Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറയിലേക്കൊരു സാഹസിക യാത്ര!

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറയിലേക്കൊരു സാഹസിക യാത്ര!

By Elizabath Joseph

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറ...ഈ ഒരൊറ്റ വിശേഷമം മാത്രം മതി സാഹസികർക്ക് സാവൻദുർഗ്ഗയെ മനസ്സിലാക്കാൻ... കുന്നുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങളാണ് സാഹസികരുടെ ഈ പ്രിയകേന്ദ്രം സന്ദർശിക്കാനെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവൻദുർഗ്ഗ ഡെക്കാൻ പീഢഭൂമിയുടെ ഒരു ഭാഗം കൂടിയാണ്. ബെംഗളുരു നിവാസികളുടെ പ്രിയപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷനായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൃത്യമായ പടവുകൾ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ മലകയറ്റം എല്ലായ്പ്പോഴും കൂടുതൽ ദുഷ്കരമായിരിക്കും. സാഹസികരെ വെല്ലുവിളിക്കുന്ന സാവൻദുർഗ്ഗയുടെ വിശേഷങ്ങൾ...

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ബെംഗളുരു സിറ്റിയിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് സാവൻദുർഗ്ഗ സ്ഥിതി ചെയ്യുന്നത്. രാം നഗരയിൽ നിന്നും 38 കിലോമീറ്ററും മഗഡിയിൽ നിന്നും 13 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

സാവൻദുർഗ്ഗയെന്നാൽ

സാവൻദുർഗ്ഗയെന്നാൽ

മരണത്തിന്റെ കുന്ന് എന്ന അർഥത്തിലാണ് പണ്ടുകാലം മുതൽത്തന്നെ സാവൻദുർഗ്ഗയെ വിശേഷിപ്പിച്ചിരുന്നത്. സാവിന ദുർഗ്ഗാ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത് സാവ് എന്നാൽ മരണം എന്നാണ് അർഥം. കൃത്യമായ പടവുകൾ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ മലകയറ്റം എല്ലായ്പ്പോഴും കൂടുതൽ ദുഷ്കരമായിരിക്കും. അതുകൊണ്ടുതന്നെ ഇവിടെ നിന്നും താഴെ വീഴുന്നതിനും സാധ്യതക കൂടുതലാണ്. ഇതുകൊണ്ടെക്കെയാണ് പണ്ടുമുതലേ ഇതിനെ സാവൻദുർഗ്ഗ എന്നു വിളിച്ചിരുന്നത്. പുരാതന ലിഖിതങ്ങളിൽ സാവന്ദി എന്നും ഇതിനു പേരുണ്ട്.

PC: solarisgirl

മലയുടെ ചരിത്രം

മലയുടെ ചരിത്രം

ഹൊയ്സാല രാജവംശത്തിൻറെ കാലത്താണ് സാവൻദുർഗ്ഗ പ്രശസ്തമായത്. ഈ രാജവംശത്തിലെ സാമന്ത രായയാണ് 1543 ൽ സാവൻദുർഗ്ഗയുടെ മുകളിൽ ഒരു കോട്ട നിർമ്മിക്കുന്നത്. 1728 ൽ ഇത് കെംപെ ഗൗഡയുടെ അധികാരത്തിനു കീഴിലെത്തുകയും പിന്നീട് മൈസൂർ രാജാവ് അത് കീഴടക്കി ഹൈദർ അലിക്ക് സമ്മനിക്കുകയും ചെയ്തു. തുടർന്ന് ഇത് ടിപ്പു സുൽത്താൻഖെ കൈവശം എത്തി. അവിടുന്ന് മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പുവിൽ നിന്നും ഇത് ലോഡ് കോൺവാലിസ് പിടിച്ചടക്കുകയായിരുന്നു.

PC:Palash Ray

കറുത്ത മലയും വെളുത്ത മലയും

കറുത്ത മലയും വെളുത്ത മലയും

സാവൻദുർഗ്ഗയിലെ പ്രധാനപ്പെട്ട കാഴ്ചയാണ് ഇവിടുത്തെ രണ്ടു വലിയ കുന്നുകൾ. കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ ഈ കുന്നുകളുടെ പേരിന്റെ അർഥം കറുത്ത മല എന്നും വെളുത്ത മല എന്നുമാണ്. ഈ കുന്നുകളിലൂടെയുള്ള മലകയറ്റമാണ് ഇവിടുത്തെ പ്രധാന വിനോദം. മലകയറ്റം സാഹസികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ചിലയിടങ്ങളിൽ പാറകള്‍ക്കു നല്ല പിടുത്തമുണ്ടങ്കിലും ചിലയിടങ്ങളിൽ വഴുക്കും. കരിങ്കല്ലും ചെങ്കല്ലും ഒക്കെ ചേർന്ന പരാകളാണ് ഇവിടെയുള്ളത്.

