» »ഗുജറാത്തിന്റെ കാശ്മീരിലേക്ക് ഒരു വിസ്മയ യാത്ര

ഗുജറാത്തിന്റെ കാശ്മീരിലേക്ക് ഒരു വിസ്മയ യാത്ര

Written By: Nikhil John

എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര ആശ്ചര്യജനകമായ വിശ്വ സൗന്ദര്യങ്ങളുടെ പ്രഭവകേന്ദ്രമാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും. കാവ്യാത്മകതയുടെ പ്രതിരൂപമായ കാടുകളുടെയും മലകളുടെയും തടാകങ്ങളുടെയും നീർച്ചാലുകളുടെയുമൊക്കെ രൂപത്തിൽ പലവിധത്തിലുള്ള സുന്ദര പ്രകൃതി ദൃശ്യങ്ങൾ നമ്മുടെ രാജ്യത്തിൽ ചിറകു വിരിച്ചു നിൽക്കുന്നു. ഭാരതത്തിലെ അളവറ്റ അത്തരം സുന്ദര ദേശങ്ങളിൽ ഗുജറാത്ത് സംസ്ഥാനം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന അവിസ്മരണീയ സ്ഥലമാണ് വിജയനഗർ.

ചരിത്രപരവും പ്രകൃതിദത്തവുമായ വരദാനങ്ങളാണ് ഓരോരോ ഭൂപ്രകൃതിയും. വിജയനഗർ പട്ടണത്തെ ഗുജറാത്തിന്റെ കാശ്മീർ എന്ന് കൂടി അറിയപ്പെട്ടു വരുന്നു

വ്യത്യസ്തതയാർന്ന യാത്രകൾ ആഗ്രഹിക്കുന്ന ഓരോ യാത്രീകരുടെയും സ്വന്തം ഗൃഹമായി മാറിയിരിക്കുകയാണ് പ്രശാന്തമായ സുന്ദരമായ ഈ സ്ഥലം. പ്രകൃതിയോട് ചേർന്ന് നിൽക്കാൻ അവസരമൊരുക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങൾ ഇവിടെയെത്തുന്ന യാത്രികർ ഓരോരുത്തരിലും അവിസ്മരണീയമായ ഓർമ്മകൾ നെയ്തെടുക്കുന്നു. അതുകൊണ്ട് വിജയനഗറിൽ വന്നെത്തി സമൃദ്ധ മനോഹരമമായ ഭൂപ്രകൃതിയെ നെഞ്ചിലേറ്റുന്നതിനെ കുറിച്ച് എന്ത് പറയുന്നു...?

വിജയനഗർ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം

വിജയനഗർ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം

അർദ്ധ ശുഷ്കമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നിലകൊള്ളുന്ന വിജയനഗരിലേക്ക് വേനൽക്കാലത്ത് ഉള്ള സന്ദർശനം കൂടുതലും ഒഴിവാക്കുന്നതാണ് നല്ലത്. ഇവിടുത്തെ സസ്യശ്യാമളതയേയും ചരിത്ര സൗന്ദര്യത്തെയും മുഴുവനായി ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള മാസങ്ങളിൽ നിങ്ങൾക്ക് ഇവിടം സുഖമമായി സന്ദർശിക്കാവുന്നതാണ്.

PC- Official Website

അഹമ്മദാബാദിൽ നിന്നും വിജയനഗരിലേക്ക് എങ്ങിനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്നും വിജയനഗരിലേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാന മാർഗ്ഗം : വിജയനഗറിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ ഒന്നും തന്നെയില്ല. വിജയനഗറിന് ഏറ്റവും അടുത്തുള്ള എയർപോർട്ട് അഹമ്മദാബാദ് എയർപോർട്ട് ആണ്

അഹമ്മദാബാദിൽ നിന്നും വിജയനഗരിലേക്ക് എങ്ങിനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്നും വിജയനഗരിലേക്ക് എങ്ങിനെ എത്തിച്ചേരാം

റെയിൽ മാർഗ്ഗം : അതുപോലെതന്നെ വിജയ് നഗറിലേക്ക് നേരിട്ട് എത്തിച്ചേരാൻ റെയിൽ മാർഗ്ഗം ഒന്നും തന്നെയില്ല. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനാണ് വിജയനഗറിന് ഏറ്റവും അടുത്തായി നിലകൊള്ളുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 150 കിലോമീറ്ററേയുള്ളൂ വിജയനഗറിലേക്കുള്ള ദൂരം .

