Search
  • Follow NativePlanet
Share
» »ഇത്രയും വ്യത്യസ്തമായ ക്ഷേത്രം നമ്മുടെ കേരളത്തിൽ മാത്രമേ കാണൂ

ഇത്രയും വ്യത്യസ്തമായ ക്ഷേത്രം നമ്മുടെ കേരളത്തിൽ മാത്രമേ കാണൂ

നൂറ്റാണ്ടുകളുടെ കഥ പറയുന്ന ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്....

പുരാതനങ്ങളായ ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമായ നാടാണ് കൊല്ലം. ചരിത്രത്തിലും ഐതിഹ്യത്തിലും പേരെടുത്ത ഇവിടുത്തെ ക്ഷേത്രങ്ങൾ തേടി വിവിധ നാടുകളിൽ നിന്നു പോലും ആളുകൾ എത്തുന്നു. അച്ചൻകോവിൽ ക്ഷേത്രവും ഓച്ചിറ പരബ്രഹ്മ ക്ഷേത്രവും കാട്ടിൽ മേക്കതിൽ ക്ഷേത്രവും ഒക്കെയുള്ള കൊല്ലത്ത് അറിയപ്പെടാത്ത ധാരാളം ക്ഷേത്രങ്ങൾ വേറയുമുണ്ട്. അതിലൊന്നാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

ആനന്ദവല്ലീശ്വരം ക്ഷേത്രം

ആനന്ദവല്ലീശ്വരം ക്ഷേത്രം

കൊല്ലം ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. 108 ശിവ ക്ഷേത്രങ്ങളിലൊന്നായ ഇത് പരശുരാമൻ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു ശിവ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.

PC:RajeshUnuppally

1200 വർഷത്തിലധികം പഴക്കം

1200 വർഷത്തിലധികം പഴക്കം

വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് പ്രസിദ്ധമായ ഈ ക്ഷേത്രത്തിന് 1200 വർഷത്തിലധികം പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു.

PC:RajeshUnuppally

ശിവനും ആനന്ദവല്ലീശ്വരിയും

ശിവനും ആനന്ദവല്ലീശ്വരിയും

പാർവ്വതി ദേവിയോടൊപ്പമാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആനന്ദവല്ലിയായാണ് പാർവ്വതി ഇവിടെയുള്ളത്. പടിഞ്ഞാറ് ദിശയിലേക്കായാണ് പരമശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആനന്ദ സ്വരൂപൻ എന്നാണ് ശിവെന ഇവിടെ വിളിക്കുന്നത്. രണ്ടു ദൈവങ്ങളും ഒരുപോലെ സന്തോഷിച്ചിരിക്കുന്നു എന്ന വിശ്വാസത്തിലാണ് ആനന്ദവല്ലീശ്വം (ആനന്ദം= സന്തോഷം) എന്ന പേരു വന്നതെന്നും ഒരു വിശ്വാസമുണ്ട്.

PC:RajeshUnuppally

അഷ്ടമുടിയുടെ തീരത്ത്

അഷ്ടമുടിയുടെ തീരത്ത്

കൊല്ലത്തെ അഷ്ടമുടി കായലിന്റെ തീരത്തായാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്രം കൃത്യമായി ലഭ്യമല്ലെങ്കിലും ചെട്ടിയാർ വിഭാഗത്തിലുള്ള ആളുകളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം.

