» »മഹാരാഷ്ട്രയിലെ അതിശയപ്പെടുത്തുന്ന ഗുഹാക്ഷേത്രങ്ങൾ

മഹാരാഷ്ട്രയിലെ അതിശയപ്പെടുത്തുന്ന ഗുഹാക്ഷേത്രങ്ങൾ

Written By:

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടതൽ ഗുഹാക്ഷേത്രങ്ങൾ കാണാവുന്നത്. നിർമ്മാണപരമായ കൗശലത കാണിക്കുന്നതാണ് ഈ ഗുഹാക്ഷേത്രങ്ങളിൽ അധികവും. അതിനാൽ ഇത്തരം ക്ഷേത്രങ്ങൾ കൗതുകത്തോടെ മാത്രമേ ആളുകൾ നോക്കികാണുകയുള്ളു. നിർമ്മാണ രീതിയിൽ വിസ്മയം കൊള്ളിക്കുന്ന ഗുഹാക്ഷേത്രങ്ങൾ കാണാൻ നമുക്ക് മഹാരാഷ്ട്രയിലേക്ക് പോയാലോ.

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത, എല്ലോറ എന്നീ ഗുഹാക്ഷേത്രങ്ങളേക്കുറിച്ച് നിങ്ങൾ ഒരു പക്ഷെ കേട്ടിട്ടുണ്ടാവും. എന്നാ‌ൽ ഇവ കൂടാതെ നിരവധി ഗുഹാ ക്ഷേത്രങ്ങൾ മഹാരാഷ്ട്രയിൽ കാണാം. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം

എലഫന്റാ ഗുഹാ ക്ഷേത്രങ്ങൾ

എലഫന്റാ ഗുഹാ ക്ഷേത്രങ്ങൾ

മഹാരാഷ്ട്രയിലെ എലഫന്റാ തുരുത്തിലാണ് യുണെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളും രണ്ട് ബുദ്ധക്ഷേത്രങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Elroy Serrao

ഔറംഗബാദ് ഗുഹാക്ഷേത്രം

ഔറംഗബാദ് ഗുഹാക്ഷേത്രം

ബീബീ കാ മഖ്ബാരയ്ക്ക് സമീപത്തായാണ് ഔറംഗബാദ് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസ്റ്റ് കാലഘട്ടത്തിലെ ഈ ഗുഹകള്‍ പുറംലോകം അറിഞ്ഞത് എന്ന് കരുതപ്പെടുന്നു. രണ്ട് ലൊക്കേഷനുകളിലായി പത്ത് ഗുഹകളാണ് ഇവിടെയുള്ളത്.

Photo Courtesy: Nefirious

ലെനിയാദ്രി ഗുഹാക്ഷേത്രങ്ങൾ

ലെനിയാദ്രി ഗുഹാക്ഷേത്രങ്ങൾ

മുപ്പതോളം ബുദ്ധിസ്റ്റ് ഗുഹാക്ഷേത്രങ്ങളുടെ സമുച്ഛയമാണ് ഈ ക്ഷേത്രം. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ഗണേഷ ക്ഷേത്രവും ഉണ്ട്. 207 പടവുകൾ കയറിവേണം ഈ സ്ഥലത്ത് എത്തിച്ചേരാൻ.

Photo Courtesy: Niemru

പടലേശ്വർ ഗുഹാക്ഷേത്രം

പടലേശ്വർ ഗുഹാക്ഷേത്രം

എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നതും പൂനയിലാണ്. ഒറ്റക്കല്ല് തുരന്നെടുത്താണ് ഈ ഗുഹാ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. എല്ലോറയിലെ ഗുഹകളുടെ മാതൃകയിലാണ് ഇവിടുത്തെ ഗുഹയും.
Photo Courtesy: Mukul2u

എല്ലോറ ഗുഹകൾ

എല്ലോറ ഗുഹകൾ

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ ഏഡി 600നും ഏഡി 900നും മധ്യേനിർമ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. ഹൈന്ദവ- ബുദ്ധ- ജൈന മതങ്ങളുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്ന 29 ശിലാനിർമ്മിത ഗുഹകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്.
Photo Courtesy: Runab WMF

ജോഗേശ്വരി ഗുഹാക്ഷത്രം

ജോഗേശ്വരി ഗുഹാക്ഷത്രം

മുംബൈയുടെ പ്രാന്തപ്രദേശത്താണ് ജോഗേശ്വരി ഗുഹ സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ബുദ്ധ ക്ഷേത്രങ്ങളാ‌ണ് ഇവ. 520-550 എ ഡിയിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്.
Photo Courtesy: Himanshu Sarpotdar

അജന്ത ഗുഹാ ക്ഷേത്രം

അജന്ത ഗുഹാ ക്ഷേത്രം

മഹാരാഷ്ട്രയിലെ ഔറാംഗാബാദ് ജില്ലയിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിലയിൽകൊത്തിയെടുത്ത മുപ്പതോളം ക്ഷേത്രങ്ങളുടെ സമുച്ഛയമാണ് ഇത്.
Photo Courtesy: Kunal Dalui