» » ലഡാക്കിനു പോകാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ടാ ഇതാ പകരം സ്ഥലങ്ങള്‍

ലഡാക്കിനു പോകാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ടാ ഇതാ പകരം സ്ഥലങ്ങള്‍

Written By: Elizabath

യാത്രാസ്‌നേഹികളും സഞ്ചാരഭ്രാന്തന്‍മാരും ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ലഡാക്ക്. അവിടെ പോയിട്ടുള്ളവരുടെ അനുഭവങ്ങളും വായിച്ചറിഞ്ഞ കഥകളും ചിത്രങ്ങളുമൊക്കെ മനസ്സിലുണ്ടാക്കിയിരിക്കുന്ന വികാരം അത്രവലുതാണ്.
സന്ദര്‍ശകരെ ഒരിക്കലും നിരാശപ്പെടുത്താത് ലഡാക്ക് പക്ഷേ അത്രയെളുപ്പം എത്തിപ്പിടിക്കാന്‍ പറ്റുന്ന ഒരു ലക്ഷ്യമല്ല. അതിനാല്‍ പലരും ലഡാക്കെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ലഡാക്കിലും മനോഹരമായ പ്രദേശങ്ങള്‍ അധികം തയ്യാറെടുപ്പുകളില്ലാതെ സന്ദര്‍ശിക്കാമെന്ന കാര്യം അറിയുമോ? ഇതാ ലഡാക്കിന് പകരം പോകാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍...

ലയിട്‌മോസിയാങ്

ലയിട്‌മോസിയാങ്

പേരുപോലെ തന്നെയാണ് മേഘാലയയിലെ ഈ സ്ഥലവും. അധികമാരും കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത ഇവിടം നഗരത്തിന്റെ തിക്കിലും തിരക്കിലും നിന്ന് ഏറെ അകന്നാണ് കഴിയുന്നത്. അതിനാല്‍ തന്നെ പ്രകൃതിയോടടുത്ത ഒരു ജാവിതം ഇവിടെ കാമാന്‍ സാധിക്കും. മേഘാലയയിലെ കിഴക്ന്‍ ഖാസി കുന്നുകള്‍ക്ക് സമീപമാണ് മനോഹരമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

PC: Rajesh Dutta

ദൂത്പത്രി

ദൂത്പത്രി

പച്ചപുല്‍മേട്ടില്‍ നിരന്നു കിടക്കുന്ന ശാന്തസുന്ദരമായ ഒരിടമാണ് കാശ്മീരിലെ ശ്രീനഗറില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദൂത്പത്രി.ഇന്ത്യയിലെ ഏറ്റവും മനോഹരമായ പുല്‍മേടുകളില്‍ ഒന്നു കൂടിയാണിത്.

PC: R-yn

അബോട്ട് മൗണ്ട്

അബോട്ട് മൗണ്ട്

ഉത്തരാഖണ്ഡിലെ മസൂറിയും നൈനിറ്റാളും കണ്ട് മടുത്തെങ്കില്‍ വേറെ ഒരിടമുണ്ട്. ശാന്തതയോടെ ഒഴിവു ദിനങ്ങള്‍ ആസ്വദിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇവിടുത്തെ അബോട്ട് മൗണ്ട് തിരഞ്ഞെടുക്കാം.

PC:Ashish Gupta

ഗിര്‍നാര്‍

ഗിര്‍നാര്‍

ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന ഗിര്‍നാര്‍ മലനികള്‍ ഹിമാലയത്തെക്കാള്‍ പഴക്കമുള്ള മലനിരകളായാണ് കണക്കാക്കുന്നത്.
ധാരാളം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഗിര്‍ വനത്തിന്റെ സമീപത്താണ്.
വ്യത്യസ്തമായ രീതിയില്‍ ദിവസങ്ങള് ചിലവിടാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിച്ചിരിക്കണം.
ജുനാഗഡിനു സമീപമുള്ള ഇവിടം അഹമ്മദാബാദില്‍ നിന്നും 327 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Unknown

 സ്പിതി വാലി

സ്പിതി വാലി

ആരെയും ഒരുനിമിഷംകൊണ്ട് ഗായകനും സൗന്ദര്യാരാധകനും ഫോട്ടോഗ്രാഫറുമൊക്കെയാക്കി മാറ്റുന്ന ഒരു സ്ഥലമാണ് സ്പിതി വാലി.
ടിബറ്റിനും ഇന്ത്യയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാചല്‍ പ്രദേശിലെ ഒരു പുരാതന ഗ്രാമം പോലെയാണ് തോന്നുക.

PC:Sudhanshu Gupta

ടിന്‍കിടാം

ടിന്‍കിടാം

സിക്കിമിലെ ടിന്‍കിടാം പ്രകൃത്യാ ഓര്‍ക്കിഡുകള്‍ വളരുന്ന ഒരിടമാണ്. ഓര്‍ക്കിഡുകള്‍ കൂടാതെ ഏലത്തോട്ടങ്ങളും ചേരുമ്പോള്‍ ഇവിടം തികച്ചും മറ്റൊരിടമായി മാറുന്നു.
അകലെയായി കാണുന്ന അഗ്നിപര്‍വ്വതവും ടെന്‍ഡോങ് നാഷണല്‍ പാര്‍ക്കുമൊക്കെ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC:Vallabh Chikhalkar

വാല്‍പ്പാറ

വാല്‍പ്പാറ

സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍പ്പാറ കേരളത്തിലെ സഞ്ചാരികളുടെ ഹരമായിട്ടുള്ള പ്രദേശമാണ്.
വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും താഴ്‌വരകളും നിറഞ്ഞ ഇവിടം ഫോട്ടോഗ്രഫിക്ക് ഏറെ അനുയോജ്യമായ ഇടമാണ്.

PC: Jaseem Hamza

 ബേലം ഗുഹ

ബേലം ഗുഹ

ആന്ധ്രപ്രദേശിലെ പ്രശസ്തമായ ബേലം ഗുഹകള്‍ക്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ഗുഹ എന്ന ബഹുമതി കൂടിയുണ്ട്. ഒരൊഴിവു ദിവസം ഗുഹകളില്‍ ചെലവഴിച്ച് വ്യത്യസ്തമായ അനുഭവങ്ങളുമായി മടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം ധൈര്യമായി പരീക്ഷിക്കാം.

PC: Sahityacm