Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ മക്കയിലേക്ക് പുണ്യം തേടിയൊരു യാത്ര

ഇന്ത്യയുടെ മക്കയിലേക്ക് പുണ്യം തേടിയൊരു യാത്ര

കാഴ്ചകളും വിസ്മയങ്ങളും ഒരുപാടൊളിപ്പിച്ചുവെച്ച രാജസ്ഥാനിലെ ഏറ്റവും അതിശയിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് അജ്മീർ. ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന അജിമീർ അറിയപ്പെടുന്നതു തന്നെ രാജസ്ഥാന്‍റെ ഹൃദയം എന്നാണ്. കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി ഒരുപാടൊരുപാട് കഥകളുടെ കേന്ദ്രമായ ഇവിടം ഏറെ പ്രസിദ്ധമായിരിക്കുന്നത് അജ്മീർ ദർഗായുടെ പേരിലാണ്. ലോകത്തിലെ ഏക ബ്രഹ്മ ക്ഷേത്രം മുതൽ പുഷ്കർ മേള വരെ അറിയപ്പെടുന്നത് അജ്മീറിന്റെ പേരിലാണ്. എന്നാൽ ഇവിടുത്തെ അജ്മീർ ദർഗാ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഇടമാണ്.

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തീർഥാടകർ എത്തിച്ചേരുന്ന ഒരു പുണ്യ ഭൂമി. കലാകാരന്മാരും സെലിബ്രിറ്റികളും ഒക്കെ തങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കു മുന്‍പേ അനുഗ്രഹം സ്വീകരിക്കാനെത്തുന്ന ഇവിടം ഏറെ പ്രാധാന്യമർഹിക്കുന്ന ഒരിടം കൂടിയാണ്. അജ്മീറില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സുല്‍താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തയുടെ ദര്ഗ അജ്മീർ ശെരീഫ് എന്നും അറിയപ്പെടുന്നു.

ഇന്ത്യയുടെ മക്ക

ഇന്ത്യയുടെ മക്ക

ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് അജ‌്മീറിലെ ദർഗ ശരീഫ് എന്ന അജ്മീർ ദർഗാ. ഇന്ത്യയുടെ മെക്ക എന്നാണ് ഇതറിയപ്പെടുന്നത് തന്നെ. ജാതിമത വ്യത്യാസമില്ലാതെ ആളുകൾ എത്തിച്ചേരുന്ന ഇടം കൂടിയാണിത്. താരഗഡ് കുന്നിന്റെ അടിവാരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

PC:The British Library

 ചരിത്രത്തിലിങ്ങനെ

ചരിത്രത്തിലിങ്ങനെ

സൂഫി സന്യാസിയായിരുന്ന മൊയ്ദ്ദീൻ ചിസ്തി13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സൂഫിവര്യനായിരുന്നു. ഇന്നത്തെ ഇറാനിലെ സിസ്താനിൽ ജനിച്ച അദ്ദേഹം വടക്കേ ഏഷ്യ മുഴുവൻ കറങ്ങി അവസാനം അജ്മീറിലെത്തിച്ചേർന്നു. അവിടെവെച്ച് 1236ൽ മരിക്കുകയായിരുന്നു. അന്നു മുതലേ ഇവിടെ ഒട്ടേറെ ഭരണാധികാരികളെത്തി പ്രാർഥിക്കുമായിരുന്നു. പിന്നീട് ഇവിടം ഒരു തീർഥാടന കേന്ദ്രമായി മാറിയത് മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്താണ്. പിന്നീട് വന്ന ഭരണാധികാരികൾ ഇന്നു കാണുന്ന രീതിയിൽ ഇതിനെ മാറ്റിയെടുക്കുകയായിരുന്നു.

