Search
  • Follow NativePlanet
Share
» »അൽചി‌ താഴ്വരയിലെ ബുദ്ധവിഹാരം

അൽചി‌ താഴ്വരയിലെ ബുദ്ധവിഹാരം

ജമ്മുകശ്മീരിലെ ലഡാക്കിലെ ലേ ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്

By Maneesh

ജമ്മുകശ്മീരിലെ ലഡാക്കിലെ ലേ ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ മലനിരകളുടെ കേന്ദ്രഭാഗത്തായി, ഇൻഡസ് നദിയുടെ തീരത്തോട് ചേർന്നാണ് അ‌ൽചി എന്ന സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ലേ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയാ‌ണ് അതി‌പുരാതനമായ ബുദ്ധവിഹാരങ്ങൾക്ക് പേരുകേട്ട അൽചി സ്ഥിതി ചെയ്യുന്നത്. ലഡാക്കിൽ എത്തിച്ചേരുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശി‌ച്ചിടേണ്ട സ്ഥലമാണ് അൽചി.

താഴ്വാരത്തെ ബുദ്ധ വിഹാരം

താഴ്വാരത്തെ ബുദ്ധ വിഹാരം

ഹിമാലയത്തിലെ ഒട്ടുമുക്കാൽ ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്നത് മലമുകളിലാണ്. എ‌ന്നാൽ അൽചി മൊണസ്ട്രി അതിൽ നിന്ന് വ്യ‌ത്യസ്തമായി താഴ്വാരത്താണ് ‌സ്ഥിതി ചെയ്യുന്നത്. ഈ മൊണസ്ട്രി‌ക്ക് ചുറ്റുമുള്ള ഭൂപ്രകൃതി മൊണസ്ട്രിയുടെ ചാരുത കൂ‌ട്ടുന്നു.
Photo Courtesy: Dupisingh

ചരിത്രം

ചരിത്രം

പതിനൊന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ദു-ഖാങ്ങ്, സം-സെക് കൂടാതെ ടെമ്പിള്‍ ഓഫ് മഞ്ജുശ്രീ എന്നീ പേരുകളിലറിയപ്പെടുന്ന മൂന്ന് ബുദ്ധ ക്ഷേത്രങ്ങള്‍ ഈ മഠത്തില്‍ നിലകൊള്ളുന്നു.
Photo Courtesy: Neilsatyam

ബുദ്ധ സന്യാ‌സിമാരോടൊപ്പം

ബുദ്ധ സന്യാ‌സിമാരോടൊപ്പം

സന്ന്യാസിമാരുടെ ആശ്രമജീവിതവും ദിനചര്യകളും വളരെ അടുത്തുനിന്നു കാണാനും നിരീക്ഷിക്കാനും ഇവിടെ നിന്നും സാധിക്കും. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന പ്രദേശം കൂടിയാണിത്. രാത്രികാലങ്ങളില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ചില സ്ഥലങ്ങളും ഇവിടെയുണ്ട്.
Photo Courtesy: Antara Sarkar

റിഞ്ചന്‍ സാങ്ങ്പോ

റിഞ്ചന്‍ സാങ്ങ്പോ

സംസ്കൃത, ബുദ്ധ പുസ്തകങ്ങള്‍ ടിബറ്റന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത റിഞ്ചന്‍ സാങ്ങ്പോ ആണ് ഈയൊരു മഠം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. 958നും 1055നും മധ്യേയാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരിക്കുന്നത്. നിരന്ന സ്ഥലത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
Photo Courtesy: Dupisingh

സം-സെക് ടെമ്പിള്‍

സം-സെക് ടെമ്പിള്‍

അല്‍ചി മഠത്തിന്റെ ഒരു ഭാഗമാണ് സം-സെക് ടെമ്പിള്‍. ഇതിന്റെ നിര്‍മ്മാണഘടന വളരെ പ്രശസ്തമാണ്. മൂന്ന് നില കെട്ടിടം എന്നാണ് 'സം-സെക്'എന്ന വാക്കിന്റെ അര്‍ത്ഥം. കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് ടിബറ്റന്‍ കെട്ടിടനിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
Photo Courtesy: Steve Hicks

