Search
  • Follow NativePlanet
Share
» »സിക്കിമിലെ ദ്സ്ലൂക് ഗ്രാമത്തെപ്പറ്റി അറിയേണ്ടതെല്ലാം

സിക്കിമിലെ ദ്സ്ലൂക് ഗ്രാമത്തെപ്പറ്റി അറിയേണ്ടതെല്ലാം

ഒരുപാട് നിഗൂഢതകൾ ഒളിച്ചിരിക്കുന്നതും ഏറെ മനോഹരമായ ഭൂപ്രകൃതി കുടികൊള്ളുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ . പ്രത്യേകിച്ചും ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് പച്ചപ്പ് നിറഞ്ഞ അനവധി മലനിരകളും വനാന്തരീക്ഷങ്ങളും ഒക്കെ ഉള്ളതായി നമുക്കറിയാം. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും വളരെയധികം ആശ്വാസം നൽകുന്ന സ്ഥലങ്ങളാണിവയൊക്കെ.

ഹിമാലയ പർവതനിരകളുടെ താഴെപ്പരപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് ദ്സ്ലുക്. പ്രകൃതിയിൽ കുടവിരിച്ചു നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ സസ്യവൃക്ഷാധികൾ ഇവിടമാകെ ശുദ്ധവായു പകരുന്നു. അത്ഭുതകരമായ കാലാവസ്ഥ നല്കുന്ന അതിമനോഹരമായ ഗ്രാമങ്ങളിലൊന്നാണ് ഇത്. നിങ്ങൾ എപ്പോഴെങ്കിലും ഇത്തരമൊരു അന്തരീക്ഷത്തിൽ വന്നെത്തിയിട്ടില്ലെങ്കിൽ, ഇത്തവണ ഇങ്ങോട്ടേക്ക് യാത്ര തിരിക്കാം ഈ ഗ്രാമത്തെപ്പറ്റി കൂടുതൽ അറിയാനായി തുടർന്നു വായിക്കുക..

ദ്സ്ലൂക് ഗ്രാമം സന്ദർശിക്കാൻ അനുയോജ്യമായ സമയം

ദ്സ്ലൂക് ഗ്രാമം സന്ദർശിക്കാൻ അനുയോജ്യമായ സമയം

എല്ലാത്തരം സഞ്ചാരികൾക്കും വർഷത്തിൽ ഉടനീളം വന്നെത്താൻ കഴിയുന്ന കാലാവസ്ഥ ഒരുക്കി വെച്ചിരിക്കുന്ന ഒരു സ്ഥലമാണ് ദ്സ്ലുക്ക് നഗരം. എങ്കിലും പച്ചപ്പ് നിറഞ്ഞ വസന്തകാലത്തിന്റെ മാധുര്യത്തിൽ ദ്സ്ലുക്കിനെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏപ്രിൽ മാസം മുതൽ സെപ്റ്റംബർ വരെ നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം

PC: Tirthankar Gupta

ദ്സ്ലൂക് ഗ്രാമത്തിനെ പറ്റി കുറച്ച്

ദ്സ്ലൂക് ഗ്രാമത്തിനെ പറ്റി കുറച്ച്

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 10000 അടിയോളം ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. സിക്കിമിലെ ഏറ്റവും ആകർഷണീയമായ സ്ഥലങ്ങളിലൊന്നാണ് ദ്സ്ലൂക് അഥവാ സ്ലൂക്ക് എന്നറിയപ്പെടുന്ന ഈ സ്ഥലം. ഹിമാലയൻ താഴ്വരകളുടെ സമീപപ്രദേശങ്ങളിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ലോക പ്രസിദ്ധമായ സിൽക്ക് റൂട്ട് ഗതാഗതത്തിെൻറ മാർഗ്ഗമായിരുന്ന ഈ സ്ഥലം ഇന്ത്യയിൽ നിന്ന് ടിബറ്റിലേക്കും ചൈനയിലേക്കും ബന്ധപ്പെട്ടു കിടക്കുന്നു.

