Search
  • Follow NativePlanet
Share
» »ആലപ്പുഴയിൽ നിന്നു കണ്ണൂരിന് പോക്കറ്റ് ഫ്രണ്ട്ലി യാത്ര.. കാണാം വിസ്മയ പാർക്കും പൈതൽമലയും പാലക്കയം തട്ടും..

ആലപ്പുഴയിൽ നിന്നു കണ്ണൂരിന് പോക്കറ്റ് ഫ്രണ്ട്ലി യാത്ര.. കാണാം വിസ്മയ പാർക്കും പൈതൽമലയും പാലക്കയം തട്ടും..

കെ എസ് ആർ ടി സിബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നും കണ്ണൂര്‍ വിസ്മയ പാര്‍ക്കിലേക്ക് കുറഞ്ഞ ചിലവിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു.

സഞ്ചാരികൾ ആലപ്പുഴ കാഴ്ചകൾ തേടി വരുമ്പോള്‍ ആലപ്പുഴക്കാർ എവിടേക്കാണ് പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ആ യാത്രകൾ എവിടേക്കായാലും വ്യത്യസ്തമായ കുറച്ചു യാത്രകളുമായി കെഎസ്ആർടിസി വന്നിട്ടുണ്ട്. കെ എസ് ആർ ടി സി
ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നും കണ്ണൂര്‍ വിസ്മയ പാര്‍ക്കിലേക്ക് കുറഞ്ഞ ചിലവിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു. യാത്രയെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം

ആലപ്പുഴയിൽ നിന്നും കണ്ണൂരിന്

ആലപ്പുഴയിൽ നിന്നും കണ്ണൂരിന്

കണ്ണൂരിലെ പറശ്ശിനിക്കടവും വിസ്മയ പാർക്കും പിന്നെ എന്നും യാത്രകളിൽ നിറഞ്ഞു നിൽക്കുന്ന പാലക്കയവും പൈതൽമലയും ഒക്കെ കാണുവാൻ ആഗ്രഹിക്കുന്ന ആലപ്പുഴയിലെ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഒരു പാക്കേജാണ് കെഎസ്ആർടിസിയുടെ ദ്വിദിന ഉല്ലാസയാത്ര പാക്കേജ്.

കാണാം കണ്ണൂരിന്‍റെ കാഴ്ചകൾ

കാണാം കണ്ണൂരിന്‍റെ കാഴ്ചകൾ

സാഹസികരായ സഞ്ചാരികളെ എന്നും ആകർഷിക്കുന്ന പാലക്കയവും പൈതൽ മലയും പിന്നെ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും തന്നെയാണ് ഈ യാത്രയുടെ ആകര്‍ഷണങ്ങൾ. സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൈതൽമലയിലേക്കുള്ള നടത്തമാണ് ഹൈലൈറ്റ്. അകമ്പടി വരുന്ന കോടമഞ്ഞിൽ കയറി മുകളിലെത്തുന്നത് ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമാണ്. വനങ്ങളും പുൽമേടും മൊട്ടക്കുന്നും പാറക്കൂട്ടവുമെല്ലാം കടന്നുവേണം ഇവിടെ എത്തുവാൻ.

PC:Rawbin

ഏഴരക്കുണ്ട് വെള്ളച്ചാട്ടം

ഏഴരക്കുണ്ട് വെള്ളച്ചാട്ടം

പൈതൽ മലയിലേക്കു കയറുന്നതിനു മുന്‍പുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടം വെറുതെയൊന്ന് ഇറങ്ങിക്കുളിക്കുവാൻ നമ്മെ മാടിവിളിക്കുന്ന സ്ഥലമാണ്. ഏഴു തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കുടിയാന്മലയ്ക്കടുത്തുള്ള പൊട്ടന്‍പ്ലാവ് എന്ന സ്ഥലത്താണുള്ളത്. വാഹനത്തിലും നടന്നും വെള്ളച്ചാട്ടത്തിന്റെ മുകളിലെത്തുവാന്‍ സാധിക്കും.

PC:Leo Rivas

പാലക്കയം തട്ട്

പാലക്കയം തട്ട്


അധിസം സാഹസിക യാത്രകളൊന്നും നടത്താതെ മികച്ച ഒരു വ്യൂ പോയിന്റും അതിലും മനോഹരമായ കുറേയധികം കാഴ്ചകളും നല്കുന്ന സ്ഥലമാണ് പാലക്കയം തട്ട്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ കിടക്കുന്ന ഇവിടെ നിന്നാൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങി നിരവധി കാഴ്ചകൾ കാണാം.

PC:Amal George

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ്മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. കെഎസ്ആര്‍ടിസിയുടെ ക്രൂസ് പാക്കേജ്

തിയതിയും തുകയും

തിയതിയും തുകയും

ഒക്ടോബർ 8, 9 തിയതികളിലായി ആലപ്പുഴ യൂണിറ്റ് നടത്തുന്ന യാത്രയ്ക്ക് 3390 രൂപയാണ് ഈടാക്കുന്നത്,. ബസ് നിരക്കും വിവിധ സ്ഥലങ്ങളിലേക്കുള്ള എൻട്രി
ഫീസും ഉൾപ്പെടെയാണീ തുക. എന്നാൽ യാത്രയിൽ ഭക്ഷണത്തിനുള്ള ചിലവ് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

മഹാനവമി വിജയദശമി,ദസറ-അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍‌‌ടിസി,സമയക്രമം അറിയാംമഹാനവമി വിജയദശമി,ദസറ-അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍‌‌ടിസി,സമയക്രമം അറിയാം

തിരുവനന്തപുരത്തു നിന്നും കുമരകത്തിന് ബജറ്റ് യാത്ര, ഹൗസ് ബോട്ടും കായല്‍ ഭക്ഷണവും ആലപ്പുഴ ബീച്ചും!!തിരുവനന്തപുരത്തു നിന്നും കുമരകത്തിന് ബജറ്റ് യാത്ര, ഹൗസ് ബോട്ടും കായല്‍ ഭക്ഷണവും ആലപ്പുഴ ബീച്ചും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X