PC:Saswat swarup mishra

പ്രാർഥനകൾക്കുത്തരമായി

പ്രാർഥനകൾക്കുത്തരമായി

ഇവിടെ എത്തി പ്രാർഥിച്ചാൽ എന്ത് ആഗ്രഹവും നടക്കും എന്നൊനു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ എത്തിച്ചേരുന്ന വിശ്വാസികളുടെ എണ്ണത്തിന് ഒരു കണക്കുമില്ല. സിനിമ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ബോളിവുഡ് താരങ്ങളടക്കമുള്ളവർ ഇവിടെ എത്തി പ്രാർഥിക്കുന്നു.

PC:Prime Minister's Office

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഷരീഫ് ദർഗയിലേക്ക് മാത്രം വന്ന് യാത്ര അവസാനിപ്പിക്കുവാനാണെങ്കിൽ വർഷത്തിലെപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം. യാതൊരു തടസ്സങ്ങളും അതിനില്ല. എന്നാൽ അജ്മീറിനെ കണ്ടറിയാനാണ് യാത്രയെങ്കിൽ അതിന് യോജിച്ച സമയം നവംബർ മാസമാണ്.. പുഷ്കർ മേളയും അതിനോട് അനുബന്ധിച്ച ആഘോഷങ്ങളും ഒക്കെ ഇവിടെ നടക്കുന്ന സമയമാണം നവംബർ. ഇവിടെ ഏറ്റവും പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയവും അതുതന്നെ.

PC:Shahnoor Habib Munmun

താമസ സൗകര്യം

താമസ സൗകര്യം

ദർഗ കാണുവാൻ മാത്രമാണ് വരുന്നതെങ്കിൽ ഒരൊറ്റ പകൽ മാത്രം മതിയാവും. അങ്ങനെയാണെങ്കിൽ പ്രത്യേകിച്ച് താമസ സൗകര്യം നോക്കേണ്ടതില്ല. അജ്മീറിനെയും പുഷ്കറിനെയും അറിഞ്ഞുള്ള സഞ്ചാരമാണെങ്കിൽ താമസ സൗകര്യം വേണ്ടിവരും. 1000 രൂപ വാടകയിൽ റെയിൽവേ സ്റ്റേഷനു സമീപത്ത് ഹോട്ടലുകൾ ലഭ്യമാണ്.

PC: Shahnoor Habib Munmun

യാത്രയിൽ ശ്രദ്ധിക്കുവാൻ.

യാത്രയിൽ ശ്രദ്ധിക്കുവാൻ.

ഇവിടേക്കുള്ള ആദ്യ യാത്രയിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ക്യാമറ, പഴ്സ്, ഷൂ, ബെൽറ്റ് തുടങ്ങിയവയൊന്നും ഇതിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. പുറത്ത് സുരക്ഷിതമായ സ്ഥലങ്ങളി‍ൽ ഇവ സൂക്ഷിക്കുവാനേൽപ്പിക്കാം.

പ്രത്യേക പ്രാർഥന എന്നുംപറഞ്ഞ് ഇതിനുള്ളിൽ ധാരാളം ആളുകളെ കാണാം. അവരുടെ കെണിയിൽ വീണു പോകാതിരിക്കുക. അകത്തു കയറിയാൽ ദർഗ കാണുവാൻ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ.

PC:Saswat swarup mishra

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കേരളത്തിൽ നിന്നും പോകുമ്പോൾ ഡെൽഹിയിലെത്തിയതിനു ശേഷം മാത്രമേ ഇവിടേക്ക് പോകുവാൻ സാധിക്കൂ. മുംബൈയിൽ നിന്നും ഡെൽഹിയിൽ നിന്നും അജ്മീറിലേക്ക് സർവ്വീസുകൾ ലഭ്യമാണ്. എങ്കിലും ട്രെയിനിനെ ആശ്രയിക്കുന്നതായിരിക്കും ചിലവ് കുറ‍ഞ്ഞ യാത്രയ്ക്ക് യോജിച്ചത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. ജയ്പൂരിലെ സംഗാനെര്‍ വിമാനത്താവളമാണ് അജ്മീറിന് അടുത്തുള്ളത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെ തീവണ്ടികളുമുണ്ട്, അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിക്കഴിഞ്ഞ് നഗരത്തിലെത്തുക എളുപ്പമാണ്.

സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X