PC:solarisgirl

സാവൻദുർഗ്ഗ ട്രക്കിങ്

സാവൻദുർഗ്ഗ ട്രക്കിങ്

ബെംഗളുരുവിലും മൈസൂരിലും ഉള്ള ആളുകളുടെ പ്രധാനപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സാവൻദുർഗ്ഗ. ഇവിടെ ട്രക്കിങ്ങ് നടത്തുന്നതിന് പ്രധാനമായും രണ്ടു വഴികളാണുള്ളത്. കരിഗുഡ്ഡ ട്രയിലും ബില്ലിഗുഡ്ഡാ ട്രെയിലും. ബിലിഗുഡ്ഡ ട്രയിൽ കടന്നു പോകുന്നത് കെംപെ ഗൗഡ നിർമ്മിച്ച കോട്ടയുടെ സമീപത്തുകൂടിയാണ്. കോട്ട ഇപ്പോൾ നശിച്ച അവസ്ഥയിലാണുള്ളത്. കോട്ടയുടെ ടവറിന്റെ അടുക്കൽ വരെ ട്രക്ക് ചെയത് എത്തുക എന്നത് സാഹസികതയും കായികക്ഷമതയും ഏറെ വേണ്ടുന്ന ഒന്നുതന്നെയാണ്. മറ്റു റൂട്ടിൽ നിന്നും വ്യത്യസ്തമായി മുന്നോട്ട് സഞ്ചരിക്കേണ്ട വഴികൾ ഇവിടെ പാറകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കോട്ടയുടെ നാലു കവാടങ്ങൾക്കരുകിലായി നാലു ചെക് പോസ്റ്റുകളും കാണാൻ കഴിയും. ഇവിടെ നിന്നും കുറച്ചു ദൂരം കൂടി കുത്തനെ മുകളിലോട്ട് പോയാൽ നന്ദി മണ്ഡപയിലെത്താം.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കരിഗുഡ വഴിയുള്ള ട്രക്കിങ്ങ് തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് വഴികളൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇതുവഴി പോകുന്നത് അപകടകരവും അതേസമയം ത്രില്ലിങ്ങുമാണ്. ബിലിഗുഡ്ഡയെ അപേക്ഷിച്ച് ഇത് സാഹസികവും കൂടിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിങ്ങ് പാതകൂടിയാണ് ഇവിടെയുള്ളത്. ബെള തിങ്കളു,സിമ്പിൾ മങ്കി ഡേ,ദീപാവലി,ക്ലൌഡ് 9 തുടങ്ങി വേറെയും ട്രക്കിങ് പാതകൾ ഇവിടെ കാണാം.

PC:PlaneMad

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

കുത്തനെയുള്ള പാറ കയറ്റമായതിനാൽ ഇവിടേക്കുള്ള യാത്രകളിൽ തീര്‍ച്ചയായും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

* വേനൽക്കാലങ്ങളിൽ പാറ അതിവേഗം ചൂടുപിടിക്കുന്നതിനാൽ കടുത്ത ചൂടുള്ള സമയങ്ങളിൽ കഴിവതും യാത്ര ഒഴിവാക്കുക.

* ക്ലൈംബിങ്ങിനുള്ള ഷൂ തുടങ്ങിയവ ധരിക്കുന്നത് നല്ലതായിരിക്കും.

* ഒറ്റയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക

* പറ്റുമെങ്കിൽ അതിരാവിലെ തന്നെ യാത്ര തുടങ്ങി വെയിൽ കൂടുന്നതിനു മുൻപ് തിരിച്ചിറങ്ങുവാൻ ശ്രദ്ധിക്കുക.

* ഭക്ഷണവും വെള്ളയും കിട്ടുന്ന സ്ഥലമല്ലാത്തതിൽ ഇവ യാത്രയിൽ ഒപ്പം കരുതുക.

PC:Chris Conway, Hilleary Osheroff

സാവന്തി വീരഭദ്രേശ്വര സ്വാമി ക്ഷേത്രം

സാവന്തി വീരഭദ്രേശ്വര സ്വാമി ക്ഷേത്രം

സാവന്‍ദുർഗ്ഗയിലെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ് ഇവിടുത്തെ സാവന്തി വീരഭദ്രേശ്വര സ്വാമി ക്ഷേത്രം. വീരഭദ്രേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം സാവന്‍ദുർഗ്ഗയുടെ അടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കുറച്ചു താഴെയായി ഒരു തടാകവും കാണാം. റോക്ക് ക്ലൈംബിംഗിനും കേവ് എക്‌സ്‌പ്ലോറിംഗിനും പ്രശസ്തമാണ് വീരഭദ്രേശ്വര സ്വാമി ക്ഷേത്രം.

സാവന്തി വീരഭദ്രേശ്വര സ്വാമി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് നരസിംഹസ്വാമി ക്ഷേത്രം. ഈ രണ്ടു ക്ഷേത്രങ്ങളും സന്ദർശിച്ചാൽ മാത്രമേ സാവൻദുർഗ്ഗ യാത്ര പൂർണ്ണമാവുകയുള്ളൂ. പാറക്കല്ലിൽ സ്വാഭാവീകമായി രൂപപ്പെട്ടു വന്ന നംരസിംഹസ്വാമിയുടെ പ്രതിമ ഇവിടെ കാണാം.

PC:Palash Ray

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more