Search
  • Follow NativePlanet
Share
» »കാട്ടുകഴുതകളേ തേടി ഗുജറാത്തിലേക്ക്

കാട്ടുകഴുതകളേ തേടി ഗുജറാത്തിലേക്ക്

By Maneesh

കാട്ടുകഴുതകളിലെ ഇന്ത്യന്‍ വംശജര്‍ വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ടതാണ്. വംശനാശം നേരിടുന്ന ഇത്തരം കാട്ടുകഴുതകളെ പാരിപാലിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഗുജറാത്താണ്. കാട്ടുകഴുതകളെ കാണാന്‍ ഗുജറാത്തിലേക്ക് നമുക്ക്
ഒരു യാത്ര നടത്താം.

കാട്ടുകഴുത സംരക്ഷണ കേന്ദ്രം

ഗുജറാത്തിലെ ലിറ്റിൽ റൺ ഓഫ് കച്ചിലാണ് കാട്ടുകഴുത സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അയ്യായിരം ചതുരശ്ര കിലോമീറ്ററിലായാണ് 1973ൽ സ്ഥാപിച്ച ഈ കാട്ടുകഴുത സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാട്ടുകഴുതകളെ കാണുമ്പോൾ കഴുതയ്ക്ക് കുതിരയിൽ ഉണ്ടായതാണെന്ന് തോന്നിപോകും. കഴുതയേക്കാൾ വലുപ്പമുള്ളവയാണ് കാട്ടുകഴുതകൾ, കുതിരയുടെ അത്ര തന്നെ ശക്തിയും വേഗതയും ഈ ജീവികൾക്കുണ്ട്. മണിക്കൂറിൽ അൻപത് കിലോമീറ്റർ വേഗതിയിൽ വരെ കുതിക്കാൻ കാട്ടുകഴുതകൾക്ക് കഴിയും.

Photo Courtesy: Sballal

വേറെയുമുണ്ട് ജീവികൾ

ലിറ്റിൽ റൺ ഓഫ് കച്ചിലെ ഈ കാട്ടുകഴുത സംരക്ഷണ കേന്ദ്രത്തിൽ കാട്ടുകഴുതകളെ കൂടാതെ മറ്റു പലയിനം ജീവികളേയും കാണാനാകും. ചെന്നായ്ക്കൾ, മരുഭൂമിയിലെ കുറുക്കന്മാർ, കുറുനരികൾ, കൃഷ്ണമൃഗങ്ങൾ തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം. ചതുപ്പ് നിലങ്ങളോട് ചേർന്ന സ്ഥലം ആയതിനാൽ നിരവധി പക്ഷികളേയും പാമ്പുകളേയും ഇവിടെ കാണാൻ കഴിയും.

ഗുജറാത്തിൽ എവിടെയാണ്?

ഗുജറാത്തിന്റെ വടക്ക് ഭാഗമാണ് ലിറ്റിൽ റൺ ഓഫ് കച്ച് എന്ന് അറിയപ്പെടുന്നത്. ഗുജറാത്തിലെ പ്രമുഖ നഗരമായ അഹമ്മദ്ബാദിൽ നിന്ന് 130 കിലോമീറ്റർ അകലെയായാണ് റൺ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്. 45 കിലോമീറ്റർ അകലെയുള്ള വിരാംഗാം ആണ് റൺ ഓഫ് കച്ചിന് സമീപത്തുള്ള പ്രധാന നഗരം. ഇവിടേയ്ക്ക് രണ്ട് കവാടങ്ങളുണ്ട്. ധരംഗധരയാണ് ഒന്ന്, ബജാനയാണ് മറ്റൊന്ന്.

മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍

Photo Courtesy: Faiyaz Hawawala

എത്തിച്ചേരാൻ

കാട്ടുകഴുത സംരക്ഷണ കേന്ദ്രത്തിന് ഏറ്റവും സമീപത്തുള്ള റെയിൽവെ സ്റ്റേഷൻ 16 കിലോമീറ്റർ അകലെയുള്ള ധരംഗധരയാണ്. മുംബൈയിൽ നിന്നും ഡ‌ൽഹിയിൽ നിന്നും റെയിൽമാർഗം ഇവിടെ എത്തിച്ചേരാം. വിരാംഗാം വഴി വരുന്നവർക്ക് ബജാന വഴി ഇവിടെ എത്തിച്ചേരാം. ഇവിടെക്ക് ബസ് വഴിയും വളരെ എളുപ്പത്തിൽ എത്തിച്ചേരാം.

ഗുജറാത്ത് ടൂറിസത്തിലെ പുതിയ ട്രെൻഡുകൾഗുജറാത്ത് ടൂറിസത്തിലെ പുതിയ ട്രെൻഡുകൾ

റോഡ് വഴി ധരംഗധരയിലേക്ക് അഹമ്മദാബാദിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട്. അഹമ്മദ്ബാദ് കച്ച് ദേശീയപാതയിലാണ് ധരംഗധര സ്ഥിതി ചെയ്യുന്നത്.

http://en.wikipedia.org/wiki/File:IndianWildAss.jpg

Photo Courtesy: Asim Patel

പോകാൻ പറ്റിയ സമയം

മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടെ എത്തിച്ചേരാൻ പറ്റിയ സമയം. ഒക്ടോബർ, നവംബർ മാസത്തിൽ എത്തുന്നതാണ് കൂടുതൽ നല്ലത്. മഴക്കാലം കരുത്ത് പകർന്ന പുൽമേടുകളും പച്ചപ്പ് ഈ പ്രദേശത്തിന്റെ ഭംഗികൂട്ടും.

ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലമാണ് ഇവിടെ കൂടുതൽ തണുപ്പ് അനുഭപ്പെടുന്നത്. ഏപ്രിൽ മുതൽ ചൂടുകാലം ആരംഭിക്കും. അതിരാവിലെയുള്ള യാത്രയിലാണ് മൃഗങ്ങളെ ധാരാളമായി കാണാൻ കഴിയുക.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ധരംഗധരയിൽ നിന്ന് ജീപ്പിലോ മിനി ബസിലോ സംഘമായി ഇവിടേയ്ക്ക് സഫാരി പോകുന്നതാണ് നല്ലത്. സാധാരണ ദിവസങ്ങളിൽ ഇവിടേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കാൻ 250 രൂപ പ്രവേശന ഫീസ് നൽകണം. അവധി ദിവസങ്ങളിൽ പ്രവേശന ഫീസ് ഇനിയും ഉയരും.

1008 ക്ഷേത്രങ്ങളുള്ള അത്ഭുതമല ഗുജറാത്തിലാണ്1008 ക്ഷേത്രങ്ങളുള്ള അത്ഭുതമല ഗുജറാത്തിലാണ്

ഗുജറാത്ത് ഒരു അത്ഭുതമാണ്ഗുജറാത്ത് ഒരു അത്ഭുതമാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X