Search
  • Follow NativePlanet
Share
» »നാഗങ്ങള്‍ അതിരുകാക്കുന്ന മണ്ണാറശ്ശാല

നാഗങ്ങള്‍ അതിരുകാക്കുന്ന മണ്ണാറശ്ശാല

By Elizabath

വിശ്വാസികള്‍ക്ക് എന്നും അനുഗ്രഹം നല്കുന്ന നാഗത്താന്‍മാരുടെ വാസസ്ഥലമാണ് ആലപ്പുഴ ജില്ലയിലെ മണ്ണാറശ്ശാല ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാഗക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ വിശ്വാസവും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞ് കിടക്കുകയാണ്.
പരശുരാമന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം അപൂര്‍വ്വങ്ങളായ ഒട്ടേറെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പൂജകളുടെയും ഒക്കെ കേന്ദ്രം കൂടിയാണ്.
നാഗാരാധന ശ്രേഷ്ഠമായി കണക്കാക്കുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജക്ഷേത്രത്തെക്കുറിച്ചും ആയില്യം പൂജയെക്കുറിച്ചും വിശദമായി അറിയാം...

ഇന്ത്യയിലെ ഏറ്റവും വലിയ നാഗക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും വലിയ നാഗക്ഷേത്രം

സര്‍പ്പാരാധനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മണ്ണാറശ്ശാല ക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍പ്പാരാധനാ കേന്ദ്രം എന്നറിയപ്പെടുന്നത്.

PC: Offical Site

കാടിനുള്ളിലെ ക്ഷേത്രം

കാടിനുള്ളിലെ ക്ഷേത്രം

സൂര്യവെളിച്ചം പോലും അരിച്ചിറങ്ങാന്‍ പാടുപെടുന്ന ഒരു പച്ചക്കാടിനുള്ളിലാണ് മണ്ണാറശ്ശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടതിങ്ങി വളരുന്ന കാടിനുള്ളില്‍ സര്‍പ്പങ്ങളെ കാണാം.

PC: Official Site

കാടിനെ നോവിപ്പിക്കാത്ത ക്ഷേത്രം

കാടിനെ നോവിപ്പിക്കാത്ത ക്ഷേത്രം


നാലുപാടും നിറഞ്ഞ കാടാണ് മണ്ണാറശ്ശാല ക്ഷേത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത. മുപ്പതേക്കറോളം വരുന്ന സ്ഥലത്ത് കാവുകളും കുളങ്ങളും നിറഞ്ഞ് പ്രകൃതിയെ അതിന്റെ സ്വാഭാവീക പരിസ്ഥിതിയില്‍ സംരക്ഷിക്കുന്ന ഒരിടമാണിത്.

PC: Official Site

നാഗരാജാവ് നിത്യവാസം നടത്തുന്ന സ്ഥലം

നാഗരാജാവ് നിത്യവാസം നടത്തുന്ന സ്ഥലം

വിശ്വാസമനുസരിച്ച് നാഗരാജാവ് നിത്യവാസം നടത്തുന്ന സ്ഥലമായാണ് മണ്ണാറശ്ശാല അറിയപ്പെടുന്നത്. നാഗരാജാവ് ത്രിമൂര്‍ത്തീ ഭാവത്തില്‍ ഭാര്യമാരായ സര്‍പ്പയക്ഷിയമ്മയോടും നാഗയക്ഷിയമ്മയോടും നാഗചാമുണ്ഡി എന്ന സഹോദരി.യോടുമൊപ്പം ഇവിടെ താമസിക്കുന്നുണ്ടത്രെ.
മക്കളില്ലാതെ വിഷമിച്ചിരുന്ന മണ്ണാറശ്ശാല ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സര്‍പ്പരാജാവിനെ പൂജിച്ചിരുന്നു.അങ്ങനെ അവര്‍ക്ക് മുന്നില്‍ മകനായി നാഗരാജാവായ അനന്തന്‍ സ്വയം അവതരിച്ചു എന്നാണ് ഐതിഹ്യം. ഇല്ലത്തെ നിലവറയില്‍ നാഗരാജാവ് ചിരംജീവിയായി വാഴുന്നുവെന്നാണ് വിശ്വസിക്കുന്നത്.

PC: Nagarjun Kandukuru

സ്ത്രീകള്‍ മുഖ്യപൂജാരിണിയായ ക്ഷേത്രം

സ്ത്രീകള്‍ മുഖ്യപൂജാരിണിയായ ക്ഷേത്രം

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ മുഖ്യപൂജാരിണിയായുള്ള അത്യപൂര്‍വ്വം ക്ഷേതങ്ങളില്‍ ഒന്നാണിത്. നിലവറയില്‍ ചിരഞ്ജീവിയായി കുടികൊള്ളുന്ന അനന്ത സര്‍പ്പത്തെ പൂജിക്കുവാനും ദര്‍ശിക്കുവാനുമുള്ള അധികാരം ഇവിടുത്തെ അമ്മയ്ക്ക് മാത്രമാണ് നല്കിയിരിക്കുന്നത്.

