Search
  • Follow NativePlanet
Share
» »തഞ്ചാവുർ ക്ഷേത്ര ചുവ‌രിലെ ഫ്രഞ്ചുകാരനും ചൈനക്കാരനും

തഞ്ചാവുർ ക്ഷേത്ര ചുവ‌രിലെ ഫ്രഞ്ചുകാരനും ചൈനക്കാരനും

നിരവധി അതിശയങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കു‌ന്ന തഞ്ചാവൂർ ക്ഷേത്രത്തിന്റെ ചുവരുകളിലെ ശിൽപ്പങ്ങളിൽ സൂക്ഷിച്ച് നോക്കിയാൽ ഒരു ചൈനക്കാരനേയും ഫ്ര‌ഞ്ചുകാരനേയും നിങ്ങ‌ൾക്ക് കാണാൻ കഴിയും

By Maneesh

ഇന്ത്യയിൽ വാസ്കോഡ ഗാമ എ‌ത്തിച്ചേ‌രുന്നതിന് മു‌ൻപ് തന്നെ തമിഴ്നാടിന് യൂറോ‌പ്യ‌ന്മാരുമായി ബന്ധമുണ്ടായിരുന്നു. അതിനെ ബലപ്പെടുത്തു‌ന്ന വ‌‌‌‌ലിയ തെളിവുകളൊന്നും ചരിത്രത്തിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ തഞ്ചാവുരിലെ പെരിയ കോവിലിൽ ഒന്ന് സന്ദർശി‌ച്ചാൽ വലിയ ഒരു തെളിവ് നിങ്ങൾക്ക് കാണാം.

നിരവധി അതിശയങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കു‌ന്ന തഞ്ചാവൂർ ക്ഷേത്രത്തിന്റെ ചുവരുകളിലെ ശിൽപ്പങ്ങളിൽ സൂക്ഷിച്ച് നോക്കിയാൽ ഒരു ചൈനക്കാരനേയും ഫ്ര‌ഞ്ചുകാരനേയും നിങ്ങ‌ൾക്ക് കാണാൻ കഴിയും.

ആയി‌രം വർഷ‌ങ്ങൾക്ക് മുൻപ്

ആയി‌രം വർഷ‌ങ്ങൾക്ക് മുൻപ്

1010 എ ഡിയിൽ നിർമ്മിക്കപ്പെട്ട ക്ഷേ‌ത്രമാണ് തഞ്ചാവൂരി‌ലെ പെരിയ കോവിൽ. ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ആയിരക്കണക്കിന് ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാം. എല്ലാം തന്നെ ഹൈന്ദവ പുരാണത്തിലെ ദേ‌വന്മാരും ‌ദേവിമാരും. അവയിൽ ഒരു ചിത്രം കാണുമ്പോൾ നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം

Photo Courtesy: Nirinsanity

ഒരു യൂറോപ്യൻ

ഒരു യൂറോപ്യൻ

ക്ഷേത്ര ഗോപുരത്തിന്റെ ചുവരിൽ മറ്റു ദൈവങ്ങളുടെ കൂടെ ഒരു യൂറോപ്യന്റെ മുഖം നിങ്ങ‌ൾക്ക് കാണാം. അ‌ത് അ‌ക്ഷരാർത്ഥത്തിൽ നി‌ങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. അതിന് കാരണം മറ്റൊന്നാണ്.

വാസ്കോഡ ഗാമ

വാസ്കോഡ ഗാമ

വാസ്കോഡ ഗാമയാണ് സൗത്ത് ഇന്ത്യയിൽ എത്തിയ ആ‌ദ്യ യൂറോപ്യൻ എന്നാണ് ചരിത്രകാരന്മാർ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. 1498ൽ ആണ് വാസ്കോഡ ഗാമ കോഴിക്കോട് കപ്പൽ ഇറങ്ങിയത്. അപ്പോൾ അ‌തിനും 500 വർഷം മുൻപ് നിർമ്മിച്ച ക്ഷേത്ര ചുവരി‌ലെ ഒരു യൂറോപ്യന്റെ ശിൽപ്പം നിങ്ങ‌ളെ ആശ്ചര്യപ്പെടുത്താതിരിക്കില്ല.
Photo Courtesy: Unknownwikidata:Q4233718

സംശയം തീർന്നില്ലേ

സംശയം തീർന്നില്ലേ

സംശയം തീർന്നില്ലെങ്കിൽ ക്ഷേത്ര ചുവരിലെ മറ്റു ശിൽപ്പങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. മറ്റു ശിൽപ്പങ്ങളുടെ വസ്ത്ര‌ധാരണ രീതികൾ നോക്കുക. നേരത്തെ പറഞ്ഞ യൂറോപ്യന്റെ വസ്ത്രം ഒന്ന് നോക്കുക.
Photo Courtesy: Nandhinikandhasamy

