» »ചാമ്പല്‍ മലയണ്ണാനു മാത്രമായി ഒരു സങ്കേതം

ചാമ്പല്‍ മലയണ്ണാനു മാത്രമായി ഒരു സങ്കേതം

Written By: Elizabath

കറുപ്പു നിറത്തില്‍ തൊപ്പിവെച്ചപോലുള്ള തലയും നീണ്ടവാലും ചെളി പിടിച്ചതുപോലെയുള്ള കാലുകളും ചെമ്പന്‍ നിറത്തിലുള്ള പുറംഭാഗവുമുള്ള ജീവി ഏതാണെന്ന് അറിയുമോ ?
കേരളത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂര്‍ വനപ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന അപൂര്‍വ്വ ഇനം ജീവിയാണ് ചാമ്പല്‍ മലയണ്ണാന്‍.
വംശനാശം നേരിടുന്ന ഈ ചാമ്പല്‍ മലയണ്ണാനെ സംരക്ഷിക്കാനായി മാത്രം ഒരു ദേശീയോദ്യനം ഉണ്ടെന്ന് അറിയാമോ? തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഗ്രിസില്‍ഡ് സ്‌ക്വിരല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയെക്കുറിച്ചും അപൂര്‍വ്വമായ ചാമ്പല്‍ മലയണ്ണാനെക്കുറിച്ചും അറിയാം...

ചാമ്പല്‍ മലയണ്ണാന്‍

ചാമ്പല്‍ മലയണ്ണാന്‍

വംശനാശഭീഷണിയുള്ള അപൂര്‍വ്വ ഇനം മലയണ്ണാനാണ് കേരളത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂര്‍ വനപ്രദേശങ്ങളിലും മാത്രം കാണപ്പെടുന്ന ചാമ്പല്‍ മലയണ്ണാന്‍

PC:Ajith U

മടിയന്‍മാരായ അണ്ണാന്‍മാര്‍

മടിയന്‍മാരായ അണ്ണാന്‍മാര്‍

പൊതുവേ കാണപ്പെടുന്ന അണ്ണാനുകളെ അപേക്ഷിച്ച് അല്പം മടിയന്‍മരാണ് ചാമ്പല്‍ മലയണ്ണാന്‍. പകല്‍ സമയങ്ങളില്‍ വാല്‍ തൂക്കിയിട്ട് മരങ്ങളില്‍ കിടന്നുറങ്ങലാണ് പ്രധാന വിനോദം. മന്ദമായ ചലനങ്ങളും നിശബ്ദതയുമാണ് ഇതിന്റെ പ്രത്യേകതകള്‍.

PC:Palmfly

ചാമ്പല്‍ മലയണ്ണാന്‍ വന്യജീവി സങ്കേതം

ചാമ്പല്‍ മലയണ്ണാന്‍ വന്യജീവി സങ്കേതം

തമിഴ്‌നാട്ടിലെ ശ്രീവില്ലി പുത്തൂരിലാണ് ചാമ്പല്‍ മലയണ്ണാന്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 1988 ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ സങ്കേതം ചാമ്പല്‍ മലയണ്ണാനെ സംരക്ഷിക്കുന്നതിനായാണ് നിലവില്‍ വന്നത്.

PC:Balasubramanian M

ശ്രീവില്ലി പുത്തൂര്‍ വന്യജീവി സങ്കേതം

ശ്രീവില്ലി പുത്തൂര്‍ വന്യജീവി സങ്കേതം

ശ്രീവില്ലി പുത്തൂര്‍ വന്യജീവി സങ്കേതം എന്നും ചാമ്പല്‍ മലയണ്ണാന്‍ വന്യജീവി സങ്കേതം അറിയപ്പെടുന്നു. 485.2 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

PC: Balu

1800 മീറ്റര്‍ ഉയരത്തില്‍

1800 മീറ്റര്‍ ഉയരത്തില്‍

സമുദ്ര നിരപ്പില്‍ നിന്നും 1800 അടി ഉയരത്തിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. നിരവധി മലകളും കുന്നുകളും നിറഞ്ഞതാണ് ഈ വലിയ കാട്.

PC: Balu

വനത്തിനുള്ളിലെ ക്ഷേത്രങ്ങള്‍

വനത്തിനുള്ളിലെ ക്ഷേത്രങ്ങള്‍

വനത്തിനുള്ളിലായി ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ മിക്കതിലേക്കും ഇന്ന് പ്രവേശനം അനുവദനീയമല്ല. എന്നാല്‍ ഇതിനുള്ളിലെ പത്തോളം ക്ഷേത്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും തീര്‍ഥാടനത്തിനായി എത്തിച്ചേരുന്നത്.

PC:Dpradeepkumar

വനത്തിനുള്ളിലെ ഡാമുകള്‍

വനത്തിനുള്ളിലെ ഡാമുകള്‍

ചാമ്പല്‍ മലയണ്ണാന്‍ വന്യജീവി സങ്കേതത്തിന്റെ താഴ് വാരത്തില്‍ മനോഹകമായ രണ്ടു ഡാമുകളാണുള്ളത്. ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണിത്. ഇവിടെ എത്തിയാല്‍ വെള്ളത്തില്‍ കുളിക്കുന്ന പക്ഷികളെയയും വെള്ളം കുടിക്കാനായി എത്തുന്ന വിവിധ തരത്തിലുള്ള ജീവികളെയും കാണാന്‍ സാധിക്കും. പിലവക്കല്‍ എന്നും കോയിലാര്‍ എന്നുമാണ് രണ്ടു ഡാമുകളുടെയും പേര്.

PC:pxherE

പക്ഷികള്‍

പക്ഷികള്‍

ചാമ്പല്‍ മലയണ്ണാനു മാത്രമായി നിര്‍മ്മിച്ചിരിക്കുന്ന സങ്കേതമല്ല ഇത്. ധാരാളം പക്ഷികളും ഉരഗങ്ങള്‍ അടക്കമുള്ള ജീവികളും ഒക്കെ ഇവിടുത്തെ താമസക്കാരാണ്.

PC:Dibyendu Ash

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

പക്ഷി നിരീക്ഷണത്തില്‍ താല്പര്യമുള്ളവര്‍ക്ക് അതിരാവിലെ എത്തിയാല്‍ വിവിധയിനം പക്ഷികളെ കാണാന്‍ സാധിക്കും. പ്രകൃതിയിലൂടെയുള്ള നടത്തത്തിനും ജംഗിള്‍ സഫാരിക്കും പറ്റിയ സ്ഥലം കൂടിയാണിത്.

PC:Sudharshan Solairaj

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും തണുപ്പേറിയ കാലാവസ്ത ആണ് ഇവിടെയുള്ളത്. ഏതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.
തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Balu

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരത്തു നിന്നും 184 കിലോമീറ്റര്‍ ദൂരമാണ് ശ്രീവില്ലി പുത്തൂരിലേക്കുള്ളത്. ബെംഗളുരുവില്‍ നിന്ന് 510 കിലോമീറ്ററും ചെന്നൈയില്‍ നിന്ന് 342 കിലോമീറ്ററും ഇവിടേക്കുണ്ട്.
സമീപത്തുള്ള പ്രധാന പട്ടണം വിരുധുന്‍ നഗറാണ്. ശ്രീവല്ലി പുത്തൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണിത്.
ട്രയിനിനു വരുന്നവര്‍ക്ക് ശ്രീവല്ലി പുത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങാം. വന്യജീവി സങ്കേതത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രമേ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ളൂ.

Read more about: tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...