» »മുസൂറിയിലെ ചുവന്ന മലയിലേക്കൊരു യാത്ര

മുസൂറിയിലെ ചുവന്ന മലയിലേക്കൊരു യാത്ര

Written By:

കുന്നുകളുടെ രാജ്ഞിയായ മുസൂരിയെ യാത്രക്കാര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വര്‍ഷംതോറും വിദേശത്തു നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത എന്നത് കുന്നുകള്‍ തന്നെയാണ്. പുരാതനമായ ക്ഷേത്രങ്ങള്‍,മനോഹരമായ കുന്നുകള്‍, വെള്ളച്ചാട്ടങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമായ ഇവിടം ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്.
ഇവിടുത്തെ കുന്നുകള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ,നാഗ് ടിബ്ബ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതില്‍ ഏറ്റവും പ്രശസ്തമായ ലാല്‍ ടിബ്ബയുടെ വിശേഷങ്ങള്‍ അറിയാം

എവിടെയാണിത്?

എവിടെയാണിത്?

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് മസൂരി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിനടുത്തായാണ് ലാല്‍ ടിബ്ബ ഉള്ളത്. മസൂരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൂടിയാണ് ലാല്‍ ടിബ്ബ.

കേദാര്‍നാഥ് കാണാന്‍

കേദാര്‍നാഥ് കാണാന്‍

മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ലാല്‍ ടിബ്ബ. ഇവിടെ ഒരു ഡിപ്പോ പ്രവര്‍ത്തിക്കുന്നതിനാല്‍ ലാല്‍ ടിബ്ബ ഡിപ്പോ ഹില്‍ എന്നും അറിയപ്പെടുന്നു. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്റെയും ടവറുകള്‍ ഈ മലമുകളിലുണ്ട്. ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസസ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം 1967ല്‍ ലാല്‍ ടിബ്ബയില്‍ ഒരു ജാപ്പനീസ് ദൂരദര്‍ശിനി സ്ഥാപിച്ചു. ഈ ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ സമീപ പ്രദേശങ്ങളായ ബണ്ഡേര്‍ പഞ്ച്, കേദാര്‍നാഥ്, ബദരീനാഥ് എന്നിവ കാണാന്‍ കഴിയും. മുസ്സൂറിയിലെ മറ്റൊരു പ്രധാന മലനിരയാണ് നാഗ് ടിബ്ബ. ഇത് സര്‍പ്പങ്ങളുടെ കൊടുമുടി എന്നും അറിയപ്പെടുന്നു. സാഹസ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

PC:RajatVash

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4500 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്‌റ്റേഷനാണല്ലോ മസൂറി. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്തു ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും ഏറ്റവും യോജിച്ചത്. അതായത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ആ സമയങ്ങളില്‍ 13 ഡിഗ്രി മുതല്‍ 22 ഡിഗ്രി വരെയായിരിക്കും ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ്.

PC:Mohithdotnet

എങ്ങനെ എത്തിച്ചേരാം?

എങ്ങനെ എത്തിച്ചേരാം?

മുസൂറിയിലെ പ്രധാന ബസ് സ്റ്റാന്‍ഡില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണ് ലാല്‍ ടിബ്ബ സ്ഥിതി ചെയ്യുന്നത്. ഡെറാഡൂണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇവിടെ നിന്നും 38 കിലോമീറ്റര്‍ അകലെയാണ്. 72 കിലോമീറ്റര്‍ അകലെയുള്ള ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. മുസൂറിയില്‍ നിന്നും ഇവിടേക്ക് ടാക്‌സികള്‍ സുലഭമായി ലഭിക്കും.

ഗണ്‍ ഹില്‍

ഗണ്‍ ഹില്‍

സമുദ്രനിരപ്പില്‍ നിന്ന് 2122 മീറ്റര്‍ ഉയരത്തിലാണ് ഗണ്‍ ഹില്‍ സ്ഥിതി ചെയ്യുന്നത്. ഉയരത്തില്‍ രണ്ടാം സ്ഥാനമുള്ള മുസ്സൂറിയിലെ ഈ കൊടുമുടിക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് എല്ലാ ദിവസവും ഉച്ചയോടെ ഈ മലമുകളില്‍ നിന്ന് വെടിയൊച്ച ഉയരുമായിരുന്നു. പ്രദേശവാസികളെ സമയം അറിയിക്കാനായിരുന്നു വെടി വച്ചിരുന്നത്. ഈ വെടിശബ്ദം കേട്ടാണ് ഇവിടുത്തുകാര്‍ വാച്ചുകളിലും ഘടികാരങ്ങളിലും സമയം ക്രമീകരിച്ചിരുന്നതത്രേ. ഇപ്പോള്‍ മുസ്സൂറിയിലെ ജലസംഭരണിയാണ് ഈ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് റോപ് കാറില്‍ മലമുകളില്‍ എത്താം. റോപ് കാര്‍ യാത്ര സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്.

PC:Paul Hamilton

സമീപത്തെ കാഴ്ചകള്‍

സമീപത്തെ കാഴ്ചകള്‍

ജ്വാലാദേവി ക്ഷേത്രം, നാഗ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.
കെംപ്റ്റി, ഝരിപാനി, ഭട്ടാ, മോസ്സി വെള്ളച്ചാട്ടങ്ങള്‍, ഝര്‍പാനി വെള്ളച്ചാട്ടം, കമ്പനി ഗാര്‍ഡന്‍, ക്യാമല്‌സ് ബാക്ക് റോഡ്, ക്രൈസ്റ്റ് ചര്‍ച്ച്,ബട്ടാ ഫാള്‍സ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC:deepgoswami

ട്രാവലര്‍ ടിപ്‌സ്

ട്രാവലര്‍ ടിപ്‌സ്

മുസൂറിയിലെ മികച്ച ഒരു വ്യൂ പോയിന്റായ ഇവിടെ നിന്നും അതിമനോഹരമായ കാഴ്ചകളാണ് ലഭിക്കുക. അതിനാല്‍ ക്യാമറ കയ്യില്‍ കരുതുന്ന കാര്യം മറക്കാതിരിക്കുക.
ഇവിടേക്കുള്ള യാത്ര അല്പം ദുഷ്‌കരമായതിനാല്‍ മികച്ച നിലവാരത്തിലുള്ള ഷൂ തന്നെ ധരിക്കുവാന്‍ ശ്രദ്ധിക്കുക.
ഡീ ഹൈഡ്രേഷന്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാല്‍ യാത്രയില്‍ വെള്ളം കരുതുക.

PC:Harshanh

Read more about: uttrakhand hill station dehradun

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...