Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകള്‍! പോക്കറ്റ് കാലിയാവാതെ കറങ്ങാം, ‌ടിക്കറ്റ് 11,000 മുതല്‍

കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകള്‍! പോക്കറ്റ് കാലിയാവാതെ കറങ്ങാം, ‌ടിക്കറ്റ് 11,000 മുതല്‍

ഐആര്‍സിടിസിയുടെ ഏറ്റവും മികച്ച പാക്കേജുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കൊവിഡിന്‍റെ ഭീതിയില്‍ യാത്രകളൊക്കെ മാറ്റിവെച്ചിരിക്കുകയാണ് മിക്കവരും. പലപ്പോഴും വീട്ടിലിരുന്നു മടുത്തു വട്ടംതിരിഞ്ഞുവെങ്കിലും വിലക്കുകളും രോഗഭീതിയും പലരെയും യാത്രകളില്‍ നിന്നും വിലക്കുന്നു. ഇതിനിടയിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകളെടുത്ത് ലോകം കറങ്ങി വന്നവരും നമുക്കിടയിലുണ്ട്. എങ്ങനെയെങ്കിലും എവിടേക്കെങ്കിലും കുറച്ചു ദിവസം മാറിനിന്ന് ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ ഏറ്റവും മികച്ച ഡീല്‍ ഒരുക്കുന്നത് ഐആര്‍സിടിസിയാണ്.

കുറഞ്ഞ ചിലവ് എന്നതു മാത്രമല്ല, ആളുകള്‍ എന്നും പോകുവാന്‍ ആഗ്രഹിക്കുന്ന കാശ്മീര്‍, ലഡാക്ക് തുടങ്ങിയ ഇടങ്ങളിലേക്കുള്ള പാക്കേജുകള്‍ ഒക്കെ സഞ്ചാരികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ട്രെയിന്‍ യാത്ര മാത്രമല്ല, ക്രൂസ് യാത്രകളും വിമാന യാത്രാ പാക്കേജുകളും തീര്‍ത്ഥാടന പാക്കേജുകളും ഐആര്‍സിടിസി നടത്തുന്നുണ്ട്. ഐആര്‍സിടിസിയുടെ ഏറ്റവും മികച്ച പാക്കേജുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കുറഞ്ഞ ചിലവ്, എളുപ്പത്തില്‍ പോകാം

കുറഞ്ഞ ചിലവ്, എളുപ്പത്തില്‍ പോകാം

കുറഞ്ഞ ചിലവ് തന്നെയാണ് മിക്കപ്പോഴും സഞ്ചാരികളെ ഐആര്‍സിടിസിയുടെ യാത്രാ പാക്കേജുകളിലേക്ക് ആകര്‍ഷിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന മറ്റു ചാര്‍ജ്ജുകള്‍ ഒന്നുമില്ല എന്നതു മാത്രമല്ല ഭക്ഷണം, താമസ സൗകര്യങ്ങള്‍, ഗൈഡ്, തുടങ്ങിയ ചാര്‍ജുകളെല്ലാം ടിക്കറ്റില്‍ ഉള്‍പ്പെടുകയും ചെയ്യും. ഓരോ റീജിയണല്‍ ഓഫീസുകളും വളരെ വ്യത്യസ്തമായ യാത്രകള്‍ നടത്തുന്നതിനാല്‍ അവയില്‍ പങ്കെടുക്കുവാനും സാധിക്കും. ലഡാക്ക്, കാശ്മീര്‍ പോലുള്ള യാത്രകളില്‍ മിക്കവയും ആരംഭിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. ഡല്‍ഹിയിലിലെത്തി അവിടെ നിന്നും ഇതില്‍ പങ്കെടുക്കാം.
കേരളത്തില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഐആര്‍സിടിസി വഴി പോകുവാന് സാധിക്കുന്ന ചില പ്രധാന യാത്രകള്‍ പരിചയപ്പെടാം.

ഭാരത് ദര്‍ശന്‍ യാത്ര

ഭാരത് ദര്‍ശന്‍ യാത്ര

ഐആര്‍സിടിസിയുടെ കേരളത്തില്‍ നിന്നും പുറപ്പെടുന്ന യാത്രകളില്‍ ഏറ്റവും പുതിയതാണ് കാശിയിലേക്കുള്ള യാത്ര. ദീപാവലി കാശിയില്‍ ആഘോഷിക്കുവാനുള്ള തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. വാരണാസി, അയോധ്യ, പ്രയാഗ്, ഗയ, പുരി, കൊണാർക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അവസരമുണ്ടാവും. 11 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര നവംബര്‍ ഒന്നിന് ആരംഭിച്ച് തിരികെ 11 ന് കേരളത്തിലെത്തും. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, സ്ഥലങ്ങൾ സന്ദർശിക്കുവാൻ വാഹന സൗകര്യം, ടൂർ എസ്കോർട്ട്, ട്രെയിനിലെ സെക്യൂരിറ്റി സൗകര്യം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ടിക്കറ്റിന് ഒരാള്‍ക്ക് 11,000 രൂപയാണ് ചാര്‍ജ്.
നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മധുരൈ, തിരുനെൽവേലി, നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, പോത്തനൂർ, ഈറോഡ്, സേലം, ചെന്നൈ സെൻട്രൽ എന്നിവ ബോര്‍ഡിങ് സ്റ്റേഷനുകളും പേരാമ്പ്ര, കാട്പാടി, സേലം, ഈറോഡ് ജൂനിയർ, പോഡനൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ, തിരുനെൽവേലി, മധുര എന്നിവ ഡീ ബോര്‍ഡിങ് സ്റ്റേഷനുകളുമാണ്.

തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍

തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍

കേരളത്തില്‍ നിന്നും എല്ലാ മാസവം നടത്തപ്പെടുന്ന ഐആര്‍സി‌ടിസി പാക്കേജാണ് തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍. പോക്കറ്റിനിണങ്ങുന്ന തുകയില്‍ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് മൂന്ന് ദിവസത്തെ ഈ യാത്രയുള്ളത്. തിരുമല വെങ്കിടേശ്വര, കാളഹസ്തി, തിരുച്ചന്നൂര്‍ എന്നീ ക്ഷേത്രങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുക. ഈ പാക്കേജിന്‍റെ പ്രധാന ആകര്‍ഷണം എന്നത് തിരുപ്പതി ശ്രീ വെങ്കടേശ്വര ദർശനം എളുപ്പത്തില്‍ നടത്താം എന്നതാണ്. ഫാസ്റ്റ് ദര്‍ശന്‍ ടിക്കറ്റ് ഉപയോഗിച്ച് രാവിലെ തന്നെ ദര്‍ശനം പൂര്‍ത്തിയാക്കാം.
ട്രെയിന്‍ ടിക്കറ്റ്, ത്രീ ഹോട്ടല്‍ താമസം, ഭക്ഷണം, ഫാസ്റ്റ് ദര്‍ശന്‍ ടിക്കറ്റ് , ടൂര്‍ മാനേജര്‍, ഗൈഡ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റ് നിരക്ക് 6,685 രൂപയില്‍ ആരംഭിക്കും. തിരുവനന്തപുരത്തു നിന്നാണ് യാത്ര പുറപ്പെടുന്നത്.
സെപ്റ്റംബർ 24നും ഒക്ടോബർ 29നും ആണ് ഇനിയുള്ള യാത്രകള്‍.

ചാര്‍ ദാം യാത്ര

ചാര്‍ ദാം യാത്ര

ഐആര്‍സിടിസിയുടെ മികച്ച യാത്രകളില്‍ ഒന്നാണ് ചാര്‍ ദാം തീര്‍ത്ഥാടനം. ഡീലക്സ് ടൂറിസ്റ്റ് ട്രെയിനില്‍ നടത്തുന്ന ഈ യാത്ര ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുന്നത്. 15 രാത്രിയും 16 പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഡൽഹി - ബദ്രിനാഥ് - ഋഷികേശ് - ജഗന്നാഥ് പുരി - രാമേശ്വരം - ദ്വാരക എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരികെ ഡൽഹിയില്‍ എത്തുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ബദ്രിനാഥ ക്ഷേത്രം, മന ഗ്രാമം & നരസിംഹ ക്ഷേത്രം (ജോഷിമഠ്) ലക്ഷ്മൺ ജുള്ള, ത്രിവേണി ഘട്ട്.
പുരി: ജഗന്നാഥ ക്ഷേത്രം, പുരി ഗോൾഡൻ ബീച്ച്, കൊണാർക്ക് സൂര്യക്ഷേത്രം & ചന്ദ്രഭാഗ ബീച്ച്.
രാമേശ്വരം: രാമനാഥസ്വാമി ക്ഷേത്രം & ധനുഷ്കോടി.
ദ്വാരക: ദ്വാരകാധിഷ് ക്ഷേത്രം, നാഗേശ്വർ ജ്യോതിർലിംഗ, ശിവരാജ്പൂർ ബീച്ച് & ബെറ്റ് ദ്വാരക എന്നീ ഇടങ്ങള്‍ ഈ യാത്രയില് സന്ദര്‍ശിക്കാം. 76895 രൂപ മുതല്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കും,
സെപ്റ്റംബര്‍ 18, ഒക്ടോബര്‍ 17 എന്നീ തിയ്യതികളിലാണ് അടുത്ത യാത്രയുള്ളത്.

