Search
  • Follow NativePlanet
Share
» »തടാകത്തിനു നടുവിലെ കൊട്ടാരത്തിൽ തുടങ്ങി മഴ കാണാൻ നിർമ്മിച്ച കൊട്ടാരം വരെ

തടാകത്തിനു നടുവിലെ കൊട്ടാരത്തിൽ തുടങ്ങി മഴ കാണാൻ നിർമ്മിച്ച കൊട്ടാരം വരെ

ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ വന്നുപോകുന്ന രാജസ്ഥാന് ഒട്ടേറെ കാഴ്ചകളാണ് ഇവിടെയെത്തുന്നവർക്കായി കരുതി വച്ചിരിക്കുന്നത്. മരുഭൂമിയുടെ നാട്ടിൽ കാലത്തിന് ഇനിയും വിട്ടു കൊടുക്കാതെ തലയുയർത്തി നിൽക്കുന്ന കൊട്ടാരങ്ങളും കോട്ടകളും അതിനൊരു കാരണം തന്നെയാണ്. അതുകൊണ്ടു തന്നെ നിറങ്ങളിൽ നീരാടി നിൽക്കുന്ന ഈ നാട് എന്തുകൊണ്ടും ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നു. രജ്പുത്രന്മാർ നിർമ്മിച്ച ഇവിടുത്തെ മിക്ക നിർമ്മിതകളും ആരെയും അതിശയിപ്പിക്കുവാൻ പോന്നതാണ്. ഇതാ കൊട്ടാരങ്ങൾ കഥകൾ രചിച്ച രാജസ്ഥാനിൽ തീർച്ചായായും കണ്ടിരിക്കേണ്ട കൊട്ടാരങ്ങൾ പരിചയപ്പെടാം...

ആംബർ കോട്ട

ആംബർ കോട്ട

നൂറ്റാണ്ടുകൾ മുൻപേ ജീവിച്ചിരുന്ന ആളുകളുടെ നിർമ്മാണ വൈവിധ്യം സൂചിപ്പിക്കുന്ന നിർമ്മിതിയാണ് അമേറിലെ ആംബർ കോട്ട എന്നറിയപ്പെടുന്ന അമേർ കോട്ട. നിർമ്മാണത്തിലെ വൈവിധ്യം കൊണ്ടും സങ്കീർണ്ണത കൊണ്ടും കാലമിത്രയും കഴിഞ്ഞിട്ടും ആളുകളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം നിൽക്കുന്നു. നിർമ്മാണത്തിലെ ശാസ്ത്രീയതയും സൂക്ഷ്മതയും തന്നെയാണ് ഇന്നും ഇത് നിലനിൽക്കുന്നതിന്റെ കാരണം. ദിവാൻ ഇ അസം, ദിവാൻ ഇഖാസ്, ശീഷ് മഹൽ, സുഖ് നിവാസ് തുടങ്ങിയവയാണ് ഇതിനുള്ളിലെ പ്രധാന നിർമ്മിതികൾ.
PC:Swapnilnarendra

ഉമൈദ് ഭവൻ പാലസ്

ഉമൈദ് ഭവൻ പാലസ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വസതിയായാണ് ഉമൈദ് ഭവൻ പാലസ് അറിയപ്പെടുന്നത്. നീണ്ട 14 വർഷമെടുത്ത് 1943 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. ജോധ്പൂർ രാജകുടുംബത്തിന്റെ വസതിയായ ഇത് നിർമ്മിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. അക്കാലത്ത് കഠിനമായി ക്ഷാമവും പട്ടിണിയും അനുഭവിച്ചുകൊണ്ടിരുന്ന ജനങ്ങൾക്ക് ജോലി നല്കുവാനായിരുന്നുവത്രെ ഉമൈദ് ഭവൻ പാലസ് നിർമ്മിച്ചത്. 11 മില്യൺ ഇന്ത്യൻ രൂപയാണ് ഹോട്ടലിൻറെ നിർമ്മാണ ചെലവായി കണക്കാക്കപ്പെടുന്നത്. ഇന്ന് ഈ കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഗ്രൂപ്പിനു കീഴിലാണ്.

PC:wikimedia

ലേക് പാലസ് ഉദയ്പൂർ

ലേക് പാലസ് ഉദയ്പൂർ

ജഗ് നിവാസ് എന്നറിയപ്പെടുന്ന ലേക് പാലസാണ് രാജസ്ഥാനിലെ മനോഹരമായ മറ്റൊരു കൊട്ടാരം. ഉദയ്പൂരിൽ ഒരു വലിയ തടാകത്തിനു നടുവിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പിച്ചോള തടാകത്തിനു നടുവിലായി നിർമ്മിച്ചിരിക്കുന്ന ഇത് ഉദയ്പൂരിന്‍റെ തലയെടുപ്പ് കൂടിയാണ്. വെളുത്ത മാര്‍ബിളിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ തലയെടുപ്പ് ആ നിറം തന്നെയാണ്.