അഹമ്മദാബാദിൽ നിന്നും വിജയനഗരിലേക്ക് എങ്ങിനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്നും വിജയനഗരിലേക്ക് എങ്ങിനെ എത്തിച്ചേരാം

റോഡുമാർഗ്ഗം : അഹമ്മദാബാദിൽ 150 കിലോമീറ്റർ ദൂരത്തിൽ നിലകൊള്ളുന്ന വിജയനഗർ വളരെ എളുപ്പത്തിൽ യാത്ര ചെയ്ത് എത്താവുന്ന ഒരു സ്ഥലമാണ് .

റൂട്ട് 1 : അഹമ്മദാബാദ് - ഇഡാർ - വിജയനഗർ

വിജയ് നഗറിലേക്കുള്ള നിങ്ങളുടെ യാത്രാവഴിയിൽ ഇഡാറിന്റെ കാൽ ചുവട്ടിൽ എത്തുമ്പോൾ അവിസ്മരണീയമായ സൗന്ദര്യത്തെ കണ്ട് ഉന്മേഷവാനാകാനും യാത്ര തുടരാനുമായി ഒരു ഇടവേള എടുക്കാം

ഇഡാർ

ഇഡാർ

ഗുജറാത്തിലെ ശബർകാന്ത ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇഡാർ പട്ടണം ഇതിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന മനോഹരമായ തടാകത്തിന്റെ പേരിൽ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധിയാർജ്ജിച്ചതാണ്. ആരവല്ലി മലനിര പരിധിയിൽ നിലകൊള്ളുന്ന ഈ വിസ്മയ ദേശത്ത് എത്തിച്ചേരുന്ന നിങ്ങൾക്കെല്ലാവർക്കും പ്രശാന്തമായ തടാകക്കരയിൽ വിശ്രമ വ്യാപൃതരായി ഇരുന്ന്കൊണ്ട് പരിസര പ്രദേശങ്ങളിലെ വിശ്വ സൗന്ദര്യത്തെ നെഞ്ചിലേക്ക് ആവാഹിക്കാം.

നിങ്ങൾ മലനിരകൾ പര്യവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇവിടെ നിങ്ങൾക്ക് അനുവാദമൊന്നും കൂടാതെ തന്നെ ഇഡാറിന്റെ മഹത്വമേറിയ വിശ്വപർവതനിരകളിലേക്ക് ചുവടു വയ്ക്കാം. മലനിരകളേയും തടാകങ്ങളേയുമൊക്കെ കൂടാതെ നിങ്ങൾക്ക് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളായ സംഭവന്ദ് ക്ഷേത്രവും, ശാന്തിനാഥ് ക്ഷേത്രവും, അതോടൊപ്പും ഷീല ഉദ്യാനവും, ഇടാർ കോട്ടയും ഒക്കെ കാണാനാവും

PC: Paragbhagat8

അന്തിമ ലക്ഷ്യസ്ഥാനം

അന്തിമ ലക്ഷ്യസ്ഥാനം

ഒരിക്കൽ നിങ്ങൾ വിജയ് നഗറിൽ എത്തിച്ചേർന്നാൽ സ്വയം ഇവിടത്തെ അനശ്വരമായ കാടുകളുടയും പ്രകൃതിയുടെയും മുകളിലൂടെ ചിറകുവിടർത്തി പറക്കാൻ നിങ്ങൾക്കാവും. ഗുജറാത്തിലെ കാശ്മീർ എന്നറിയപ്പെടുന്ന വിജയനഗർ ആരവല്ലി മലനിരകളിലെ താഴ്വരകളിൽ നിലകൊള്ളുന്ന ഏറ്റവും മനോഹര പൂർണ്ണമായ ഒരിടമാണ്

പുരാതനമായ പോളോ പട്ടണം വിജയനഗറിന്റെ പരിസര പ്രദേശങ്ങളിൽ നിലകൊള്ളുന്നു. കാടുകളോട് അടുത്തു ചേർന്ന് നിൽക്കുന്നതുകൊണ്ട് ഇവിടുത്തെ കാടുകളെ പോളോ കാടുകൾ എന്നുകൂടി വിളിച്ചു പോരുന്നു. തകർന്നടിഞ്ഞു നിൽക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളിൽ തുടങ്ങി മലനിരകളും കാടും ഒക്കെ കടന്നു ചെന്ന് ചരിത്ര സത്യങ്ങളെ മനസ്സിലാക്കി ഇവിടുത്തെ പേരെണിയാൽ പുഴയോരത്ത് ചെന്ന് വിശ്രമിച്ചു കൊണ്ട് നമുക്ക് നിർവൃതിയടയാം.

