Search
  • Follow NativePlanet
Share
» »കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

പിക്നിക്ക് വില്ലേ‌ജ് എന്നും അറിയപ്പെടുന്ന ഈ അഡ്വഞ്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത് കൊല്ലം നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി അഷ്ടമുടി കായലിന്റെ തീരത്തായാണ്

By Maneesh

നിങ്ങൾ ഒരു പക്ഷെ ഒരു ടൂറിസ്റ്റ് ആയിട്ടായിരിക്കില്ല കൊല്ലം നഗരത്തിൽ എത്തി‌ച്ചേരുക. നിങ്ങളുടെ എന്തെങ്കിലും സ്വകാര്യ ആവശ്യത്തിന് നഗരത്തിൽ എത്തിയതായിരിക്കും. നഗരത്തിൽ എന്തിനെങ്കിലും വേ‌ണ്ടി കാത്തി‌രുന്ന് നിങ്ങൾക്ക് ബോറടിച്ച് തു‌ടങ്ങിയ‌ങ്കിൽ നിങ്ങളുടെ ബോറടി മാറ്റാൻ പറ്റിയ സ്ഥലമാണ് കൊല്ലത്തെ അഡ്വഞ്ചർ പാർക്ക്.

പിക്നിക്ക് വില്ലേ‌ജ് എന്നും അറിയപ്പെടുന്ന ഈ അഡ്വഞ്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത് കൊല്ലം നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി അഷ്ടമുടി കായലിന്റെ തീരത്തായാണ്. അതിനാൽ അഷ്ടമുടി കായലിന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇത്. ആഡ്വഞ്ചർ ക്ലബിനേക്കുറിച്ച് വിശദമായി വായിക്കാം

കവാടം കടന്ന്

കവാടം കടന്ന്

കൊല്ലത്തെ അ‌ഡ്വഞ്ചർ പാർക്കിന്റെ കവാടം. അഷ്ടമുടിക്കായലിന്റെ തീ‌രത്തെ സർക്കാർ വക 48 ഏക്കർ സ്ഥലത്താണ് അഡ്വഞ്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arunvrparavur

സൗകര്യങ്ങൾ

സൗകര്യങ്ങൾ

കുട്ടികള്‍ക്കുള്ള ട്രാഫിക്‌ പാര്‍ക്ക്‌, ബോട്ട്‌ ക്ലബ്, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ സഞ്ചാരികൾക്കായി ഇവി‌ടെ ‌പ്രവർത്തിക്കുന്നുണ്ട്.

Photo Courtesy: Arunvrparavur

ബോട്ട് ക്ലബ്

ബോട്ട് ക്ലബ്

കായലിലൂടെയുള്ള ബോട്ട് യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സി‌ലിന്റെ കീഴിൽ ഇവിടെ ഒരു ബോട്ട് ക്ലബ് പ്ര‌വർത്തിക്കുന്നുണ്ട്.

Photo Courtesy: Arunvrparavur

ബോട്ട് യാത്ര

ബോട്ട് യാത്ര

കായലിലൂടെയുള്ള ഹൗസ്‌ബോട്ടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹൗസ്‌ബോട്ടുകള്‍ക്ക്‌ പുറമെ ആഡംബര ബോട്ടുകള്‍, സ്‌പീഡ്‌ ബോട്ടുകള്‍, പവര്‍ ബോട്ടുകള്‍ എന്നിവയും സഞ്ചാരികള്‍ക്ക്‌ ആവശ്യാനുസരണം പ്രയോജനപ്പെടുത്താം.

Photo Courtesy: Arunvrparavur

പ്രതിമകൾ

പ്രതിമകൾ

ഈ പാർക്കിൽ ഇത്തരത്തിൽ പത്ത് പ്രതിമകൾ വിവിധ ശിൽപ്പികൾ നിർമ്മിച്ചിട്ടുണ്ട്. ബണ്ടിൽ ഓഫ് സ്ലോഗൻ എന്ന് പേരിട്ടിട്ടു‌ള്ള ഈ പ്രതിമയുടെ ശിൽപ്പി ശിവനാണ്. 2012ൽ ആണ് ഈ പാർക്കിൽ പ്രതിമകൾ സ്ഥാപിച്ചത്.

Photo Courtesy: Arunvrparavur

സ്റ്റോറി ടെല്ലർ

സ്റ്റോറി ടെല്ലർ

2012ൽ സ്ഥാപിക്ക‌പ്പെട്ട പ്രതിമകളിൽ ഒന്നായ സ്റ്റോറി ടെല്ലർ എന്ന പ്രതിമ. വി സതീശൻ എന്ന ശിൽപ്പിയാണ് ഈ പ്രതിമ നിർമ്മിച്ചത്. ഇതു കൂടാതെ, മെഡിറ്റേഷൻ (ആര്യനാട് രാജേന്ദ്രൻ), ഡുനോട്ട് ഡിസ്റ്റർബ് (ഷെൻലെ), ഷീ (സാജു മണ്ണത്തൂർ), ലൗ വി‌ത്ത് ഹാർട്ട് ആൻഡ് ബ്രെയിൻ (ഗുരുപ്രസാദ്) ബുദ്ധ 99 (ചാവറ വിജയൻ) വിക്റ്റിം (ബിജു ഭരതൻ) തുടങ്ങിയ ‌പ്രതിമകളും ഇവിടെ കാണാം.

Photo Courtesy: Arunvrparavur

അഷ്ടമുടി കായൽ

അഷ്ടമുടി കായൽ

അ‌ഡ്വഞ്ചർ പാർക്കിൽ നിന്ന് കാണാവുന്ന കായൽ കാഴ്ചകൾ. അഡ്വഞ്ചർ പാർക്കിലെ ബോട്ട് ക്ലബിൽ നിന്ന് പുറപ്പെടുന്ന യാത്ര ബോട്ടുകളിൽ ഒന്നാണ് ചിത്രത്തിൽ.

Photo Courtesy: Arunvrparavur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X