PC:The Raviz

തനി കേരളീയ ശൈലി

തനി കേരളീയ ശൈലി

ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്റെ നിർമ്മാണ രീതി എടുത്തു നോക്കിയാൽ തനി കേരളീയ വാസ്തുവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം...രണ്ടു തട്ടായുള്ള വട്ട ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ഇതിൽ പടിഞ്ഞാറ് ദർശനംമായി പരമ ശിവനും കിഴക്ക് ദർശനമായി ആനന്ദവല്ലിയും നിൽക്കുന്നു. ഇത് കൂടാതെ ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന രണ്ട് നമസ്കാര മണ്ഡപങ്ങളും നാലമ്പലവും ആനക്കൊട്ടിലും എല്ലാം ഇവിടെ കാണാം . പടിഞ്ഞാറ് വശത്ത് ക്ഷേത്രക്കുളവും പടിഞ്ഞാറും കിഴക്കുമായി ക്ഷേത്ര ഗോപുരങ്ങളും ബലിക്കൽപ്പുരയും തിടപ്പള്ളിയും ധ്വഡപ്രതിഷ്ഠയും ക്ഷേത്രഗോപുരങ്ങളും ഇവിടെയുണ്ട്. ഇവയുടെ എല്ലാം നിർമ്മാണം തനി കേരളീയ രീതിയിലാണ്.

PC:RajeshUnuppally

ഒറ്റ ശ്രീകോവിലിനുള്ളിലെ ദൈവങ്ങൾ

ഒറ്റ ശ്രീകോവിലിനുള്ളിലെ ദൈവങ്ങൾ

വളരെ വ്യത്യസ്തതകളുള്ള ഒരു ക്ഷേത്രമാണിത്. ഒറ്റ ശ്രീകോവിലിനുള്ളിൽ ഒട്ടേറെ പ്രതിഷ്ഠകളുള്ള ഒരപൂർവ്വ ക്ഷേത്രം എന്ന ഖ്യാതി കൂടി് ഇതിനുണ്ട്. ഇവിടുത്തെ ശ്രീകോവിലിനുള്ളിൽ ശ്രീകൃഷ്ണൻ, മഹാവിഷ്ണു, ഭൂമീ ദേവി, ലക്ഷ്മി ദേവി എന്നിവരെ ഒരുമിച്ചാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

മിക്ക ഉത്സവങ്ങളും വളരെ ആഘോഷപൂർവ്വം കൊണ്ടാടുന്ന ഒരു ക്ഷേത്രമാണിത്. മീനമാസത്തിൽ നടക്കുന്ന ഉത്സവമാണ് പ്രധാന ആഘോഷം. മീനത്തിലെ ചോതി നക്ഷത്രം ആറാട്ട് വരത്തക്ക വിധമാണ് കൊടിയേറ്റ് നടത്തുന്നത്. ഇത് കൂടാതെ പൈങ്കുനി ഉത്സവം, ശിവരാത്രി, നവരാത്രി പൂജ, മണ്ഡലപൂജ തുടങ്ങിയവയും ഇവിടെ ആഘോഷിക്കുന്നു.

PC:RajeshUnuppally

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൊല്ലം നഗരത്തിൽ അഷ്ടമുടി കായലിന്റെ തീരത്തായാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 544 ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് കടന്നു പോകുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് 2.8 കിലോമീറ്റർ ദൂരമാണുള്ളത്.

പ്രാർത്ഥിക്കാൻ ഇനി കാരണം വേണ്ട; കേരളത്തിലെ 50 ക്ഷേ‌ത്രങ്ങൾ പരിചയപ്പെടാം പ്രാർത്ഥിക്കാൻ ഇനി കാരണം വേണ്ട; കേരളത്തിലെ 50 ക്ഷേ‌ത്രങ്ങൾ പരിചയപ്പെടാം

വിഘ്‌നങ്ങള്‍ അകറ്റാന്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങള്‍ വിഘ്‌നങ്ങള്‍ അകറ്റാന്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങള്‍

വിവാഹത്തിന് ഇനി തടസ്സങ്ങളേതുമില്ല...പ്രാർഥിക്കാനായി ഇതാ ഈ ക്ഷേത്രങ്ങൾ! വിവാഹത്തിന് ഇനി തടസ്സങ്ങളേതുമില്ല...പ്രാർഥിക്കാനായി ഇതാ ഈ ക്ഷേത്രങ്ങൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X