» »കോളനി കാലത്തെ ബാംഗ്ലൂർ കാണാം

കോളനി കാലത്തെ ബാംഗ്ലൂർ കാണാം

Written By:

ഉദ്യാന നഗരം, ഐ ടി നഗരം, സിലിക്കൺ നഗരം അങ്ങനെ ഇരട്ടപ്പേരുകൾ ധാരളമുള്ള നഗരമാണ് ഇപ്പോൾ ബെംഗളൂ‌രു എന്ന് അറിയപ്പെടുന്ന ബാംഗ്ലൂർ നഗരം. വിജയനഗര സാമ്രാജ്യത്തിന് കീഴിലുള്ള ഒരു ഭൂ‌പ്രഭുവായിരുന്ന കേംമ്പെ ഗൗഡ 1537ൽ സ്ഥാപിച്ച ഈ നഗരം, അതിന്റെ ഔന്നത്യത്തിലേക്ക് ഉയരൻ നാളുകൾ നിരവധി വേ‌ണ്ടി വന്നു.

നാല് ദിശകളിൽ ഉയർന്ന് നിൽക്കുന്ന നാല് ഗോപുരങ്ങൾ അടങ്ങിയ ബാംഗ്ലൂർ കോട്ട പണിതുയർത്തിയാണ് കേംപഗൗഡ ബാംഗ്ലൂർ നഗരാതിർത്തികൾ നിർമ്മിച്ചത്. ബെണ്ടക്കലൂർ എന്നായിരുന്നു അക്കാലത്ത് ബാംഗ്ലൂർ അറിയപ്പെട്ടിരുന്നത്. ബെണ്ടക്കലൂരിൽ നിന്ന് ബെംഗളൂരിവിലേക്കുള്ള ബാംഗ്ലൂരിന്റെ വളർച്ച അതിശയം നിറഞ്ഞതായിരുന്നു. ഇന്ത്യയിലെ ഒരു നഗരത്തിനും അവകാശപ്പെടാൻ കഴിയാത്തവണ്ണം ബാംഗ്ലൂർ വളർന്ന് വലുതായി.

ബ്രിട്ടീഷുകാരുടെ കൈകളിൽ

ബ്രിട്ടീഷുകാരുടെ കൈകളിൽ

ടിപ്പു സുൽത്താന്റെ കൈകളിലായ ബാംഗ്ലൂർ നഗരം ബ്രിട്ടീഷുകാർ പിടിച്ചടക്കിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്. അതോടെ ബാംഗ്ലൂർ നഗരത്തിന്റെ വളർച്ചയുടെ വേഗത കൂടി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് കാലം കുറേ ആയെങ്കിലും കോളനികാലത്തെ ബാംഗ്ലൂരിന്റെ പ്രൗഢി, ബാംഗ്ലൂരിലെ പലസ്ഥലങ്ങളിലും തലയെടുപ്പോടെ നിൽക്കുന്നു.

PC: Veera.sj

എം ജി റോഡ്

എം ജി റോഡ്

ബാംഗ്ലൂരിലെ എം ജി റോഡിലും പരിസര പ്രദേശങ്ങളിലുമായി യാത്ര ചെയ്യുന്നവർക്ക് കോളനി കാലത്തെ ബാംഗ്ലൂരിനെ നേരിട്ട് കാണാൻ കഴിയും. ബ്രിട്ടീഷുകാരുടെ കീഴിലുള്ള കന്റോൺമെന്റുകളിൽ ഒന്നായ ബാംഗ്ലൂരിലെ പലസ്ഥലങ്ങൾക്കും ബ്രിട്ടീഷ് പേരുകളാണ് ഇപ്പോഴും.

PC: Kprateek88

ബ്രിട്ടീഷുകാരുടെ വരവ്

ബ്രിട്ടീഷുകാരുടെ വരവ്

1809ൽ ആണ് ടിപ്പുവിനെ തറപറ്റിച്ചു കൊണ്ട് ബ്രിട്ടീഷുകാർ ബാംഗ്ലൂരി‌ലേക്ക് എത്തിച്ചേരുന്നത്. 1831ൽ ബ്രിട്ടീഷുകാർ ബാംഗ്ലൂരിനെ അവരുടെ ‌പ്രാദേശിക ഭരണ നിർവ്വഹണ സ്ഥലമാക്കി മാറ്റി. ബാംഗ്ലൂരിന്റെ സുന്ദരമായ കാലവസ്ഥായാണ് ബ്രിട്ടീഷുകാരെ ഇവിടേയ്ക്ക് ആകർഷി‌പ്പി‌ച്ചത്.
PC: Kalakki at ml.wikipedia

