Search
  • Follow NativePlanet
Share
» »ഗുഹാക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട അജന്തയും എല്ലോറയും

ഗുഹാക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട അജന്തയും എല്ലോറയും

By Maneesh

അജന്ത, എല്ലോറ എന്നീ പേരുകള്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം ആയിരിക്കും. മലനിരകളിലെ പാറക്കൂട്ടങ്ങളില്‍ കൊത്തിയെടുത്ത എല്ലോറയിലെ 34 ഗുഹാക്ഷേത്രങ്ങളും അജന്തയിലെ 24 ഗുഹാക്ഷേത്രങ്ങളും സഞ്ചാരികളുടെ മുന്നില്‍ ഒരു വിസ്മയം തന്നെയാണ്.
ബി സി രണ്ടാം നൂറ്റാണ്ടുമുതല്‍ എ ഡി ആറാം നൂറ്റാണ്ട് വരെയാണ് അജന്തയിലെ ഗുഹകളുടെ നിര്‍മ്മാണകാലഘട്ടം. എല്ലോറയിലെ
ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടത് എ ഡി ആറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും മധ്യേ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബുദ്ധമതക്കാരുടെ ക്ഷേത്രങ്ങളാണ് അജന്തയിലെ എല്ലാ ഗുഹകളും. എന്നാൽ എല്ലോറയിലെ ഗുഹകളിൽ ബുദ്ധമതക്കാരെ കൂടാതെ ഹിന്ദു, ജൈനമതക്കാരുടെ ക്ഷേത്രങ്ങളുമുണ്ട്.

Photo Courtesy: Jorge Láscar

പോകുന്നോ അവിടെ?

അജന്തയിലും എല്ലോറയിലും പോകാൻ ആഗ്രഹിക്കുന്നവർ അത് എവിടെയാണെന്ന് ആദ്യം അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. മഹാരാഷ്ട്രയിലെ വടക്ക് ഭാഗത്താണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് ഇവിടേയ്ക്ക് 400 കിലോമീറ്റർ ദൂരമുണ്ട്.

Photo Courtesy: Sudhanwa

എത്തിച്ചേരാൻ

എല്ലോറ ഗുഹ സന്ദർശിക്കാൻ ഔറംഗബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങണം. ഇവിടെ നിന്ന് 45 മിനുറ്റ് യാത്ര ചെയ്താൽ എല്ലോറയിൽ എത്തിച്ചേരാം. ജൽഗാവോൺ റെയിൽ‌വെ സ്റ്റേഷനാണ് അജന്തയ്ക്ക് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. ഇവിടെ നിന്ന് ഒന്നരമണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ. അജന്ത ഗുഹ സന്ദർശിച്ച് എല്ലോറ ഗുഹകൾ സന്ദർശിക്കുന്നവരുമുണ്ട്. രണ്ട് മണിക്കൂർ ദൂരമുണ്ട് അജന്തയും എല്ലോറയും തമ്മിൽ.

Photo Courtesy: Ashwin Nair

സമയ വിവരങ്ങൾ

തിങ്കളാഴ്ച ദിവസങ്ങളിൽ അജന്ത ഗുഹകളിലേക്കും ചൊവ്വാഴ്ച ദിവസങ്ങളിൽ എല്ലോറ ഗുഹകളിലേക്കും സഞ്ചാരികളെ അനുവദിക്കില്ല. മറ്റെല്ലാ ദിവസങ്ങളിലും രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം പ്രകാശം മങ്ങുന്നത് വരെ സഞ്ചാരികൾക്കായി ഇരു ഗുഹകളും തുറന്നിടും. എല്ലാ അവധി ദിവസങ്ങളിലും ഗുഹകളിലേക്ക് പ്രവേശനം ഉണ്ടെങ്കിലും ആൾക്കൂട്ടം നിമിത്തം യാത്ര ദുസ്സഹമായിരിക്കും.

http://commons.wikimedia.org/wiki/File:FRONT_OF_ELLORA_CAVES.JPG

Photo Courtesy: Manveechauhan

എല്ലോറ അജന്ത ഫെസ്റ്റിവൽ

നാലു നാൾ നീണ്ടുനിൽക്കുന്ന ഈ ഉത്സവം സാധരണയായി സോനേരി മഹലിലാണ് നടക്കാറുള്ളത്. ഔറഗബാദി‌ൽ എല്ലോറയ്ക്ക് സമീപമുള്ള ഒരു ചരിത്രസ്മാരകമാണ് സോനേരി മഹൽ. സാധാരണയായി എല്ലാവർഷവും നവംബർ മാസത്തിലെ അവസനാ ആഴ്ചയാണ് ഈ ഉത്സവം നടക്കാറുള്ളത്. എന്നാൽ കുറച്ച് വർഷം ഈ ഉത്സവം നിന്നു പോയിരുന്നു. 2014 ജനുവരിയി‌ൽ ആണ് ഈ ആഘോഷം പുനരാരംഭിച്ചത്.

അജന്തയെക്കുറിച്ച് കൂടുതൽ വായിക്കാം

എല്ലോറയെക്കുറിച്ച് കൂടുതൽ മനസിലാക്കാം

എല്ലോറയ്ക്ക് സമീപമുള്ള സ്ഥലങ്ങൾ

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഗുഹാക്ഷേത്രങ്ങൾസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഗുഹാക്ഷേത്രങ്ങൾ

കേരളത്തിലുമുണ്ട് ഗുഹാ ക്ഷേത്രങ്ങള്‍കേരളത്തിലുമുണ്ട് ഗുഹാ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X