» »ശിവന്‍ ത്രിപുരദഹനം നടത്തിയ അമര്‍കാണ്ടക്

ശിവന്‍ ത്രിപുരദഹനം നടത്തിയ അമര്‍കാണ്ടക്

Written By: Elizabath

തീര്‍ഥരാജ് അഥവാ തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഒരിടം...സമുദ്രനിരപ്പില്‍ നിന്നും ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം അനശ്വരന്‍മാരുടെ കൊടുമുടി എന്നും അറിയപ്പെടുന്നു. ശിവന്‍ ത്രിപുരദഹനം നടത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍കാണ്ടകിനെക്കുറിച്ചറിയാം...

തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ്

തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ്

തീര്‍ഥരാജ് അഥവാ തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നാണ് അമര്‍കാണ്ടക് വിശ്വാസികളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഒട്ടനവധി ശിവക്ഷേത്രങ്ങളുള്ള ഇവിടെ നിന്നാണ് നര്‍മ്മദാ നദി ഉദ്ഭവിക്കുന്നത്.

PC:R Singh

പുണ്യനദികളുടെ ഉദ്ഭവസ്ഥാനം

പുണ്യനദികളുടെ ഉദ്ഭവസ്ഥാനം

പുണ്യനദിയായ നര്‍മമ്ദ ഇവിടെ നിന്നുമാണ് ഉദ്ഭവിക്കുന്നത്. കൂടാതെ ജോഹില, അര്‍പ നദികളും ഇവിടെ നിന്നാണ് ഉദ്ഭവിക്കുന്നത്. നര്‍മ്മദയുടെ ഉദ്ഭവസ്ഥാനം ഏറെ പുണ്യകരമായ സ്ഥലമാണ് വിശ്വാസികള്‍ക്ക്.

PC:Aniket Chakrabarti -

ത്രിപുരദഹനം നടത്തിയ ഇടം

ത്രിപുരദഹനം നടത്തിയ ഇടം

പുരാണങ്ങളില്‍ അനര്‍കാണ്ടക് ഏറെ പുണ്യസ്ഥലമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. ശിവന്‍ ത്രിപുരദഹനം നടത്തിയ ഈ സ്ഥലത്തെക്കുറിച്ച് പദ്മപുരാണത്തില്‍ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

PC:Kailash Mohankar

മലനിരകളുടെ സംഗമസ്ഥാനം

മലനിരകളുടെ സംഗമസ്ഥാനം

വിധ്യ,സത്പുര മലനിരകള്‍ സംഗമിക്കുന്നത് അമര്‍കാണ്ഡയില്‍ വെച്ചാണ്. അപൂര്‍വ്വമായ പ്രകൃതി പൈതൃക കേന്ദ്രമായാണ് ഈ പ്രദേശത്തെ കണക്കാക്കുന്നത്.

PC:Paromita1.8

കലാചുരിക്കാലത്തെ ക്ഷേത്രങ്ങള്‍

കലാചുരിക്കാലത്തെ ക്ഷേത്രങ്ങള്‍

കലാചുരിക്കാലത്തെ ക്ഷേത്രങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ്. കലാചുരി രാജാവായിരുന്ന മഹാരാജ കര്‍നദേവയാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

PC:LRBurdak

പച്ചപ്പിന്റെ കേന്ദ്രം

പച്ചപ്പിന്റെ കേന്ദ്രം

അമര്‍കാണ്ടക് പ്രദേശം മുഴുവനായും പച്ചപ്പില്‍ കുളിച്ചു നില്‍ക്കുന്ന ഒരിടമാണ്. മധ്യപ്രദേശിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ധാരാളം കാടുകളും അപൂര്‍വ്വമായ ഔഷധസസ്യങ്ങളും കാണുവാന്‍ സാധിക്കും.

PC: Aniket Chakrabarti

കപില്‍ധാരാ വെള്ളച്ചാട്ടം

കപില്‍ധാരാ വെള്ളച്ചാട്ടം

നര്‍മ്മദാ നദിയില്‍ നിന്നും വേറിട്ടുവരുന്ന ഒരു കൈവഴിയാണ്കപില്‍ധാരാ വെള്ളച്ചാട്ടമായി മാറുന്നത്. 24 മീറ്റര്‍ ഉയരത്തില്‍ നിന്നും നര്‍മ്മദ നദി ഇവിടെ താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. പുരാണമനുസരിച്ച് ഒരിക്കല്‍ കപില മഹര്‍ഷി നര്‍മമദയോട് ഒഴുകാതിരിക്കാന്‍ ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ അത് ധിക്കരിച്ച് മുന്നോട്ട് ഒഴുകുന്ന നര്‍മ്മദയാണിതെന്നാണ് വിശ്വാസം.

PC: Official Site

പാതാളേശ്വര്‍ മഹാദേവ ക്ഷേത്രം

പാതാളേശ്വര്‍ മഹാദേവ ക്ഷേത്രം

ഭൂമിയുടെ സമതലത്തില്‍ നിന്നും അല്പം താഴെയായി നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. നഗരശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ മേല്‍്ക്കൂര പിരമിഡാകൃതിയിലാണ്.

PC: Official Site

നര്‍മ്മദ ഉഡ്ഗവും കുണ്ടും

നര്‍മ്മദ ഉഡ്ഗവും കുണ്ടും

നര്‍മ്മദ നദി ഉദ്ഭവിക്കുന്ന സ്ഥലത്തുള്ള ക്ഷേകത്രമാണ് നര്‍മ്മദ ഉഡ്ഗവും കുണ്ടും.

PC: Official Site

ധൂതധാരാ വെള്ളച്ചാട്ടം

ധൂതധാരാ വെള്ളച്ചാട്ടം

കപില്‍ധാരാ വെള്ളച്ചാട്ടത്തിനു കുറച്ചകലയായി സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് ധൂതധാരാ വെള്ളച്ചാട്ടം. പാലുപേലെ പതഞ്ഞൊഴുകുന്നതിനാലാണ് ഈ പേരു ലഭിച്ചത്.

PC: Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലാണ് അമര്‍കാണ്ഡ സ്ഥിതി ചെയ്യുന്നത്. അന്നുപ്പൂരും പെന്‍ഡ്രയുമാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...