» »നദിയില്‍ പതിക്കുന്ന ഇലകളെ ചുവപ്പിക്കുന്ന താമ്രപര്‍ണി നദി

നദിയില്‍ പതിക്കുന്ന ഇലകളെ ചുവപ്പിക്കുന്ന താമ്രപര്‍ണി നദി

Written By: Elizabath

താമ്രപര്‍ണി...നദിയില്‍ പതിക്കുന്ന ഇലകളുടെ നിറം ചുവപ്പാക്കുന്ന അത്ഭുത നദി, തമിഴ് ഇതിഹാസകൃതികളിലും ശ്രീലങ്കയുമായുള്ള ചരിത്രത്തിലും ഒക്കെ കാണുന്ന താമ്രപര്‍ണിനദിക്ക് ഒരുകാലത്ത് ശ്രീലങ്കയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നുവത്രെ. ഇന്ത്യയില്‍ വടക്കോട്ടൊഴുകുന്ന ഏകനദിയും ഇതുതന്നെയാണ്
ഒരുപക്ഷേ, ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാമായിരുന്ന താമ്രപര്‍ണി നദിയുടെ വിശേഷങ്ങള്‍...

 താമ്രപര്‍ണി നദി

താമ്രപര്‍ണി നദി

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് താമ്രപര്‍ണി നദി. ഏറെ പ്രശസ്തമായ അഗസ്ത്യാര്‍കൂടം മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ഈ നദി തിരുന്നല്‍വേലി വഴി മാന്നാര്‍ ഉള്‍ക്കടലില്‍ പതിക്കുന്ന നദിയാണ്. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നുവത്രെ ഈ നദി.

PC:Rahuljeswin

താന്‍ പൊരുനൈ

താന്‍ പൊരുനൈ

ആദ്യകാലങ്ങളില്‍ ഈ നദി അറിയപ്പെട്ടിരുന്നത് താന്‍ പൊരുനൈ എന്നായിരുന്നുവത്രെ. അക്കാലത്തെ പ്രധാന തമിഴ് കൃതികളിലൊന്നായ എട്ടുതൊകൈ ഉള്‍പ്പെടെയുള്ളവയില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

PC:Graham Racher

ഇലയെ ചുവപ്പാക്കുന്ന നദി

ഇലയെ ചുവപ്പാക്കുന്ന നദി

തമിരം എന്നും പറനി എന്നുമുള്ള രണ്ടു വാക്കുകളില്‍ നിന്നാണ് താമ്രപര്‍ണി നദിക്ക് ആ പേരുലഭിക്കുന്നത്. തമിരം എന്നാല്‍ തമിഴില്‍ കോപ്പര്‍ അഥവാ ചെമ്പ് എന്നും പറനി എന്നാല്‍ ഇല എന്നാണുമര്‍ഥം. അതിനാലാണ് ഇലയെ ചുവപ്പാക്കുന്ന നദി എന്ന് ഇതറിയപ്പെടുന്നത്. നദിയില്‍ ചെമ്പിന്റെ വലിയ തോതിലുള്ള നിക്ഷേപമുണ്ടത്രെ.

PC:Rehman Abubakr

പുരാണങ്ങളിലെ തമ്രപര്‍ണി

പുരാണങ്ങളിലെ തമ്രപര്‍ണി

പാണ്ഡ്യരാജവംശക്കാലത്ത് മുത്തുകള്‍ ധാരാളമായി വ്യവസായം നടത്തിയിരുന്നത് തമ്രപര്‍ണിയുടെ സമീപത്തുള്ള കൊര്‍ക്കൈ എന്നസ്ഥലത്തായിരുന്നുവത്രെ. തോല്‍ക്കാപ്പിയം, രധുവംശ തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും വരെ ഈ നദിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

PC:Kautilya

ഉത്ഭവം

ഉത്ഭവം

പൊതിഗൈ മലനിരകള്‍ എന്നറിയപ്പെടുന്ന അഗസ്ത്യമലനിരകളില്‍ നിന്നുമാണ് ഈ നദി ഉത്ഭവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1725 മീറ്റര്‍ ഉയരത്തിലായാണ് ഇതിന്റെ ഉത്ഭവ സ്ഥാനം.

PC:Sdsenthilkumar

പാനതീര്‍ഥം വെള്ളച്ചാട്ടം

പാനതീര്‍ഥം വെള്ളച്ചാട്ടം

താമ്രപര്‍ണി നദി ഒഴുകുമ്പോള്‍ ഉണ്ടാകുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് പാനതീര്‍ഥം വെള്ളച്ചാട്ടം. ഏകദേശം നാല്പത് മീറ്ററോളം ഉയരത്തില്‍ നിന്നുമാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്.

PC:Bastintonyroy

നദീതിരത്തെ നഗരങ്ങള്‍

നദീതിരത്തെ നഗരങ്ങള്‍

ഉത്ഭവസ്ഥാനത്തു നിന്നും ഏകദേശം 123 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ നദി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നത്. തിരുനെല്‍വേലി, തിരുച്ചെണ്ടൂര്‍, ശ്രീവൈകുണ്ഠം, അംബാസമുദ്രം തുടങ്ങിയ സ്ഥലങ്ങള്‍ ഈ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Karthikeyan.pandian

താമ്രപര്‍ണിയില്‍ മുങ്ങിക്കുളിക്കാം

താമ്രപര്‍ണിയില്‍ മുങ്ങിക്കുളിക്കാം

കേരളത്തിലെ ഏറ്റവും പ്രയാസമേറിയ ട്രക്കിങ്ങ് റൂട്ടുകളില്‍ ഒന്നായ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങ് താമ്രപര്‍ണി നദിവഴിയാണ് കടന്നുപോകുന്നത്. അഗസ്ത്യാര്‍കൂടം കയറുന്നവര്‍ ഈ നദിയില്‍ മുങ്ങിക്കുളിച്ചതിനു ശേഷമാണ് കൊടുമുടി കയറാന്‍ പോകുന്നത്.

PC:Infocaster

Read more about: rivers tamil nadu trekking

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...