചെയ്യുന്നവർ. ഗംഗയിലൂടെ ബോട്ടുയാത്ര ചെയ്യാൻ സഞ്ചാരികൾക്ക് ഇവിടെ സൗകര്യമുണ്ട്.
Photo Courtesy : ampersandyslexia
സൈക്കിൾ റിക്ഷകൾ
വാരണാസി മുഴുവൻ ഒന്ന് ചുറ്റിയടിച്ച് കാണണമെന്നുണ്ടെങ്കിൽ സൈക്കിൾ റിക്ഷകളെ ആശ്രയിക്കാവുന്നതാണ്.
Photo Courtesy : Ecsess
കാശിരാജാവ്
കാശി രാജാവായ കാശി നരേഷ് അനന്ത് നാരയൺ സിംഗ് വാരണാസിയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നു.
Photo Courtesy : Nandanupadhyay
അത്ഭുത നദിയിലൂടെ
ഗംഗാനദിയിലൂടെ തോണിതുഴയുന്ന ഒരു യാത്രക്കാരൻ
Photo Courtesy : Emily Abrams
ഗംഗയിലെ ഒരു സ്നാനഘട്ടം
വാരണാസിയിൽ ഗംഗാനദിയുടെ തീരത്ത് ഒരു സ്നാനഘട്ടത്തിൽ ഇരിക്കുന്ന ഒരു സ്ത്രീ.
Photo Courtesy : Ekabhishek
മാൽവിയപ്പാലം
വാരണാസിയിൽ ഗംഗാനദിക്ക് കുറുകെ നിർമ്മിക്കപ്പെട്ട മാൽവിയപ്പാലം. ടഫ്രിൻ പാലമെന്നും ഈ പാലം അറിയപ്പെടുന്നുണ്ട്.
Photo Courtesy : Earthshine
മുൾമെത്ത
ആണികൾ തറച്ച മുൾപ്പെത്തയിൽ കിടക്കുന്ന ഒരു സന്യാസി. വാരണാസിയിൽ ചെന്നാൽ ഇതുപോലുള്ള വിചിത്രമായ കാഴ്ചകൾ ധാരാളം കാണാം.
Photo Courtesy : Herbert Ponting
കുഴലൂതും സന്യാസി
ഓടക്കുഴൽ വായിക്കുന്ന ഒരു സന്യാസി. വാരണാസിയിലെ കാഴ്ചകളിൽ ഒന്ന്
Photo Courtesy : Ekabhishek
മനുഷ്യമാംസം ഭക്ഷിക്കുന്നവർ
മൃതദേഹങ്ങൾ ഭക്ഷിക്കുന്ന സന്യസിമാരേയും വാരണാസിയിൽ കാണാൻ കഴിയും. അഗോരികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. വാരണാസിയിലെ അഗോരികളിൽ ഒരാൾ.
Photo Courtesy : Cmichel67
കഞ്ചാവ് സ്വാമി
വാരണാസിയിൽ ഇരുന്ന് കഞ്ചാവ് വലിക്കുന്ന ഒരു സന്യാസി
Photo Courtesy : Noopur28
എരുമക്കുളി
ഗംഗാനദിയിൽ എരുമകളെ കുളിപ്പിക്കുന്ന ഒരാൾ.
Photo Courtesy : Arian Zwegers
ബനാറസ് പട്ട്
വാരണാസിയുടെ മറ്റൊരു പേരായ ബനാറസ്, പട്ടുസാരികളുടെ പേരിലാണ് അറിയപ്പെടുന്നത്.
Photo Courtesy : Jorge Royan
വിശുദ്ധ പശുക്കൾ
വാരണാസിയിലെ നഗരത്തിലൂടെ അലഞ്ഞ് തിരിയുന്ന പശുക്കൾ. വിശുദ്ധപശുക്കൾ എന്നാണ് ഈ പശുക്കൾ അറിയപ്പെടുന്നത്.
Photo Courtesy : Jorge Royan
ചങ്ങാടപ്പാലം
ഗംഗാനദിക്ക് കുറുകെ നിർമ്മിച്ച ഒരു ചങ്ങാടപ്പാലം
Photo Courtesy : Wonker
ഫാൻഫാക്ടറി
വാരണാസിയിലെ ഫാക്ടറികളിൽ ഒന്ന്. ഇലക്ട്രിക്ക് ഫാനുകളാണ് ഈ ഫാക്ടറിയിൽ നിർമ്മിക്കുന്നത്.
Photo Courtesy : Jorge Royan
ബനാറസ് പാൻ
ബനാറസിലെ ഒരു പാൻഷോപ്പ്
Photo Courtesy : Jorge Royan
മൊബൈൽ മയം
മന്ത്രോച്ചാരണത്തിൽ മുഴുകിയിരിക്കുന്ന പൂജാരികൾക്ക് അരികിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന ഒരാൾ.
Photo Courtesy : Yosarian
തർപ്പണം
നിരവധി ആളുകൾ ഗംഗയിൽ ബലിതർപ്പണം ചെയ്യാൻ വാരണാസിയിൽ എത്താറുണ്ട്.
Photo Courtesy : Jorge Royan
സമൂഹസ്നാനം
ഗംഗയിൽ കൂട്ടത്തോടെ സ്നാനം ചെയ്യുന്ന ഒരു ഗ്രൂപ്പ്
Photo Courtesy : Antoine Taveneaux
നരേന്ദ്രമോഡി
വാരണാസിയിൽ എത്തിയ പ്രധാന മന്ത്രി നരേന്ദ്രമോഡി.
Photo Courtesy : Narendra Modi
പൂക്കട
വാരണാസിയിലെ പൂക്കട
Photo Courtesy : Jorge Royan
ദീപാവലി
വാരണാസിയിലെ ദീപാവലി ആഘോഷങ്ങളിൽ നിന്ന് ഒരു ദൃശ്യം
ദീപാവലി
ദീപാവലി നാളിൽ വാരണാസിയിലെ കൽപ്പടവുകളിൽ ദീപം തെളിയിക്കുന്ന ഭക്തർ. കൂടുതൽ വായിക്കാം