» » സര്‍പ്പസാന്നിധ്യപ്പെരുമയില്‍ നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം

സര്‍പ്പസാന്നിധ്യപ്പെരുമയില്‍ നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം

Posted By: Elizabath

കേരളത്തിലെ അപൂര്‍വ്വങ്ങളായ മൂന്ന് തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്നാണ് നിരണം നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം. ദക്ഷിണാമൂര്‍ത്തീ സങ്കല്‍പ്പത്തില്‍ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം വിദ്യാസമ്പത്തിനു ഏറെ പേരുകേട്ടതാണ്.

സര്‍പ്പസാന്നിധ്യമുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

മൂന്ന് തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്ന്

മൂന്ന് തൃക്കപാലീശ്വര ക്ഷേത്രങ്ങളിലൊന്ന്

108 ശിവക്ഷേത്രങ്ങളുടെ പട്ടികയില്‍ മൂന്ന് തൃക്കപാലീശ്വര ക്ഷേത്രങ്ങളാണ് കാണുവാന്‍ സാധിക്കുക. അതിലൊന്നാണ് ഈ ക്ഷേത്രം. ബാക്കിയുള്ള രണ്ടു ക്ഷേത്രങ്ങളിലൊന്ന് കണ്ണൂര്‍ ജില്ലയിയെ പെരളശ്ശേരിയിലും മറ്റൊന്ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തും സ്ഥിതി ചെയ്യുന്നു.

PC:RajeshUnuppally

ദക്ഷിണാമൂര്‍ത്തിയായ ശിവന്‍

ദക്ഷിണാമൂര്‍ത്തിയായ ശിവന്‍

ദക്ഷിണാമൂര്‍ത്തിയായ ശ്രീകപാലീശ്വരനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിദ്യാസമ്പത്തില്‍ താല്പര്യമുള്ളവരുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:RajeshUnuppally

ദേവീരൂപങ്ങളിലുള്ള സപ്ത മാതാക്കള്‍

ദേവീരൂപങ്ങളിലുള്ള സപ്ത മാതാക്കള്‍

അപൂര്‍വ്വതകള്‍ ഏറെ പറയുവാനുണ്ട് നിരണം തൃക്കപാലീശ്വര മഹാദേവ ക്ഷേത്രത്തിന്. അതിലൊന്നാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. സാധാരണ ക്ഷേത്രങ്ങളില്‍ ബലിക്കല്ലുകളുടെ രൂപത്തില്‍ സസപ്തമാതൃക്കളെ പ്രതിഷ്ഠിച്ചിരിക്കുമ്പോള്‍ ഇവിടെ അവര്‍ക്കായി പ്രത്യേക പ്രതിഷ്ഠകള്‍ ഒരുക്കിയിട്ടുണ്ട്.
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കള്‍.ആദിപരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് ഇവര്‍.

PC:RajeshUnuppally

അത്ഭുതകഥകളും തൃക്കപാലീശ്വര മഹാദേവ ക്ഷേത്രവും

അത്ഭുതകഥകളും തൃക്കപാലീശ്വര മഹാദേവ ക്ഷേത്രവും

കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും യാതൊരു കുറവുമില്ലാത്ത ക്ഷേത്രമാണ് തൃക്കപാലീശ്വര മഹാദേവ ക്ഷേത്രം.

PC:RajeshUnuppally

തുടരുന്ന സര്‍പ്പസാന്നിധ്യം

തുടരുന്ന സര്‍പ്പസാന്നിധ്യം

ക്ഷേത്രത്തിലെ വിശ്വാസങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ സര്‍പ്പ സാന്നിധ്യം. വളരെ പണ്ടുകാലത്ത് ഇവിടുത്തെ കൂവള മരത്തില്‍ സര്‍പ്പങ്ങള്‍ ഉണ്ടായിരുന്നുവത്രെ. എന്നാല്‍ ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലേക്ക് പോയപ്പോള്‍ സര്‍്പ്പങ്ങള്‍ അപ്രത്യക്ഷമായിയത്രെ.
കുറച്ചുകാലം മുന്നേ ഇവിടുത്തെ കൂവള മരത്തില്‍ സര്‍വ്വത്തെ കണ്ടുതുടങ്ങിയത്രെ. പണ്ടുണ്ടായിരുന്ന കൂവളം നശിക്കുകയും അതിന്റെ സ്ഥനത്ത് വന്ന പുതിയ കൂവളത്തിലാണ് സര്‍പ്പം പിണഞ്ഞു കിടക്കുന്നത്. ഈ സര്‍പ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC:RajeshUnuppally

അപൂര്‍വ്വ ശിവലിംഗം

അപൂര്‍വ്വ ശിവലിംഗം

പുരാതനമായ ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിനും നിരവധി പ്രത്യേകതകളുണ്ട്. പ്രധാന പ്രതിഷ്ഠയായ കപാലീശ്വരന്‍ ദക്ഷിണാമൂര്‍ത്തിയായി ശിവലിംഗത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ഹിമാലയത്തില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ശിലയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Yosarian

ഋഷഭവാഹനം

ഋഷഭവാഹനം

ക്ഷേത്രത്തിലെ ഏറെ മനോഹരമായ മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ഋഷഭവാഹനം.
ജീവനുണ്ടെന്ന് എന്ന് തോന്നിപ്പിക്കുന്ന ഇതില്‍ പൂജകളും വഴിപാടുകളും നടത്താനായി ഭക്തര്‍ എത്താറുണ്ട്.

PC:RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പത്തനംതിട്ടയിലെ തിരുവല്ലയ്ക്ക് സമീപമുള്ള നിരണം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ട്രെയിനില്‍ വരുമ്പോള്‍ തിരുവല്ല റെയില്‍ വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്ത്. മാവേലിക്കര റൂട്ടില്‍ ആലംതുരുത്തി പാലം ജംങ്ഷനില്‍ ഇറങ്ങിയാല്‍ ക്ഷേത്രത്തിലേക്ക് നടന്നെത്താവുന്ന ദൂരമേയുള്ളൂ.

ഈ രാശിക്കാര്‍ ഉറപ്പായും പോയിരിക്കേണ്ട ക്ഷേത്രങ്ങള്‍

ഈ രാശിക്കാര്‍ ഉറപ്പായും പോയിരിക്കേണ്ട ക്ഷേത്രങ്ങള്‍

വ്യാഴത്തിന്റെ മാറ്റം ബാധിക്കപ്പെടുന്ന ഈ നാലു രാശിക്കാര്‍ ഉറപ്പായും പോയിരിക്കേണ്ട ക്ഷേത്രങ്ങള്‍

PC:RajeshUnuppally

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

PC:Dvellakat

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...