» »ഇന്ത്യയിലെ ഏറ്റവും വലിയ ഉരഗമ്യൂസിയത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഉരഗമ്യൂസിയത്തിന്റെ വിശേഷങ്ങള്‍

Written By: Elizabath

പൗരാണികതയും ആധുനികതയും ആവോളം നിറഞ്ഞ് നില്‍ക്കുന്ന സ്ഥലമാണ് ചെന്നൈ. ഒരു സഞ്ചാരിയുടെ ഉള്ളുകുളിര്‍പ്പിക്കാന്‍ വേണ്ടിയുള്ളതെല്ലാം ഒരുക്കി നിര്‍ത്തി കാത്തിരിക്കുന്ന ചെന്നൈയില്‍ അറിയപ്പെടാത്ത ഇടങ്ങളുമുണ്ട്. അത്തരത്തില്‍ ചെന്നൈയിലെത്തുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ മദ്രാസ് ക്രൊക്കൊഡൈല്‍ പാര്‍ക്ക് എന്ന മുതല സംരക്ഷണ കേന്ദ്രം.ലോകത്തില്‍ തന്നെ ഏറ്റവുമധികം മുതലകളെയും ചീങ്കണ്ണികളെയും സംരക്ഷിക്കുന്ന കേന്ദ്രം കൂടിയാണിത്.

1976 ല്‍ റോമുലസ് വിറ്റേക്കര്‍ എന്ന ഹെര്‍പ്പറ്റോളജിസ്റ്റ് ആരംഭിച്ച മദ്രാസ് ക്രൊക്കൊഡൈല്‍ പാര്‍ക്കിന്റെ വിശേഷങ്ങള്‍...

എവിടെയാണ് ഈ മുതലപ്പാര്‍ക്ക്?

എവിടെയാണ് ഈ മുതലപ്പാര്‍ക്ക്?

ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തിന് സമീപത്തായാണ് മദ്രാസ് ക്രൊക്കൊഡൈല്‍ ബാങ്ക് ട്രസ്റ്റ് ആന്‍ഡ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജി സ്ഥിതി ചെയ്യുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കല്ലുകള്‍ കഥപറയുന്ന മഹാബലിപുരത്തിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Pavankumar Gajavalli

എന്താണിത്

എന്താണിത്

19-ാം നൂറ്റാണ്ടിന്റെ തുടക്കകാലങ്ങളില്‍ ഇന്ത്യന്‍ മുതലകളെ അവയുടെ തൊലിക്കായി ധാരാളം വേട്ടയാടിയിരുന്നു. കുറച്ചുകാലം കഴിഞ്ഞതോടെ ഇവയുടെ എണ്ണ്തതില്‍ ഉണ്ടായ ഗണ്യമായ കുറവാണ് ഇത്തരമൊരു സെന്ററിന്റെ വരവില്‍ കലാശിച്ചത്. അങ്ങനെ 1976ല്‍ പ്രമുഖ ഉരഗ ഗവേഷകനായ റോമുലസ് വിറ്റേക്കറാണ് ദ്രാസ് ക്രൊക്കൊഡൈല്‍ ബാങ്ക് സ്ഥാപിക്കുന്നത്.

PC:madrascrocodilebank

എന്തുണ്ടിവിടെ കാണാന്‍

എന്തുണ്ടിവിടെ കാണാന്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഉരഗ ഗവേണ കേന്ദ്രം എന്ന ബഹുമതി മാത്രം മതി ഈ പ്രസ്ഥാനത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍. ചീങ്കണ്ണികള്‍, മുതലകള്‍, വിവിധയിനം പാമ്പുകള്‍, പക്ഷികള്‍, മറ്റ് ഉരഗങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

PC:Adam Jones

സ്വന്തം ആവാസവ്യവസ്ഥയില്‍

സ്വന്തം ആവാസവ്യവസ്ഥയില്‍

മൃഗശാലകളിലും മറ്റും മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ആയിരിക്കില്ല സംരക്ഷിക്കുക. എന്നാല്‍ ഇവിടെ ഉരഗങ്ങളെയും മറ്റും അവയുടെ കൃത്യമായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

PC:madrascrocodilebank

17 തരം മുതലകള്‍

17 തരം മുതലകള്‍

ഇന്ന് ഇവിടെ ഏകദേശം 17 തരത്തിലുള്ള മുതലകളെ സംരക്ഷിക്കുന്നു. അതില്‍ത്തന്നെ മൂന്നെണ്ണം വംശനാശഭീഷണിയുടെ വക്കിലുള്ളവയാണ്.

PC:madrascrocodilebank

പാമ്പുകളും ആമകളും

പാമ്പുകളും ആമകളും

വംശനാശഭീഷണി നേരിടുന്ന പാമ്പുകളും ആമകളും ഇവിടെ ധാരാളമുണ്ട്. പല്ലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.

PC:madrascrocodilebank

പത്തേക്കറിലെ അത്ഭുതം

പത്തേക്കറിലെ അത്ഭുതം

പത്തേക്കറോളം വരുന്ന സ്ഥലത്താണ് ഈ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. ജീവികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും ഇവിടെയുണ്ട്.

PC: alexrudd

2500ഓളം ഉരഗങ്ങള്‍

2500ഓളം ഉരഗങ്ങള്‍

പത്തേക്കറോളം വരുന്ന സ്ഥലത്ത് ഏകദേശം 2500ഓളം ഉരഗങ്ങള്‍ ആണ് വസിക്കുന്നത്. ഇവയെ കൂടാതെയാണ് പക്ഷികളുള്‍പ്പെടയുള്ള ഇവിടുത്തെ മറ്റ് ജീവജാലങ്ങല്‍.

PC:Shridhar.c j

കുട്ടിക്കൂട്ടങ്ങള്‍ക്ക് സ്വാഗതം

കുട്ടിക്കൂട്ടങ്ങള്‍ക്ക് സ്വാഗതം

കുട്ടികളെ വന്യജീവി സംരക്ഷണത്തിലേക്കും മറ്റും കൊണ്ടുവരുന്നതിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താറുണ്ട്. അവധിക്കാലങ്ങളില്‍ യാത്രകളും നൈറ്റ് സഫാരിയുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

PC:madrascrocodilebank

പ്രവേശനം

പ്രവേശനം

ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവേശനം. അഞ്ച് മണിക്ക് ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കും. മുതിര്‍ന്നവര്‍ക്ക് 50 രൂപയും 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. തിങ്കളാഴ്ച അവധിയാണ്.

PC: Kmanoj

നൈറ്റ് സഫാരി

നൈറ്റ് സഫാരി

ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ഏഴു മണി മുതല്‍ 8.30 വരെയാണ് നൈറ്റ് സഫാരിയുള്ളത്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

PC:Adam Jones

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തിനടുത്താണ് മദ്രാസ് ക്രൊക്കൊഡൈല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

Read more about:

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...