» »വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയുടെ ഉയരങ്ങളിലേക്ക് ഒരു സാഹസിക യാത്ര

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയുടെ ഉയരങ്ങളിലേക്ക് ഒരു സാഹസിക യാത്ര

Written By: Elizabath

ഇടുക്കിയിലൂടെ എത്രപ്രാവശ്യം സഞ്ചരിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും കണ്ണമ്പാടി എന്ന തനി സ്വര്‍ഗ്ഗത്തെക്കുറിച്ച് അറിഞ്ഞവര്‍ ചുരുക്കമാണ്. കണ്ണമ്പാടി...ഇടുക്കി ഒളിപ്പിച്ചുവെച്ച അത്ഭുതങ്ങളിലൊന്ന്...വാഗമണ്ണും തേക്കടിയും അഞ്ചുരുളി ടണലും ഇടുക്കി ഡാമും ഒക്ക കാണാനെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമായ കണ്ണമ്പാടിയുടെ വിശേഷങ്ങള്‍...

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയുടെ ഉയരങ്ങളിലേക്ക് ഒരു സാഹസിക യാത്ര...

കണ്ണമ്പാടി

കണ്ണമ്പാടി

ഇടുക്കിയുടെ ആരും കാണാത്ത കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന കണ്ണമ്പാടിയില്‍ ആദിവാസി വിഭാഗക്കാരാണ് കൂടുതലുള്ളത്. പുറം ലോകത്തിന്റെ ആഡംബരങ്ങളും കൃത്രിമത്വങ്ങളും കടന്നു വരാത്ത ഇവിടം ഏറെ മനോഹരമായ സ്ഥലമാണ്. ഇടുക്കി വന്യജീവി സങ്കേതത്തിനു സമീപത്താണ് കണ്ണമ്പാറ സ്ഥിതി ചെയ്യുന്നത്.

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയിലേക്ക്

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയിലേക്ക്

ഇടുക്കിയില്‍ ഏറ്റവും അധികം ആളുകള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് കോട്ടയത്തും ഇടുക്കിയിലുമായി വ്യാപിച്ചു കിടക്കുന്ന വാഗമണ്‍. ഇവിടെ നിന്നും കണ്ണമ്പാടിയിലേക്ക് പ്രധാനമായും 3 റൂട്ടുകളാണുള്ളത്.

PC: shankar s.

വാഗമണ്ണില്‍ നിന്നും ഏഴാം നമ്പര്‍ റോഡ് വഴി

വാഗമണ്ണില്‍ നിന്നും ഏഴാം നമ്പര്‍ റോഡ് വഴി

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റിയ റൂട്ടാണ് ഏഴാം നമ്പര്‍ റോഡ് വഴിയുള്ളത്. 18.8 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയുള്ളത്. കണ്ണമ്പാടിയിലേക്ക് ഏറ്റവും എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്ന വഴിയും ഇതാണ്.

വാഗമണ്ണില്‍ നിന്നും പുലിങ്കട്ട വഴി

വാഗമണ്ണില്‍ നിന്നും പുലിങ്കട്ട വഴി

വാഗമണ്ണില്‍ നിന്നും ഏഴാം നമ്പര്‍ റോഡ് വഴി സഞ്ചരിച്ച് പുലിങ്കട്ടയില്‍ എത്തുന്നതാണ് രണ്ടാമത്തെ വഴി. 20.9 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

വാഗമണ്ണില്‍ നിന്നും തേയിലപ്പുര നദിവഴി

വാഗമണ്ണില്‍ നിന്നും തേയിലപ്പുര നദിവഴി

കണ്ണമ്പാടിയിലേക്കുള്ള അടുത്ത വഴി തേയിലപ്പുര നദിയുടെ തീരത്തുകൂടിയുള്ള യാത്രയാണ്. 21.1 കിലോമീറ്റര്‍ ദൂരമാണ് ആ വഴിയുള്ളത്.

കോതക്കുഴി വെള്ളച്ചാട്ടം

കോതക്കുഴി വെള്ളച്ചാട്ടം

കണ്ണമ്പാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു വെള്ളച്ചാട്ടമാണ് കോതക്കുഴി വെള്ളച്ചാട്ടം. അധികം ആളുകളൊന്നും ഇവിടെ എത്തിയിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടം ഇഷ്ടമാകുമെന്ന് തീര്‍ച്ചയാണ്.

PC:Anand2202

മനോഹരം ഈ പ്രകൃതി

മനോഹരം ഈ പ്രകൃതി

അതിമനോഹരമായ പ്രകൃതി ഭംഗിയും ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളുമാണ് കണ്ണമ്പാടി എന്ന തനി ഗ്രാമപ്രദേശത്തിന്റെ പ്രത്യേകത.

PC:SAMNAD.S

ദൂരം

ദൂരം

വാഗമണ്ണില്‍ നിന്നും 18 കിലോമീറ്ററാണ് കണ്ണമ്പാടിയിലേക്കുള്ളത്. കട്ടപ്പനയില്‍ നിന്ന്‌ന 32 ഉം പശുപ്പാറയില്‍ നിന്ന് 13 ഉം കോട്ടമലയില്‍ നിന്ന് 13 ഉം കോഴിമലയില്‍ നിന്ന് 21 ഉം കിലോമീറ്ററും ഇവിടേക്കുണ്ട്.

മേമാരി

മേമാരി

കണ്ണമ്പാടിയില്‍ നിന്നും പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് മേമാരി. കണ്ണമ്പാടിയില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരം വാഹനത്തിലും ബാക്കിയുള്ള ദൂരം കാല്‍നടയായും സഞ്ചരിച്ച് വേണം മേമാരിയിെേലത്താന്‍.

ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ സമീപത്തായാണ് കണ്ണമ്പാടി സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയും ഇതിനടുത്താണ്. കോട്ടയത്തു നിന്നും ഏകദേശം 114 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Kerala Tourism

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...