» »അമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണി

അമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണി

By: Anupama Rajeev

പ്രണയ സാഫല്ല്യത്തിന് വേണ്ടിയുള്ള ഒരു യാത്രയുടെ കഥയായിരുന്നു, അമലപോള്‍ നായികയായ മൈന എന്ന സിനിമയില്‍ ‌സംവിധായകന്‍ പ്രഭു സോളമന്‍ പറഞ്ഞുവച്ചത്. എ‌ന്നാല്‍ സിനിമയുടെ ഷൂട്ടിംഗിന് മുന്നേ അദ്ദേഹം അതിലും വലിയ ഒരു യാത്ര ആയിരുന്നു നടത്തിയത്.

ഏറേ പ്രത്യേകതകളുള്ള ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു മൈനയ്ക്ക് വേണ്ടി സംവിധായകന്‍ മനസില്‍ കണ്ടത് ഒരു വനത്തിന് നടുവിലെ ഒറ്റപ്പെട്ട ഗ്രാമമാണ്. അത്തരത്തില്‍ ഒരു ഗ്രാമം തേടി അദ്ദേഹം നിരവധി സ്ഥലങ്ങളില്‍ അലഞ്ഞു.

മൈനയ്ക്ക് വേണ്ടി പ്രഭു സോളമന്‍ നടത്തിയ യാത്രയേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം

01. യാത്ര ആരംഭിക്കുന്നു

01. യാത്ര ആരംഭിക്കുന്നു

മൈനയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതി‌ന് ശേഷം ലൊക്കേഷന്‍ തേടിയുള്ള അലച്ചിലായിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക തുടങ്ങിയ തെക്കേ ഇന്ത്യയിലെ സംസ്ഥനങ്ങളില്‍ 26 ടൗണുകളിലൂടെ ഏകദേശം ഏഴായിരം കിലോമീറ്റര്‍ അ‌ദ്ദേഹം യാത്ര ചെയ്തു.

02. അവസാനം കുരങ്ങാണിയില്‍

02. അവസാനം കുരങ്ങാണിയില്‍

അങ്ങനെയാണ് അദ്ദേഹം തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കുര‌ങ്ങാ‌ണിയില്‍ എത്തിച്ചേരുന്നത്. ഏഴ് കിലോമീറ്റര്‍ നടന്ന് വേണം ആളുകള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍.

03. പ്രശ്നം ഇതൊന്നുമല്ല

03. പ്രശ്നം ഇതൊന്നുമല്ല

വളരെ വിദൂരമായി കിടക്കുന്ന ഈ ഗ്രാമത്തില്‍ എത്തി അഭിനായിക്കാന്‍ ഒ‌ട്ടുമിക്ക താരങ്ങളും വിസമ്മതിച്ചപ്പോളാണ് അദ്ദേഹം പുതുമുഖങ്ങളെ തേടിയത്. അങ്ങനെയാണ് അമല‌പോള്‍ മൈനയാകുന്നത്. കേന്ദ്ര കഥാപാത്രമായ അമലാപോളും സംഘവും നടത്തുന്ന യാത്ര‌യാണ് സിനിമയില്‍ ഭൂ‌രിഭാഗവും.

04. ഷൂട്ടിംഗ്

04. ഷൂട്ടിംഗ്

ദിവസേന ഏഴ് കിലോമീറ്റര്‍ ഈ ഗ്രാമത്തില്‍ നടന്നെത്തി ആയിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഷൂ‌ട്ടിംഗിന് ലൈറ്റുകളും മറ്റും എത്തിക്കുന്നത് ‌ബുദ്ധിമുട്ടായതിനാല്‍ സ്വാഭാവിക വെളിച്ചത്തിലാണ് പ്രഭു സോളമന്‍ 78 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

05. കുരങ്ങാണിയേക്കുറിച്ച്

05. കുരങ്ങാണിയേക്കുറിച്ച്

പശ്ചിമഘട്ടത്തില്‍ ബോഡിനായ്ക്കന്നൂരിന് സ‌മീപത്തുള്ള ഒരു ഹില്‍സ്റ്റേഷനാണ് കുരങ്ങാണി. പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന കൊളുക്കുമലയില്‍ നിന്ന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന കുരങ്ങാണിയിലേക്ക് ഒരു പുഴ ഒഴുകുന്നുണ്ട്.

06. തേനി ജില്ലയില്‍

06. തേനി ജില്ലയില്‍

തമിഴ്നാട്ടിലെ തേനി ജില്ലയിലാ‌ണ് കുരങ്ങാണി‌യുടെ സ്ഥാനം. കുരങ്ങാണി ഗ്രാമത്തി‌ല്‍ നിന്ന് മൂന്നാറിലെ ടോപ് സ്റ്റേഷനിലേക്ക് 12 കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിംഗ് പാതയുണ്ട്. ട്രെക്കിംഗില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളാണ് കൂടുതലായും ഇവിടെ എത്താറുള്ളത്.

07. മൂന്നാറില്‍ നിന്ന്

07. മൂന്നാറില്‍ നിന്ന്

മൂന്നാറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഈ ട്രെക്കിംഗ് പാതയില്‍ എത്തിച്ചേരാം. മൂന്നാറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് ടോപ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

08. അറിയപ്പെടാത്ത സ്ഥലം

08. അറിയപ്പെടാത്ത സ്ഥലം

കൊളുക്കുമലയില്‍ നിന്ന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമായിരുന്നിട്ടുകൂടി കുരങ്ങാണിയേക്കുറിച്ച് പുറം ലോകത്തിന് വലിയ അറിവൊന്നുമില്ല.

09. മൈന മാത്രമല്ല

09. മൈന മാത്രമല്ല

മൈന മാത്രമല്ല ഇവിടെ ഷൂട്ട് ചെയ്തിട്ടുള്ള സിനിമകള്‍. അളഗാര്‍ സാമിയി‌ന്‍ കുതിരൈ, മൈന, കുംകി ‌തു‌ടങ്ങിയ സിനിമകളുടെ ലൊക്കേഷന്‍ ഇവിടെയായിരുന്നു.

10. പോകാന്‍ പറ്റിയ സമയം

10. പോകാന്‍ പറ്റിയ സമയം

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

11. ട്രെക്കിംഗ്

11. ട്രെക്കിംഗ്

കുരങ്ങാണി ഗ്രാമത്തില്‍ നിന്ന് നാലു മുതല്‍ അഞ്ച് മണിക്കൂര്‍ ട്രെക്കിംഗ് ചെയ്യണം ടോപ് സ്റ്റേ‌ഷനില്‍ എത്തിച്ചേരാന്‍. തിരികെയുള്ള യാത്രയ്ക്ക് വെറും രണ്ടര മണിക്കൂര്‍ മതിയാകും.

12. കാ‌ഴ്ചകള്‍

12. കാ‌ഴ്ചകള്‍

സമബളാരു വെള്ളച്ചാട്ടം, കോട്ടക്കുടി നദിയുടെ ഉദ്ഭവ സ്ഥാനം, വെറും 50 വീടുകള്‍ മാത്രമുള്ള കുരങ്ങാണി ഗ്രാമം എന്നിവ ട്രെക്കിംഗിനിടെ കാണാന്‍ കഴിയും. കാട്ടുപോത്ത്, കുര‌ങ്ങന്മാര്‍, കാട്ടുപൂച്ച തുടങ്ങിയ മൃഗങ്ങ‌ളേയും സഞ്ചാരികള്‍ക്ക് കാണാം കഴിയും.

Please Wait while comments are loading...