മായോ ഹാൾ

മായോ ഹാൾ

ഇന്ത്യയിലെ നാലമത്തെ വൈസ് റോയി ആയ മായോ പ്രഭുവിന്റെ പേരിൽ അറിയപ്പെടുന്ന ഈ ഹാൾ ഇപ്പോൾ കോടതിയാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ വാസ്തുകലയ്ക്ക് ഉത്തമ ഉദാഹരണമാണ് രണ്ട് നിലയിൽ ഉയർന്ന് നിൽക്കുന്ന ഈ കെ‌ട്ടിടം.

PC: Charles Haynes

സമീപത്തെ കാ‌ഴ്ചകൾ

സമീപത്തെ കാ‌ഴ്ചകൾ

അൾസൂർ തടാകം, പരേഡ് ഗ്രൗണ്ട്, റേസ് കോഴ്സ് എന്നിവയൊക്കെ മായോ ഹാളിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവയൊക്കെ ഒരുമിച്ച് കാണുമ്പോൾ കോളനി ഭരണകാലത്തിന്റെ പ്രൗഢി നമുക്ക് മനസിലാക്കാൻ സാധിക്കും.
PC: Swaminathan

എം ജി റോഡിലൂടെ

എം ജി റോഡിലൂടെ

എം ജി റോഡിലൂടെ വെറുതെ നടന്ന് നീങ്ങിയാൽ കോളനികാലത്തെ നിരവധി കെട്ടിടങ്ങൾ ലണ്ടൻ നഗരത്തെ ഓർമ്മിപ്പിച്ച് കൊണ്ട് തല ഉയർത്തി നി‌ൽക്കുന്നത് കാണാം.
PC: Unknownwikidata:Q4233718

ബോഗൈൻവില്ല

ബോഗൈൻവില്ല

എം ജി റോഡിലൂടെ നിങ്ങൾ നടന്ന് നീങ്ങുമ്പോൾ ഇപ്പോഴത്തെ മെട്രോ സ്റ്റേഷൻ കാണാം. അവിടെയായിരുന്നു പഴയ ബോഗൻ വില്ല നിലനിന്നിരുന്നത്.

PC: Ashwin Kumar

സെയിന്റ് മാർക്സ് കത്തീഡ്രൽ

സെയിന്റ് മാർക്സ് കത്തീഡ്രൽ

ലണ്ടനിലെ സെയിന്റ് പോൾ കത്തീഡ്രലിന്റെ മാതൃകയിൽ 1812ൽ ബ്രിട്ടീഷുകാരുടെ കാലത്ത് മദ്രാസ് ആർമിക്ക് വേണ്ടിയായിരുന്നു ഈ പള്ളി ആദ്യം നിർമ്മിച്ചത്. 1927ൽ പുതുക്കി നിർമ്മിച്ച പ‌ള്ളിയാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുക.
PC: Pranav

കബ്ബൺ പാർക്ക്

കബ്ബൺ പാർക്ക്

കോളനി ഭരണകാല‌ത്തെ ഒരു പാർക്കാണ് കബ്ബൺ പാർക്ക്. 1870ൽ ആണ് ഈ പാർക്ക് നിർമ്മിക്കപ്പെട്ടത്. വിക്ടോറിയ രാജ്ഞിയുടെ പ്രതിമയാണ് ഇവിടു‌ത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

PC: Yair Aronshtam

കർണ്ണാടക ഹൈക്കോടതി

കർണ്ണാടക ഹൈക്കോടതി

കബ്ബൺ പാർക്കിന് സമീപത്തായിട്ടാണ് കർണ്ണാടക ഹൈക്കോടതി സ്ഥി‌തി ചെയ്യുന്ന‌ത്. ഈ ചുവപ്പൻ കെട്ടിടടവും ബ്രിട്ടീഷുകാരുടെ കാലത്ത് 1864ൽ നിർമ്മിക്കപ്പെട്ടതാണ്.

PC: Pranav

കെ ആർ മാർക്കറ്റ്

കെ ആർ മാർക്കറ്റ്

1928ൽ നിർമ്മിക്കപ്പെട്ട കെ ആർ മാർക്കറ്റും ബ്രിട്ടീഷുകാരുടെ സംഭാവനകളിൽ ഒന്നായിരുന്നു.

PC: Rupert Jones