Search
  • Follow NativePlanet
Share
» »കേരളത്തിലെ വിന്‍റർ ഡെസ്റ്റിനേഷനുകൾ

കേരളത്തിലെ വിന്‍റർ ഡെസ്റ്റിനേഷനുകൾ

ഇതാ കേരളത്തിൽ പോകുവാൻ പറ്റിയ പ്രധാന വിന്‍റർ ലൊക്കേഷനുകൾ പരിചയപ്പെടാം.

പച്ചപ്പും മനോഹാരിതയും കൊണ്ട് ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം നാട്... മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ്വ് നല്കുന്ന
ആയിരക്കണക്കിന് ഇടങ്ങൾ ഇവിടെയുണ്ട്. ഓരോ കാലത്തിനും യോജിച്ച യാത്രയിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങളും നമുക്കുണ്ട്. വേനൽക്കാലത്തെ വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ പറ്റിയ കോവളം മുതൽ ബേക്കല്‍ വരെയുള്ള ബീച്ചുകളും കോടമഞ്ഞിന്റെ സുഖമറിഞ്ഞു പോകുവാൻ വയനാടും ഇടുക്കിയും പിന്നെ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന കോഴിക്കോടും ഒക്കെ നമ്മുടെ നാടിന്‍റെ പ്രത്യേകതയാണ്.
വേനലിന്റെ ചൂട് മാറി തണുപ്പ് എത്തുന്ന ഈ സമയം ഇനി വിന്‍റർ യാത്രകൾക്കു മാറ്റി വയ്ക്കുവാനുള്ളതാണ്. ഇതാ കേരളത്തിൽ പോകുവാൻ പറ്റിയ പ്രധാന വിന്‍റർ ലൊക്കേഷനുകൾ പരിചയപ്പെടാം.

 മൂന്നാർ

മൂന്നാർ

തണുപ്പാണെങ്കിലും വെയിലാണെങ്കിലും എപ്പോൾ വേണമെങ്കിലും പോയിവരുവാൻ സാധിക്കുന്ന വളരെ കുറച്ചിടങ്ങളിൽ ഒന്നാണ് മൂന്നാർ. വിദേശങ്ങളിൽ നിന്നുൾപ്പെടെ സഞ്ചാരികൾ എത്തിച്ചേരുന്ന ഈ ഹിൽസ്റ്റേഷൻ. പശ്ചിമഘട്ട മലനിരകളോട് ചേർന്നു കിടക്കുന്ന ഇവിടേക്കുള്ള യാത്ര തന്നെ സുഖമുള്ള ഒന്നാണ്. നേര്യമംഗലവും അടിമാലിയും ഒക്കെ കയറി എത്തിച്ചേരുന്ന മൂന്നാറിൽ തേയിലത്തോട്ടങ്ങളാണ് പ്രധാന കാഴ്ച. പിന്നെയും കുറേക്കൂടി യാത്ര ചെയ്താൽ വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും ഒക്കെ കണ്ട് പോരാം. ചിന്നക്കനാലും തേയിയ മ്യൂസിയവും ഇരവികുളവും ഒക്കെ ഇവിടുത്തെ യാത്രയിൽ ഉൾപ്പെടുത്താം.

ആലപ്പുഴ

ആലപ്പുഴ

കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയാണ് അടുത്ത വിന്‍റർ ഡെസ്റ്റിനേഷൻ. തലങ്ങും വിലങ്ങും കിടക്കുന്ന കനാലുകളും വേമ്പനാട്ടു കായലും അതിലെ കെട്ടുവള്ള യാത്രയും പാലങ്ങളും കരുമാടിക്കുട്ടനും തീർഥാടന കേന്ദ്രങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. കുറച്ചു കൂടി ചരിത്രം തിരഞ്ഞ് പോകണമെങ്കിൽ ഗുജറാത്തിത്തെരുവും പണ്ടിക ശാലകളും ക്ഷേത്രങ്ങളും ഒക്കെ തിരഞ്ഞെടുക്കാം.

പൊന്മുടി

പൊന്മുടി

തിരുവനന്തപുരത്തിന്റെ അഭിമാന ഇടങ്ങളിലൊന്നാണ് പൊന്മുടി ഹിൽ സ്റ്റേഷൻ. കുന്നുകളിലൂടെയും ഹെയർപിൻ റോഡുകളിലൂടെയുമൊക്കെയുള്ള യാത്ര ആഗ്രഹിക്കുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഒരിടമാണ് പൊന്മുടി. തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാം. വിതുര-കല്ലാർ വഴി പോകുന്ന ഈ യാത്രയിൽ വെള്ളച്ചാട്ടങ്ങളും ഒരു പ്രധാന കാഴ്ചയാണ്. പശ്ചിമ ഘട്ടത്തിൻറെ സൗന്ദര്യം ഇത്രയും മികച്ച രീതിയില്‍ ആസ്വദിക്കുവാൻ പറ്റിയ മറ്റൊരിടം കാണാൻ കിട്ടില്ല.

PC:Sambath Raj 009

വയനാട്

വയനാട്

ഏതു കാലത്തായാലും ധൈര്യപൂർവ്വം പോകുവാൻ പറ്റിയ വയനാട് ഏറ്റവും മികച്ച വിന്‍റർ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. ലോകം മുഴുവനും തേടി വരുന്ന ഇടമായ വയനാട് നെൽവയലുകളുടെ നാടാണ്. വളരെ കുറഞ്ഞ ചിലവില്‍ പ്രകൃതി ഭംഗി മുറ്റി നിൽക്കുന്ന ഇടങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ മെച്ചം. ഗുഹ, വെള്ളച്ചാട്ടം, തടാകം, ദ്വീപ്. കുന്ന്, മല തുടങ്ങി ഏതു വിധത്തിലുളള ഇടങ്ങളും ഇവിടെയുണ്ട്.

കുമരകം

കുമരകം

കാഴ്ചകളുടെ കാര്യത്തിൽ ആലപ്പുഴയോടൊപ്പം തന്നെ നിൽക്കുന്ന ഇടമാണ് കുമരകവും. തണുപ്പു നിറഞ്ഞ കാലാവസ്ഥയും പുലർച്ചെയുള്ള കായലിന്റെ കാഴ്ചകളും പിന്നെ നാടൻ ഭക്ഷണവും ഒക്കെ ചേരുമ്പോൾ കുമരകം തന്നെ വിന്‍ർ യാത്രയ്ക്ക് തിരഞ്ഞെടുക്കാം.

വർക്കല

വർക്കല

തണുപ്പു കാലം ആകുമ്പോഴേയ്ക്കും മൊത്തത്തിൽ ഒരു മാറ്റവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് വർക്കല. ആംബിയൻസിലും വൈബിലും വർക്കലയെ വെല്ലാൻ മറ്റൊരിടമില്ല എന്നതാണ് യാഥാർഥ്യം. ബീച്ചും കാഴ്ചകളും ആഘോഷങ്ങളും ഒക്കെയായി വലിയ ചിലവൊന്നുമില്ലാതെ ഇവിടെ ചിലവഴിക്കാം.

വഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾവഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ

കുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതികുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

PC:Kerala Tourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X