പർവ്വതങ്ങൾക്കരികിലൂടെയുള്ള പാതയോരങ്ങളിലെ യാത്ര ഏറെ മനോഹരവും ഉന്മേഷം നിറഞ്ഞതുമായിരിക്കും. ഇവിടുത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ദിനംപ്രതി വ്യത്യസ്തരായ യാത്രീകരെ ഇങ്ങോട്ട് ആകർഷിക്കുന്നു. ഇവിടുത്തെ പ്രശാന്തവും നിർമ്മലവുമായ അന്തരീക്ഷ വ്യവസ്ഥിതിയുടെ പ്രത്യേകിച്ചും ദ്സ്ലുക് ഗ്രാമത്തിന്റെ സൗന്ദര്യപ്രഭ വർദ്ധിപ്പിക്കുന്നു

പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളുടെ സാന്നിധ്യം ദ്സ്ലുക്ക് ഗ്രാമത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ നിരവധി വന്യജീവികളേയും പ്രത്യേകതരം സസ്യവൃക്ഷാതികളേയും നിങ്ങൾക്ക് ഇവിടെ കാണാനാവും. ചുവന്ന പാൻഡ, കടുവ, മാനുകൾ, ഹിമ കരടി എന്നിവയൊക്കെ ഇവിടെ കണ്ടുവരുന്ന പ്രധാന ഇനത്തിൽ പെട്ടവയാണ്. ഈ അതിർത്തി മേഖലയ്ക്കുള്ളിൽ നിന്നു കൊണ്ട് പല നിറങ്ങളിലുള്ള പക്ഷികളെയും അവരുടെ ചെയ്തികളേയും നിങ്ങൾക്ക് വീക്ഷിക്കാനും ചിത്രങ്ങളായി പകർത്താനും കഴിയും.

PC- Madhumitaworld

 ദ്സ്ലൂക് നഗരത്തിന്റെ പ്രത്യേകതകളും ആകർഷണതകളും പ്രത്യേകതകളും

ദ്സ്ലൂക് നഗരത്തിന്റെ പ്രത്യേകതകളും ആകർഷണതകളും പ്രത്യേകതകളും

ഉയരത്തിന്റ പിതാവായ ഹിമാലയത്തിന്റെ മധ്യത്തിൽ നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം തന്റെ സൗന്ദര്യം കൊണ്ടു മാത്രമല്ല വേറിട്ടു നിൽക്കുന്നത്. ആളുകളെ ആകർഷിക്കാൻ തക്ക ചുറ്റുപാടുകളും അന്തരീക്ഷ വ്യവസ്ഥിതിയും ഒക്കെ ഇവിടെയുണ്ട്. വത്യസ്തങ്ങളായ നിരവധി ലക്ഷ്യസ്ഥാനങ്ങൾ തിരയുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ചുറ്റുപാടുകൾ ഇവിടെ പര്യവേക്ഷണം ചെയ്യാവുന്നതാണ്. . വനങ്ങളിൽ നിന്ന് തടാകങ്ങളിലേക്കും അവിടെ നിന്ന് മലയോരങ്ങളിലേക്കും താഴ്വരകളിലേക്കും ഒക്കെയുള്ള ട്രക്കിങ് പാതകൾ നിങ്ങളെ എവരേയും വിസ്മയഭരിതരും സന്തുഷ്ട ഹൃദ്യരും ആക്കിത്തീർക്കും. ദ്സ്ലൂക് നഗരത്തിന്റെ സൗന്ദര്യ പ്രഭയേറിയ ചുറ്റുപാടിന് ഒരുപാട് കാഴ്ചകൾ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയും.

ഈ മനോഹരമായ ഗ്രാമത്തിന്റെ പ്രധാന പ്രത്യേകത, കളങ്കമൊട്ടുമില്ലാത്ത ഭൂപ്രകൃതി വ്യവസ്ഥിതിയും ആൾത്തിരക്കില്ലാത്ത അന്തരീക്ഷവുമാണ് . തമ്പി വ്യൂ പോയിന്റ്, ലുങ്തങ്, തുക്ല, നാഥാങ്ങ്‌ വാലി, അരിറ്റർ തടാകം എന്നിവയൊക്കെ ഇവിടെ ദ്സ്ലക്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട പ്രധാന ആകർഷണങ്ങളാണ്

PC- Rajib ROY

ദ്സ്ലൂക് ഗ്രാമത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

ദ്സ്ലൂക് ഗ്രാമത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

വിമാന മാർഗ്ഗം : 140 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലാണ് ദ്സ്ലൂക് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

റെയിൽ മാർഗ്ഗം : ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷൻ വരേക്കും നിങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യാം., അവിടെ നിന്ന് ഏതാണ്ട് 150 കിലോമീറ്റർ ദൂരമുണ്ട് ദ്സ്ലൂക്കിലേക്ക്. മികച്ച യാത്രയ്ക്കായി ഒരു ടാക്സി വാടകക്കെടുക്കാം..

റോഡു മാർഗ്ഗം : സമീപ പ്രദേശങ്ങളിലുള്ള എല്ല റോഡുകളുമായും വളരെ നല്ല രീതിയിൽ ബന്ധപ്പെട്ടു കിടക്കുകയാണ് ദ്സ്ലൂക് നഗരം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more