» »പാമ്പുകള്‍ നൃത്തമാടുന്ന ഇടത്തിന്റെ വിശേഷങ്ങള്‍

പാമ്പുകള്‍ നൃത്തമാടുന്ന ഇടത്തിന്റെ വിശേഷങ്ങള്‍

Written By: Elizabath

മനുഷ്യകരങ്ങള്‍ അശുദ്ധമാക്കാത്ത കാനനങ്ങള്‍ ഇന്ന് കേരളത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ചുറ്റും മനുഷ്യന്‍മാര്‍ അധിവസിച്ചിട്ടും തനതായ കാനനഭംഗിക്ക് കോട്ടം തട്ടാതെ നില്‍ക്കുന്ന ഒരിടമുണ്ട്. പാമ്പുകള്‍ നൃത്തമാടുന്ന സ്ഥലം എന്നറിയപ്പെടുന്ന,കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ പാമ്പാടുംചോല ദേശീയോദ്യാനം.
പശ്ചിമഘട്ടത്തിന്റെ വിശുദ്ധിയും നിത്യഹരിത വനത്തിന്റെ ഭംഗിയും ചേര്‍ന്നു നില്‍ക്കുന്ന പാമ്പാടുംചോല ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍ അറിയാം...

മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

പാമ്പുകള്‍ നൃത്തം ചെയ്യുന്ന ഇടം

പാമ്പുകള്‍ നൃത്തം ചെയ്യുന്ന ഇടം

പാമ്പാടുംചോല എന്ന പേരുകേട്ടാല്‍ അതിശയിക്കാത്തവരായി ആരും കാണില്ല. പാമ്പുകള്‍ നൃത്തം ചെയ്യുന്ന കാട് എന്നാണത്രെ പാമ്പാടുംചോല എന്ന വാക്കിനര്‍ഥം.

PC:Varkey Parakkal

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം

2003 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട പാമ്പാടുംചോല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്.

PC:Jaseem Hamza

1.318 ചതുരശ്രകിലോമീറ്റര്https://commons.wikimedia.org/wiki/Category:Pampadum_Shola_National_Park#/media/File:Pambadum_Shola_National_Park_-_panoramio_(14).jpg

1.318 ചതുരശ്രകിലോമീറ്റര്https://commons.wikimedia.org/wiki/Category:Pampadum_Shola_National_Park#/media/File:Pambadum_Shola_National_Park_-_panoramio_(14).jpg

ഇടുക്കി ജില്ലയിലെ മറയൂരിനു സമീപം സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശീയോദ്യാനത്തിന് ആകെ 1.318 കിലോമീറ്റര്‍ മാത്രമാണ് വിസ്തൃതിയുള്ളത്.

PC:Jaseem Hamza

യുനസ്‌കോയുടെ ലിസ്റ്റില്‍

യുനസ്‌കോയുടെ ലിസ്റ്റില്‍

അത്യപൂര്‍വ്വമായ വന്യജീവി സമ്പത്ത് നിലനില്‍ക്കുന്ന ഈ കാട് യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള ശ്രമത്തിലാണ്. അധികൃതര്‍ പാമ്പാടുംചോലയെ അതിലേക്കുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PC: Peter Vangeit

അപൂര്‍വ്വമായ പക്ഷിമൃഗാദികള്

അപൂര്‍വ്വമായ പക്ഷിമൃഗാദികള്

ചോലപ്പുല്‍മേട് ആവാസവ്യവസ്ഥയുള്ള പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ അപൂര്‍വ്വമായ പക്ഷിമൃദാദികള്‍ ആണ്. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളും നീലഗിരി മാര്‍ട്ടില്‍ പോലുള്ള അപൂര്‍വ്വമായ മൃഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.

PC: Kichusin

പാമ്പാടുംചോലയിലെത്താന്‍

പാമ്പാടുംചോലയിലെത്താന്‍

മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി ഡാം വഴി ടോപ് സ്‌റ്റേഷന്‍ കടന്നാണ് പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിലെത്തുന്നത്.

മറഞ്ഞിരിക്കുന്ന ഊര്

മറഞ്ഞിരിക്കുന്ന ഊര്

സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് പാമ്പാടുംചോലയും സമാപ പ്രദേശങ്ങളും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ഥമുള്ള മറയൂര്‍.

PC:Sajith Erattupetta

നാലുവശവും മലനിരകള്‍

നാലുവശവും മലനിരകള്‍

നാലുവശവും മലനിരകളാല്‍ ചുറ്റപ്പെട്ട ഇടമാണ് റയൂര്‍. ചിന്നാര്‍ വന്യമൃഗ സംരക്ഷ്ണ കേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടെയും ഇടയില്‍ ചുറ്റപ്പെട്ട സ്ഥലമാണിത്.

PC: Jaseem Hamza

മറയൂരിലെത്താന്‍

മറയൂരിലെത്താന്‍

മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ചിന്നാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്തായാണ് മറയൂര്‍ സ്ഥിതി ചെയ്യുന്നത്.

മതികെട്ടാന്‍ചോല ദേശീയോദ്യാനം

മതികെട്ടാന്‍ചോല ദേശീയോദ്യാനം

അത്യപൂര്‍വ്വമായ ചോലപ്പുല്‍മേട് ആവാസവ്യവസ്ഥയുള്ള മതികെട്ടാന്‍ചോല ദേശീയോദ്യാനം പാമ്പാടുംചോലയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Arayilpdas

മനസ്സിനെ പിടിച്ചുവയ്ക്കുന്ന ഇടം

മനസ്സിനെ പിടിച്ചുവയ്ക്കുന്ന ഇടം

തമിഴ്ഭാഷയില്‍ മതികെട്ടാന്‍ എന്ന വാക്കിനര്‍ഥം മനസ്സിനെ കുഴപ്പിക്കുന്ന ഇടം എന്നാണ്. ഒരിക്കല്‍ ഇതിനകത്തു കയറിയാല്‍ വന്ന വഴി മറന്നുപോകുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

PC: Ravindraboopathi

മതികെട്ടാനിലെത്താന്‍

മതികെട്ടാനിലെത്താന്‍

മൂന്നാര്‍-കുമളി ഹൈവേയില്‍ പൂപ്പാറ എന്ന സ്ഥലത്തോട് ചേര്‍ന്നിചട്ടാണ് മതികെട്ടാന്‍ സ്ഥിതി ചെയ്യുന്നത്. കോതമംഗലത്തു നിന്നും ഇടുക്കി റോഡ് വഴിയും ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. മധുരയും കൊച്ചിയുമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍. ട്രെയിനില്‍ വരുന്നവര്‍ക്ക് കോട്ടയമാണ് അടുത്തുള്ള സ്‌റ്റേഷന്‍.

ഇരവികുളം ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനം പാമ്പാടുംചോലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനവും ഇതാണ്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Jayeshj

ഇരവികുളത്തെത്താന്‍

ഇരവികുളത്തെത്താന്‍

മൂന്നാറില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

Read more about: national park munnar idukki

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...