» »ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

Written By: Elizabath

യാത്രയെ ഒരു ഭ്രാന്തായി കാണുന്നവര്‍ എപ്പോള്‍ യാത്ര പോകുമെന്നോ എപ്പോള്‍ വരുമെന്നോ പറയാന്‍ കഴിയില്ല. ഒരു സുപ്രഭാതത്തില്‍ ഇറങ്ങി ഞാന്‍ ഒരു യാത്ര പോയി വരാം എന്നു പറയുന്നത് മിക്കപ്പോവും പ്രായോഗികമായിരിക്കില്ല. പ്രത്യേകിച്ച് ഇന്ത്യയുടെ തന്ത്രപ്രധാനമായ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്.
എന്താണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നും അതുപയോഗിച്ച് എവിടെയൊക്കെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും നോക്കാം.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ഐ.എല്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഇന്ത്യ ഗവണ്‍മെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്കുന്ന അനുമതിയാണ്.
രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ്.

PC:Joshua Singh

ആര്‍ക്കാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്

ആര്‍ക്കാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്ന മറ്റു സംസ്ഥാനക്കാരും ഇവിടെ ജോലി ആവശ്യത്തിനായും താമസത്തിനായും വരുന്നവര്‍ തീര്‍ച്ചയായും ഈ അനുമതി കയ്യില്‍ കരുതണം.

PC:Giridhar Appaji Nag Y

 ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍

ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, എന്നിവിടങ്ങളിലാണ് ഇത് വേണ്ടത്.

PC: Wikipedia

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ് ഗവണ്‍മെന്റിലെ സെക്രട്ടറി(പൊളിറ്റിക്കല്‍) ആണ് അരുണാചല്‍ പ്രദേശില്‍ ഈ അനുമതി നല്കുന്നത്. നാഗാലാന്‍ഡ്-ആസാം അതിര്‍ത്തികളില്‍ നിന്നും അരുണാചലിലേക്ക് ഏതു ചെക്ക് ഗേറ്റിലൂടെ കടക്കുവാനും ഇത് അത്യാവശ്യമാണ്.

PC:FlickreviewR

15 ദിവസം

15 ദിവസം

അരുണാചലില്‍ സാധാരണയായി 15 ദിവസത്തേയ്ക്കാണ് ഇന്നര്‍ ലൈന്‍ പെര്‍മിഷന്‍ നല്കുന്നത്. കൂടാതെ ആവശ്യമെങ്കില്‍ 15 ദിവസത്തേയ്ക്കുകൂടി അനുമതി നീട്ടിയെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഒരു വര്‍ഷത്തേനാണ് അനുമതി.

PC: Mr Tan

അരുണാചലില്‍ കാണാന്‍

അരുണാചലില്‍ കാണാന്‍

തവാങ്ങ്, റോവിങ്, ഇറ്റാനഗര്‍, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, സീറോ വാലി, ബോംദില, അലോങ്, ഖൊന്‍സാ തുടങ്ങിയവയാണ് അരുണാചല്‍ പ്രദേശില്‍ പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.

PC:Vikramjit Kakati

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

അരുണാചലില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങളറിയാമോ? ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

PC: goldentakin

 മിസോറാം

മിസോറാം

മിസോറാം സര്‍ക്കാരില്‍ അനുവദിക്കുന്ന ഇവിടുത്തെ താത്കാലിക ഇന്നര്‍ലൈന്‍ പെര്‍മിറ്റ് 15 ദിവസത്തേക്കാണ് നല്കുന്നത്. പിന്നീട് 15 ദിവസത്തേക്കു കൂടി നീട്ടിയെടുക്കാനും അനുമതിയുണ്ട്. സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടക്കാന്‍ ഈ അനുമതി ഇവിടെയും നിര്‍ബന്ധമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഒരു മാസത്തേന് നീട്ടിയെടുക്കാം.

PC: S Krishnappa

 റെഗുലര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ്

റെഗുലര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ്

റെഗുലര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്ന പേരില്‍ ആറു മാസം സമയത്തേയ്ക്ക് മിസേറാമില്‍ അനുമതി നല്കുന്നുണ്ട്. ഇതിനായി അവിടുത്തെ സ്ഥിരതാമസക്കാരുടെയോ സര്‍ക്കാരിന്റെേേയാ സ്‌പോണ്‍സര്‍ഷിപ്പോടെ അപേക്ഷിക്കാം.
കൂടാതെ വ്യോമ മാര്‍ഗ്ഗം ഇവിടെ എത്തുകയാമെങ്കില്‍ ഐസ്വാളിലെ ലെന്‍ങ്‌പൈ എയര്‍പോര്‍ട്ടില്‍ നിന്നും അമുമടി മേടിക്കാനുള്ള സൗകര്യവുമുണ്ട്.

PC:Jacek Karczmarczyk

നാഗാലാന്‍ഡ്

നാഗാലാന്‍ഡ്

നാഗാലാന്‍ഡില്‍ ഒരു സ്ഥലത്തു മാത്രമേ അനുമതി ഇല്ലാതെ പ്രവേശിക്കാന്‍ കഴിയൂ. ഇവിടുത്തെ ഏറ്റവും വലിയ പട്ടണമായ ദിമാപൂരിലാണ് അനുമതിയുടെ ആവശ്യമില്ലാത്തത്. ദിമാപൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുകയാമെങ്കില്‍ നഗരത്തിനുള്ളില്‍ കറങ്ങാനും താമസിക്കുവാനും അനുമതി ആവശ്യമില്ല.

ദിമാപൂരില്‍ നിന്നും മണിപ്പൂരിലേക്കോ കൊഹിമയിലേക്കോ പ്രവേശിക്കുവാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇത് അത്യാവശ്യമാണ്.

PC: Acavnala

ഗോത്രങ്ങളെ സംരക്ഷിക്കാന്‍

ഗോത്രങ്ങളെ സംരക്ഷിക്കാന്‍

ഒട്ടേറെ ഗോത്രവിഭാഗങ്ങല്‍ താമസിക്കുന്ന വടക്കുൃകിഴക്കന്‍ ഇന്ത്യയില്‍ അവരുടെ തനതായ സംസ്‌കാരം സംരക്ഷിക്കാനും ആളുകളുടെ കടന്നുകയറ്റം കുറയ്ക്കാനുമായിട്ടാണ് ഇങ്ങനെയൊരു അനുമതി കൊണ്ടുവന്നത്.

PC:Vikramjit Kakati

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

നാഗാലാന്റിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

PC: Rita Willaert

വടക്കു കിഴക്കന്‍ ഇന്ത്യ

വടക്കു കിഴക്കന്‍ ഇന്ത്യ

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

PC:Sai Avinash

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...