ഭാവിയുടെ ബുദ്ധന്‍

ഭാവിയുടെ ബുദ്ധന്‍

4 മീറ്റര്‍ ഉയരമുള്ള 3 വലിയ വിഗ്രഹങ്ങളാണ് ഇതിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. മുറിയുടെ മധ്യത്തിലായി 4.63 മീറ്റര്‍ ഉയരമുള്ള ഒരു മൈത്രേയ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. 'ഭാവിയുടെ ബുദ്ധന്‍' എന്നും 'ചിരിക്കുന്ന ബുദ്ധന്‍' എന്നും ഇതറിയപ്പെടുന്നു. വിഗ്രഹത്തിന്റെ ഇടതു വശത്തായി വെള്ളനിറമാര്‍ന്ന അവലോകിടേശ്വരന്റെ ഒരു വിഗ്രഹവും, വലതു വശത്തായി മഞ്ജുശ്രീയുടെ മറ്റൊരു വിഗ്രഹവും സ്ഥാപിച്ചിരിക്കുന്നു.
Photo Courtesy: Y.Shishido

ദു-ഖാങ്ങ്

ദു-ഖാങ്ങ്

സമ്മേളന മുറി എന്നര്‍ത്ഥം വരുന്ന ദു-ഖാങ്ങ്, അല്‍ചി സന്ന്യാസമഠ സഖ്യത്തിന് മധ്യത്തിലായി സ്ഥിതി ചെയ്യുന്നു. മഠത്തിലെ ഏറ്റവും വലിപ്പമേറിയതും, പുരാതനവുമായ ഒരു നിര്‍മ്മിതിയാണ്‌ ഇത്. ഇവിടെ വച്ചാണ് മുനിശ്രേഷ്ഠന്മാര്‍ പല പ്രധാനപ്പെട്ട ചടങ്ങുകളും നടത്തുന്നത്. 12, 13 നൂറ്റാണ്ടുകളില്‍ പല കൂട്ടിച്ചേര്‍ക്കലുകളും ഈ നിര്‍മ്മിതിയിലുണ്ടായിട്ടുണ്ട്. ഇതിന്റെ ഇടനാഴികളില്‍ ഏകദേശം ആയിരക്കണക്കിന് ബുദ്ധ ചുമര്‍ചിത്രങ്ങള്‍ വരച്ച് ചേര്‍ത്തിട്ടുണ്ട്.
Photo Courtesy: Baldiri

ടെമ്പിള്‍ ഓഫ് മഞ്ജുശ്രീ

ടെമ്പിള്‍ ഓഫ് മഞ്ജുശ്രീ

അല്‍ചിയിലെ ലൊറ്റ്സവ ലാ-ഖാങ്ങിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അതി പുരാതന ക്ഷേത്രമാണ് മഞ്ജുശ്രീ ക്ഷേത്രം. ജംപേ ലാ-ഖാങ്ങ് എന്ന പേരിലാണ് ഇത് പ്രശസ്തിയാര്‍ജ്ജിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ ചരിത്രമാരംഭിക്കുന്നത് മഞ്ജുശ്രീയുടെ നാല് വിഗ്രഹങ്ങളും ബോധിസത്വയുടെ ഒരു വിഗ്രഹവും ഉള്‍ക്കൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതി ചതുരാകൃതിയിലാണ്. ഒരു തലയും നാല് കൈകളുമാണ് മഞ്ജുശ്രീ പ്രതിമകളുടെ പ്രത്യേകത.
Photo Courtesy: Beefy SAFC

ലൊറ്റ്സവ ലാ-ഖാങ്ങ്

ലൊറ്റ്സവ ലാ-ഖാങ്ങ്

ലൊറ്റ്സവ ലാ-ഖാങ്ങ്, അല്‍ചി ഗ്രാമത്തിലെ ഒരു ബുദ്ധ ക്ഷേത്രമാണ്. റിഞ്ചന്‍ സാങ്ങ്പോ ആണ് ഈയൊരു ക്ഷേത്ര നിര്‍മ്മിതിയുടെ മുഖ്യ കാര്‍മ്മികന്‍. ശാക്യമുനിയുടെ പ്രതിമയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. റിഞ്ചന്‍ സാങ്ങ്പോയുടെ ഒരു പ്രതിമയും ഇതിന് വലതു വശത്തായി കാണാവുന്നതാണ്. ശാക്യമുനിയുടെ പഴയതും ഭംഗിയേറിയതുമായ അനവധി ചിത്രങ്ങള്‍ കൊണ്ട് ക്ഷേത്രത്തിന്റെ ചുമരുകള്‍ മുഴുവന്‍ അലങ്കരിച്ചിരിക്കുന്നു.
Photo Courtesy: Drmaliktariq

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X