» »മാട്ടുപ്പെട്ടിയില്‍ പോയിട്ടുണ്ടോ?

മാട്ടുപ്പെട്ടിയില്‍ പോയിട്ടുണ്ടോ?

Written By: Elizabath

മാട്ടുപെട്ടി..മൂന്നാറിന്റെ സൗന്ദര്യത്തിന്റെ തുടര്‍ച്ചയായി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു ഡാം. ആനമുടിയോട് ചേര്‍ന്ന് മൂന്നാറിന്റെ മടിത്തട്ടിലെന്നവണ്ണം കിടക്കുന്ന മാട്ടുപ്പെട്ടിയും ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും കാഴ്ചകളും മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ചിരപരിചിതമാണ്. സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയുടെ വിശേഷങ്ങള്‍.

മൂന്നാറില്‍ നിന്നും മാട്ടുപെട്ടിയിലേക്ക്

മൂന്നാറില്‍ നിന്നും മാട്ടുപെട്ടിയിലേക്ക്

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മാട്ടുപെട്ടി. മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കു പോകുന്ന വഴിയിലാണ് മാട്ടുപെട്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഏകദേശം 11.2 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താം.

റോസ് ഗാര്‍ഡന്‍ കഴിഞ്ഞ്

റോസ് ഗാര്‍ഡന്‍ കഴിഞ്ഞ്

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ അവിടെ ആദ്യം കാണുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് റോസ് ഗാര്‍ഡന്‍. വിവിധ തരത്തില്‍ റോസാ പൂക്കളെയും മറ്റുള്ള പൂക്കളെയും മനോഹരമായി ഒരുക്കി നിര്‍ത്തിയിരിക്കുന്ന സ്ഥലമാണിത്. റോസ് ഗാര്‍ഡനില്‍ നിന്നും 8.6 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

PC:Youtube

മാട്ടുപെട്ടിയിലെ കാഴ്ചകള്‍

മാട്ടുപെട്ടിയിലെ കാഴ്ചകള്‍

മാട്ടുപെട്ടിയിലെ പ്രദാന ആകര്‍ഷണം ഇവിടെ സ്ഥിതി ചെയ്യുന്ന ഡാമാണ്. കൂടാതെ തേയിലത്തോട്ടങ്ങളും ഫോട്ടോ പോയിന്റുകളും ഇവിടെ കാണാം.

PC:കാക്കര

മാട്ടുപെട്ടി ഡാം

മാട്ടുപെട്ടി ഡാം

മുഴുവനും കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഡാം പാലാറിനു കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ എല്ലായ്‌പ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.

PC: ജീ & റാണി നാച്ച്വർ ഫോട്ടോഗ്രഫി

ബോട്ടിങ്ങ്

ബോട്ടിങ്ങ്

അണക്കെട്ട് കാണാന്‍ വരുന്നവരുടെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ ബോട്ടിങ്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇവിടെ ബോട്ടിങ് ഒരുക്കിയിരിക്കുന്നത്.

PC:Bimal K C

ഇന്‍ഡോ-സ്വിസ് ലൈവ് പ്രോജക്ട്

ഇന്‍ഡോ-സ്വിസ് ലൈവ് പ്രോജക്ട്

കേരള ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴിലെ ഇന്‍ഡോ-സ്വിസ് ലൈവ് പ്രോജക്ട് ഇവിടെ എത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്. അത്യുല്പാദന ശേഷിയുടെ കന്നുകാലികളെയാണ് ഇവിടെ വളര്‍ത്തുന്നത്.

PC:Zachi Evenor

മാട്ടുപ്പെട്ടി തടാകം

മാട്ടുപ്പെട്ടി തടാകം

മാട്ടുപെട്ടി ഡാമിനു സമീപം സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി തടാകം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പുല്‍മേടുകള്‍ ചുറ്റും നിറഞ്ഞ തടാകം ഒരു വനത്തിനു നടുവിലാണ് സ്ഥിതി ചെയ്യുന്നത് എന്നു വേണമെങ്കില്‍ പറയാം.

കുണ്ടള ഡാം

കുണ്ടള ഡാം

മാട്ടുപ്പെട്ടി ഡാമിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് കുണ്ടള ഡാം. ഇവിടുത്തെ എക്കോ പോയിന്റിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ റിസര്‍നവ്വോയറിനരുകില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ആകര്‍ഷണീയമാണ്.

PC: Kerala Tourism

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാറില്‍ നിന്നും 11.2 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും 140 കിലോമീറ്ററും കോട്ടയത്തു നിന്നും 141 കിലോമീറ്ററും ദൂരമുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...