PC:Sandy1950

രാംബാഗ് കൊട്ടാരം, ജയ്പൂർ

രാംബാഗ് കൊട്ടാരം, ജയ്പൂർ

രജ്പുത് നിർമ്മിതിയുടെ മറ്റൊരു മനോഹര ഉദാഹരമാണ് ഉദയ്പൂരിലെ രാംബാഗ് കൊട്ടാരം. പിങ്ക് സിറ്റിയിൽ തലയയുർത്തി നിൽക്കുന്ന ഇത് ജയ്പൂർ ഭരിച്ചിരുന്ന ഭരണാധികാരികളുടെ താമസ സ്ഥലമായിരുന്നു. ആദ്യം ഒരു വലിയ കാടിനുള്ളിലായിരുന്നു കൊട്ടാരം നിന്നിരുന്നത്. വേട്ടയാടാനായി എത്തുന്ന രാജാവിന് വേണ്ടി നിർമ്മിച്ചിരുന്ന ഇവിടെ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളോളം കാലം താമസമുണ്ടായിരുന്നു.

PC:Sunnya343

ലാൽഗഡ് പാലസ്, ബിക്കനേർ

ലാൽഗഡ് പാലസ്, ബിക്കനേർ

ബിക്കനീർ രാജാവായിരുന്ന ശ്രീ ഗംഗാ സിംഗിന്റെ കാലത്താണ് ലാൽഗഡ് പാലസ് നിർമ്മിക്കുന്നത്. തന്റെ പിതാവായ മഹാരാജ ലാൽസിംഗിന്റെ സ്മാരണയ്ക്കായാണ് പിന്നീട് അദ്ദേഹം കൊട്ടാരത്തിന്
ലാൽഗഡ് പാലസ് എന്നു പേരിട്ടത്. 1902 ൽ തുടങ്ങിയ കൊട്ടാരത്തിന്റ നിർമ്മാണം 24 വർഷമെടുത്താണ് പൂർത്തിയായത്. രജ്പുത്, യൂറോപ്യൻ, മുഗൾ രീതികൾ സമന്വയിപ്പിച്ചു കൊണ്ടുള്ള വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ഇതിന്‍റേത്. താർ മരുഭൂമിയിൽ നിന്നും കുഴിച്ചെടുത്ത പ്രത്യേക തരം മണൽക്കല്ലാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. ഇന്ന് കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോട്ടലായാണ് ഉപയോഗിക്കുന്നത്.

PC: Noledam

മൺസൂൺ പാലസ്

മൺസൂൺ പാലസ്

ഉദ്യ്പൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന സജ്ജന്‍ഗഡ് എന്ന സ്ഥലത്താണ് മൺസൂൺ പാലസ് സ്ഥിതി ചെയ്യുന്നത്. സജ്ജന്‍ഗഡ് പാലസ് എന്നാണ് യഥാർഥ പേര് എങ്കിലും മഴക്കൊട്ടാരം എന്ന പേരിലാണ് ഇത് കൂടുതലും അറിയപ്പെടുന്നത്.കയ്യെത്തുന്ന ദൂരത്തു നിന്നും മഴമേഘങ്ങളെ തൊടാനും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുന്ന വിധത്തില്‍ ഒരു കൊട്ടാരം എന്ന ആശയത്തില്‍ നിന്നുമാണ് മേവാർ വംശത്തിലെ സജ്ജന്‍ സിങ് ഇതിനു മുന്‍കൈയ്യെടുക്കുന്നത്. കൂടാതെ അദ്ദേഹം ജനിച്ച ചിറ്റോര്‍ഗയിലെ ഭവനത്തില്‍ നിന്നും കാണാവുന്ന തരത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
PC:Guptaele

ഹവാമഹൽ, ജയ്പൂർ

ഹവാമഹൽ, ജയ്പൂർ

കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ഹവാമഹലാണ് ജയ്പൂരിന്റെ മറ്റൊരു അടയാളം.1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് പണികഴിപ്പിച്ച ഇതിന് 953 ജനലുകൾ ഉണ്ട്. ശ്രീകൃഷ്ണത്തിന്റെ കിരീടത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഇത് ലാൽ ചന്ദ് ഉസ്ത എന്ന ശില്പിയുടെ കരവിരുതാണ്.

കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..

മൂന്ന് ദിവസം ലീവെടുക്കാം...കയ്യിൽ കിട്ടും പത്ത് രാത്രിയും9 പകലും... മൂന്ന് ദിവസം ലീവെടുക്കാം...കയ്യിൽ കിട്ടും പത്ത് രാത്രിയും9 പകലും...

PC:Vishalginodia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X