PC: Official Site

വലിയമ്മ

വലിയമ്മ

വലിയമ്മ എന്ന പേരിലാണ് ഇവിടുത്തെ മുതിര്‍ന്ന അന്തര്‍ജനം അറിയപ്പെടുന്നത്. വലിയമ്മയുടെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രശസ്തമായ ആയില്യം ഉത്സവവും മറ്റു ചടങ്ങുകളും നടക്കുന്നത്. ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് നല്കിയിരിക്കുന്നത്.
മണ്ണാറശ്ശാല ഇല്ലത്തില്‍ വധുവായെത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് മണ്ണാറശ്ശാല അമ്മയായി അവരോധിക്കപ്പെടുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണ്.

PC:Kerala Tourism

മണ്ണാറശ്ശാല ആയില്യം

മണ്ണാറശ്ശാല ആയില്യം

തുലാമാസത്തില്‍ നടക്കുന്ന മണ്ണാറശ്ശാല ആയില്യം എന്ന പേരിലുള്ള പൂജകളാണ് ഇവിടുത്തെ ഏറ്റവും വലിയ പൂജ. 15 മണിക്കൂറോളം നീളുന്ന ചടങ്ങാണ് മറ്റാറശ്ശാല ആയില്യത്തിന്റേത്. ഇതിനെല്ലാം ആദ്യാവസാനം നേതൃത്വം വഹിക്കുന്നത് വയിലമ്മയാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടി തുടങ്ങുന്ന പൂജകള്‍ പിറ്റേദിവസം പുലര്‍ച്ചയോടെയാണ് സമാപിക്കുന്നത്.

PC:Kerala Tourism

ഈ വര്‍ഷത്തെ ആഘോഷം

ഈ വര്‍ഷത്തെ ആഘോഷം

തുലാം മാസത്തിലെ ആയില്യം നാളിലാണ് ഇവിടെ മണ്ണാറശ്ശാല ആയില്യം പൂജകള്‍ നടക്കുന്നത്. ഈ വര്‍ഷം നവംബര്‍ 11 നാണ് ആയില്യം പൂജകള്‍.

PC:Kerala Tourism

ഉരുളി കമിഴ്ത്തല്‍

ഉരുളി കമിഴ്ത്തല്‍

ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ് ഉരുളി കമിഴ്ത്തല്‍. സന്താനസൗഭാഗ്യത്തിനായി ഭക്തര്‍ നടത്തുന്ന വഴിപാടാണിത്.

PC: Official Site

സര്‍പ്പദോഷം അകലാന്‍

സര്‍പ്പദോഷം അകലാന്‍

സര്‍പ്പദോഷങ്ങളും സര്‍പ്പശാപങ്ങളുെ നീങ്ങി കുട്ടികള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകുവാനും വിശ്വാസികള്‍ ഇവിടെയെത്തുന്നു.

PC: Official Site

നൂറും പാലും

നൂറും പാലും

സര്‍പ്പദോഷങ്ങളുടെ പരിഹാരത്തിനായി ഇവിടെ നടത്തുന്ന മറ്റൊരു വഴിപാടാണ് നൂറും പാലും സമര്‍പ്പണം. ഐശ്വര്യവും സര്‍പ്പശാപങ്ങളുടെ വിടുതലും ആഗ്രഹസിദ്ധിക്കുമായാണ് ആളുകള്‍ നൂറും പാലും വഴിപാട് നടത്തുന്നത്.

PC: Official Site

മുപ്പതിനായിരത്തിലധികം നാഗപ്രതിമകള്‍

മുപ്പതിനായിരത്തിലധികം നാഗപ്രതിമകള്‍

മുപ്പതേക്കറോളം പടര്‍ന്നു കിടക്കുന്ന ക്ഷേത്രഭൂമിയില്‍ മുപ്പതിനായിരത്തോളം നാഗപ്രതിമകള്‍ കാണുവാന്‍ സാധിക്കും. ലോകത്ത് മറ്റൊരിടത്തും ഇത്രയധികം പ്രതിമകള്‍ കാണുവാന്‍ സാധിക്കില്ലത്രെ.

PC: Official Site

പ്രകൃതിയെ കാക്കുന്ന മണ്ണാറശ്ശാല

പ്രകൃതിയെ കാക്കുന്ന മണ്ണാറശ്ശാല

പ്രകൃതിയെ ഇത്രയധികം സംരക്ഷിക്കുന്ന മറ്റൊരിടം ഉണ്ടോ എന്ന് സംശയമാണ്. കാവിലെ മരങ്ങളും അവയിലെ വള്ളിപ്പടര്‍പ്പുകളും എന്തിനധികം മരത്തില്‍ നിന്നു പൊഴിയുന്ന ഇല പോലും ഇവിടെ സ്വതന്ത്രമായി കിടക്കുന്നു. ആരും ഇതിനെ ഒന്നു മാറ്റിയിടുക പോലുമില്ല. മണ്ണില്‍ അലിഞ്ഞ് മറ്റുള്ളവയ്ക്ക് വളമായി മാറാനുള്ളതാണ് ഇവയുടെ നിയോഗം.

PC: Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X