ഷർട്ട്

ഷർട്ട്

ഷർട്ട് എന്ന ഒരു വസ്ത്രത്തേക്കുറിച്ച് കേൾക്കുന്നതിന് മുൻപേ ഷർട്ടിട്ട ഒരാളുടെ ശിൽപ്പം ക്ഷേത്രത്തിന്റെ ചുവരിൽ കൊത്തിവച്ചിരിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുമ്പോൾ തന്നെ അതിശയം തോന്നും. ഷർട്ട് മാത്രമല്ല ഒരു തൊപ്പിയും അയാൾക്കുണ്ട്.

റോബർട്ട് രണ്ടാമൻ

റോബർട്ട് രണ്ടാമൻ

ഫ്രാൻസിലെ രാജാവാ‌യിരുന്ന റോബർട്ട് രണ്ടാമനാണ് ക്ഷേത്ര ചു‌വരിലെ ശിൽപ്പ‌ത്തിൽ കാണുന്നത് എന്നാണ് പറയപ്പെടുന്നത്.

തഞ്ചാവൂരിലെ അത്ഭുതം

തഞ്ചാവൂരിലെ അത്ഭുതം

ത‌ഞ്ചാവൂർ പെരിയ കോവിൽ എന്ന് അറിയപ്പെടുന്ന ബൃഹദേശ്വര ക്ഷേത്രം നിർമ്മാണ വിസ്മയമാണ്. ഈ ക്ഷേത്രം രൂപ കൽപ്പന ചെയ്തത് എങ്ങനെയാണെന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്.
Photo Courtesy: Henry Salt (1780-1827)

തുരങ്ക‌പാതകൾ

തുരങ്ക‌പാതകൾ

ത‌ഞ്ചാവൂർ ക്ഷേത്രത്തിന്റെ അടിയിലെ തുരങ്കപാതകളാണ് ഇവിടുത്തെ അതിശയങ്ങളിൽ ഒന്ന്. ക്ഷേത്രത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് നൂറിലധികം രഹസ്യതുരങ്ങൾ ഉണ്ട്. തഞ്ചാവൂർ കൊട്ടാരവും ത‌ഞ്ചാവൂരിലെ മറ്റു ക്ഷേത്രങ്ങളുമൊക്കെ ഈ തുരങ്ക പാതകളിലൂടെ ബന്ധപ്പെടുത്തുന്നുണ്ട്.
Photo Courtesy: இரா.கோ.மணிவண்ணன்

ക്ഷേത്രത്തിന്റെ മുകൾ തട്ടിൽ 80 ടൺ ഭാരമുള്ള കരിങ്കല്ല്

ക്ഷേത്രത്തിന്റെ മുകൾ തട്ടിൽ 80 ടൺ ഭാരമുള്ള കരിങ്കല്ല്

ക്ഷേത്രത്തിന്റെ മുകൾ തട്ടിൽ 80 ടൺ ഭാരമുള്ള കരിങ്കല്ല് എങ്ങനെ എടുത്ത് കയറ്റി എന്നത് വലിയ അതിശയമാണ്. ക്രെയിൻ‌പോലുള്ള ഉപകരണങ്ങളൊ‌ന്നും കണ്ട് ‌പിടിക്കാത്ത കാലമാണ്.
Photo Courtesy: William Hodges (1744-1797) Link

നിഴൽ ഇല്ലാത്ത ക്ഷേത്രം

നിഴൽ ഇല്ലാത്ത ക്ഷേത്രം

ക്ഷേത്രത്തിന്റെ നിഴൽ ഒരിക്കലും തറ‌യിൽ കാണാൻ കഴിയില്ലാ. ആ രീതിയിലാണ് ക്ഷേത്രം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു കൂറ്റൻ ക്ഷേത്രം രൂപ കൽപ്പന ചെ‌യ്യുക എന്നത് തന്നെ വലിയ ‌പ്രയത്നമാണ്.
Photo Courtesy: Thomas and William Daniell

ത‌ഞ്ചാവൂരിനേക്കുറിച്ച്

ത‌ഞ്ചാവൂരിനേക്കുറിച്ച്

കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ്‌ തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന്‌ വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്‌. ചോള രാജാക്കന്‍മാരുടെ കാലത്താണ്‌ തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്‌.
Photo Courtesy: Arjun Duvvuru

ചോള തലസ്ഥാനം

ചോള തലസ്ഥാനം

ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറി തഞ്ചാവൂര്‍.
Photo Courtesy: Mrithyunjayaraochintada

Read more about: tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X