PC: Official Website

വിജയനഗരയിലെ വിനോദങ്ങൾ

വിജയനഗരയിലെ വിനോദങ്ങൾ

ഇടതൂർന്ന കാടുകൾ കൊണ്ട് തിങ്ങിയ വിജയനഗർ യാത്രക്കാർക്കിടയിൽ തന്റെ തനതായ കാവ്യ സൗന്ദര്യംകൊണ്ട് വേറിട്ടുനിൽക്കുന്നു. യാത്രാ വിഥികളിലെ ജെയിൻ ശിവ ക്ഷേത്രങ്ങളുടെ സാന്നിധ്യം ചുറ്റുമുള്ള കാടിന്റെ മനോഹാരിതയെ എടുത്തുകാട്ടുന്നു. ഈ ക്ഷേത്രപരിസരങ്ങൾക്ക് അരികിലായ് പേരെണിയാൽ എന്ന് പേരുള്ള ഒരു ചെറിയ പുഴ പതിയെ ഒഴുകുന്നു. ഇഡാർ രാജാക്കന്മാരുടെ രവാഴ്ചക്കാലത്താണ് വിജയനഗർ നഗരം സ്ഥാപിതമായതെന്ന് പറയപ്പെടുന്നു. അതിനുശേഷം കുറേ നാളത്തേക്ക് മൗവാറിലെ രജ്പുത് റാത്തോഡിന്റെ നിയന്ത്രണത്തിൽ വന്നുചേർന്നു.

പത്താം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടം വരെയ്ക്കും വളരെ സജീവമായ രീതിയിൽ ഇവിടെ നിലനിൽപ്പ് ഉണ്ടായിരുന്നുവെന്ന് ഇവിടുത്തെ ക്ഷേത്രങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. ഇങ്ങനെയൊക്കെ ആയാലും വിജയനഗർ ഇന്ന് ഏവർക്കും അനുയോജ്യമായ ഒരു വാരാന്ത്യ കവാടമാണ്. ഇവിടെയെത്തുന്ന ഓരോർത്തർക്കും പ്രകൃതി തന്റെ തനതായ രൂപത്തിൽ അനവധി സമ്മാനങ്ങൾ കാത്തുവച്ചിരിക്കുന്നു. വിജയനഗർ താലൂക്കിലെ ഇടതൂർന്ന പോളോ കാടുകൾക്കിടയിൽ അലഞ്ഞുതിരിയുന്ന അനവധി വന്യജീവികളെയും നിങ്ങൾക്കിവിടെ കാണാനാവും

ദേശാടനക്കിളികളുടെ ആവാസ കേന്ദ്രം

ദേശാടനക്കിളികളുടെ ആവാസ കേന്ദ്രം

400 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വിജയനഗർ പ്രദേശം നൂറുകണക്കിന് നാട്ടു പക്ഷികളുടെയും ദേശാടനക്കിളികളുടേയും സ്വന്തം ആവാസ കേന്ദ്രമാണ്. വർണാഭമായ ഇത്തരം പക്ഷിക്കൂട്ടങ്ങളുടെ സാന്നിധ്യം ഇവിടുത്തെ കാടുകളെ വിസ്മയാവഹവും കുജനകാല്പനികവുമാക്കുന്നു. പോകുന്ന വഴികളിലാകെ ധാരാളം ക്ഷേത്രങ്ങൾ നിലകൊള്ളുന്ന കാട്ടു വീഥികളിലൂടെ നിങ്ങൾക്ക് ട്രക്കിങ്ങും ക്യാമ്പിംങ്ങുമൊക്കെ നടത്താവുന്നതാണ്.

PC:Mdk572

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...