ദക്ഷിണ്‍ ഭാരത് യാത്രദക്ഷിണ്‍ ഭാരത് യാത്ര

ദക്ഷിണ്‍ ഭാരത് യാത്രദക്ഷിണ്‍ ഭാരത് യാത്ര

രാജ്യത്തെ എല്ലാ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളും ഉൾക്കൊള്ളുന്ന, കുറഞ്ഞ ചിവലില്‍ പോയി വരുവാന്‍ സാധിക്കുന്ന ട്രെയിന്‍ യാത്രയാണ്
ദക്ഷിണ്‍ ഭാരത് യാത്ര.കന്യാകുമാരി, രാമേശ്വരം, മധുര, തിരുപ്പതി, തിരുവനന്തപുരം, മല്ലികാർജുന, തിരുച്ചിറപ്പള്ളി എന്നീ ഇടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്. ജലന്ധർ സിറ്റി, ലുധിയാന, ചണ്ഡീഗഡ്, അംബാല, കുരുക്ഷേത്ര, കർണാൽ, പാനിപ്പത്ത്, ഡൽഹി കാന്റ്, ഗുഡ്ഗാവ്, റെവാരി, അൽവാർ, ജയ്പൂർ എന്നിവിടങ്ങളില്‍ നിന്നു ട്രെയിന്‍ കയറുവാന്‍ സൗകര്യമുണ്ടാവും. സ്ലീപ്പര്‍ ക്ലാസ് ട്രെയിനിലായിരിക്കും യാത്ര. 12,285/- രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജണൽ ഓഫീസുകൾ എന്നിവ വഴി ബുക്കിംഗ് നടത്താം.

കൊച്ചി-വാരണാസി എയര്‍ ടൂര്‍ പാക്കേജ്

കൊച്ചി-വാരണാസി എയര്‍ ടൂര്‍ പാക്കേജ്

കൊച്ചിയില്‍ നിന്ന് ആരംഭിച്ച് വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന കൊച്ചി-വാരണാസി എയര്‍ ടൂര്‍ പാക്കേജിലേക്ക് ഇപ്പോള്‍ ബുക്കിങ് ലഭ്യമാണ്. വാരണാസി, വാരണാസി സിറ്റി ടൂര്‍, അലഹബാദ്, അയോധ്യ, എന്നീ ഇടങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്. ഇക്കണോമി ക്ലാസില്‍ ഇൻഡിഗോ എയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ, ഭക്ഷണം, താമസം, ഐആര്‍സി‌ടിസി ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ, ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ്, ബാധകമായ എല്ലാ നികുതികള്‍ എന്നിവ പാക്കേജിന്റെ ഭാഗമായിരിക്കും.
2021 ഡിസംബര്‍ രണ്ടാം തിയ്യതി കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കുന്ന രീതിയിലാണ് യാത്ര. 28755 രൂപയിലാണ് പാക്കേജ് നിരക്ക് ആരംഭിക്കുന്നത്.

മറ്റു വിമാന യാത്രാ പാക്കേജുകള്‍

മറ്റു വിമാന യാത്രാ പാക്കേജുകള്‍

കുറഞ്ഞ തുകയില്‍ പോകുവാന്‍ സാധിക്കുന്ന വേറെയും വിമാന യാത്രാ പാക്കേജുകള്‍ ഐആര്‍സിടിസിയ്ക്കുണ്ട്.

ഡൽഹി-മാതാ വൈഷ്ണോദേവി കത്ര‍
ഡല്‍ഹിയില്‍ നിന്നാരംഭിക്കുന്ന ഈ യാത്ര കുറഞ്ഞ തുകയില്‍ വൈഷ്ണോദേവി യാത്ര നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച പാക്കേജാണ്. 2 രാത്രിയും ഒരു പകലും നീളുന്ന പാക്കേജിന് 3515 രൂപയും 3 രാത്രിയും 4 പകലുമായുള്ള പക്കേജിന് 6501 രൂപയുമാണ് നിരക്ക്. ഇതില്‍ മൂന്നു പേര്‍ക്കുള്ള താമസ സൗകര്യവും ലഭ്യമാണ്.

ഉത്തരാഖണ്ഡ് പാക്കേജ്

ഉത്തരാഖണ്ഡ് പാക്കേജ്


ഡെറാഡൂൺ-മസൂറി, റിഷികേശ്, ഹരിദ്വാർ എന്നീ ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന ഉത്തരാഖമ്ഡ് പാക്കേജ് ആറു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ്. ജ് ഒക്ടോബർ 6ന് പുറപ്പെടും. ടിക്കറ്റ് നിരക്ക്: 30,715/- രൂപ.

സൂര്യനസ്തമിക്കാത്ത നാടുകൾ; ഒന്നും രണ്ടും അല്ല..തുടർച്ചയായ 70 ല്‍ അധികം ദിവസങ്ങള്‍സൂര്യനസ്തമിക്കാത്ത നാടുകൾ; ഒന്നും രണ്ടും അല്ല..തുടർച്ചയായ 70 ല്‍ അധികം ദിവസങ്ങള്‍

ഇടുക്കി ഡാം കാണുവാന്‍ പോയാലോ..പാര്‍ക്കും ബഗ്ഗി യാത്രയുമെല്ലാമായി ഒരു യാത്ര,ഒക്ടോബർ 16 വരെ മാത്രംഇടുക്കി ഡാം കാണുവാന്‍ പോയാലോ..പാര്‍ക്കും ബഗ്ഗി യാത്രയുമെല്ലാമായി ഒരു യാത്ര,ഒക്ടോബർ 16 വരെ മാത്രം

Read more about: train irctc travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X