Search
  • Follow NativePlanet
Share
» »മനസ്സിനെ കെട്ടിയിടുന്ന മതികെട്ടാന്‍ചോല

മനസ്സിനെ കെട്ടിയിടുന്ന മതികെട്ടാന്‍ചോല

മനസ്സിനെ കെട്ടിയിടുന്ന മതികെട്ടാന്റെ രഹസ്യങ്ങളിലേക്കൊരു യാത്ര.

By Elizabath

അങ്ങുദൂരെ നിന്നേ കാണാം...തേയിലത്തോട്ടത്തിനു നടുവിലുള്ള യാത്രയില്‍ കുറേ ദൂരെ പച്ചയില്‍ കുളിച്ചു നില്‍ക്കുന്ന കാട്...പലനിറങ്ങളിലുള്ള ഇലകള്‍ നീലാകാശത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ നില്‍ക്കുന്ന കാഴ്ച..
യാത്ര മുന്നോട്ട് നീങ്ങുമ്പോള്‍ അറിയാന്‍ കഴിയും കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ ഏറ്റവുമധികം സുന്ദരിയായ വനത്തിലേക്കാണ് യാത്രയെന്ന്.. മനസ്സിനെ കെട്ടിയിടുന്ന മതികെട്ടാന്റെ രഹസ്യങ്ങളിലേക്കൊരു യാത്ര.

മതികെട്ടാനെന്നാല്‍...

മതികെട്ടാനെന്നാല്‍...

കേരളത്തിലെ ഏറ്റവും മനോഹരവും ഭംഗിയേറിയതുമായ നിത്യഹരിത വനങ്ങളിലൊന്നാണ് ഇടുക്കിയിലെ മതികെട്ടാന്‍ചോല

PC:Arayilpdas

മതികെട്ടാന്‍ചോല ദേശീയോദ്യാനം

മതികെട്ടാന്‍ചോല ദേശീയോദ്യാനം

ഇടുക്കിയിലെ ഉടുമ്പന്‍ചോല പൂപ്പാറ വില്ലേജില്‍പെട്ട 12.817 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മതികെട്ടാന്‍ചോല ദേശീയോദ്യാനം.

PC:Varkey Parakkal

മനസ്സിനെ കെട്ടിയിടുന്നിടം

മനസ്സിനെ കെട്ടിയിടുന്നിടം

മതികെട്ടാന്‍ എന്ന വാക്ക് തമിഴ്ഭാഷയില്‍ നിന്നാണ് ഉണ്ടായത്. തമിഴില്‍ മനസ്സിനെ അമ്പരപ്പിലാക്കുന്ന,അല്ലെങ്കില്‍ കുഴപ്പത്തിലാക്കുന്ന സ്ഥലം എന്നൊക്കെയൈാണ് മതികെട്ടാന്‍ എന്ന വാക്കിന്റെ അര്‍ഥം.

PC:Kerala Tourism

വഴി മറക്കുന്നയിടം

വഴി മറക്കുന്നയിടം

പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഒരിക്കല്‍ ഈ കാടിനുള്ളിലേക്ക് കയറിയാല്‍ വഴിതെറ്റുമത്രെ. പിന്നീട് കാടിനുള്ളിലൂടെ അലയുകയാകും ചെയ്യുകയെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.

PC:McKay Savage

മതികെട്ടാന്‍ ട്രക്കിങ്ങ്

മതികെട്ടാന്‍ ട്രക്കിങ്ങ്

കേരളത്തില്‍ ഇന്നുള്ള ട്രക്കിങ്ങുകളില്‍ ഏറെ സാഹസികവും ബുദ്ധിമുട്ടേറിയതുമായ ഒന്നാണ് മതികെട്ടാന്‍ ട്രക്കിങ്ങ്.
കൊടുംവനത്തിനുള്ളിലൂടെ ആറു കിലോമീറ്റര്‍ ദൂരം നടന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ഓഫ് റോഡ് വാഹനത്തിലുമാണ് ഇവിടുത്തെ ട്രക്കിങ്ങുള്ളത്.
2003 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചപ്പോള്‍ മുതലാണ് ഇവിടെ സന്ദര്‍ശകരെ അനുവദിച്ചത്.

PC:Kir360

സഞ്ചാരികള്‍ക്കായി

സഞ്ചാരികള്‍ക്കായി

ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ വനംവകുപ്പിന്റെ ഓഫീസിനടുത്ത് താമസത്തിനായി ലോഗ് ഹൗസ്, അമിനിറ്റി സെന്റര്‍ എന്നിവയുണ്ട്. വളരെ കുറഞ്ഞ നിരക്കില്‍ സഞ്ചാരികള്‍ക്ക് ഇവിടെ താമസിക്കാം.

PC:Navaneeth Krishnan S

അപൂര്‍വ്വമായ ആവാസവ്യവസ്ഥ

അപൂര്‍വ്വമായ ആവാസവ്യവസ്ഥ

അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. ആന, കാട്ടുപോത്ത്,പുള്ളിപ്പുലി, കടുവ, കേഴ, മാന്‍, മുള്ളന്‍പന്നി,മലയണ്ണാന്‍, കാട്ടുപന്നി, അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങള്‍ , ആയിരത്തിലധികമുള്ള ഔഷധസസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

PC:Wikipedia

18 ചെക്ക് ഡാമുകള്‍

18 ചെക്ക് ഡാമുകള്‍

വന്യമൃഗങ്ങളെ മാതൃകാപരമായി സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവിടെ മൃഗങ്ങള്‍ക്കായി പതിനെട്ടോളം ചെക്ക് ഡാമുകളാണ് ഒരുക്കിയിരിക്കുന്നത്.

PC: Youtube

ആനത്താര

ആനത്താര

ആനക്കൂട്ടങ്ങല്‍ കാണപ്പെടുന്ന സ്ഥലം കൂടിയാണ് മതികെട്ടാന്‍. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രകൃതിദത്ത ആനത്താരകളില്‍ ഒന്നുകൂടിയാണിത്.

PC:Aruna

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

ട്രക്കിങ്ങ് കൂടാതെ പക്ഷി നിരീക്ഷണവും വ്യൂ പോയിന്റുകളും വന്യമൃഗങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.

PC:Ade javanese

മികച്ച സമയം

മികച്ച സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇവിടെ പ്രവേശനം അനുവദനീയമാണെങ്കിലും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

PC:Vinay Robin Antony

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ട്രക്കിങ്ങിനായി ഉവിടെ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഏകദേശം 25 പേര്‍ക്കോളമുള്‌ല താമസസൗകര്യം ഇവിടെ വനംവകുപ്പ് നല്കുന്നുണ്ട്. അല്ലാത്തവര്‍ക്കായി പൂപ്പാറയിലും മധുരയിലും ധാരാളം ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമുണ്ട്.
ഭക്ഷണം
ദേശീയോദ്യാനത്തിന്റെ ഉള്ളില്‍ യാതൊരു തരത്തിലുള്ള ഭക്ഷണസാധനങ്ങളും ലഭിക്കില്ല. അതിനാല്‍ വേണ്ടവര്‍ പുറത്തുനിന്നും വാങ്ങേണ്ടതാണ്.

PC: Ravindraboopathi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാര്‍-തേക്കടി റോഡില്‍ ശാന്തന്‍പാറയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മതികെട്ടാന്‍ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഉടുമ്പന്‍ചോല താലൂക്കിലാണിവിടമുള്ളത്.
മധുരയില്‍ നിന്ന് 130 കിലോമീറ്ററും ശാന്തമ്പാറയില്‍ നിന്ന് 5 കിലോമീറ്ററും അകലെയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X