» »ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

Written By: Elizabath

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത ക്ഷേത്രമോ എന്നു കേട്ട് അത്ഭുതപ്പെടേണ്ട. കായംകുളത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീപരബ്രഹ്മ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഇതുമാത്രമല്ല.
രൂപമില്ലാത്തവനായ പരബ്രഹ്മത്തെ ആരാധിക്കുന്ന ഈ ക്ഷേത്രം അഗതികളുടെയും അനാഥരുടെയും ആശ്രയമാണ്.

ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറ ശ്രീപരബ്രഹ്മ ക്ഷേത്രം കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്.

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

PC: Neon

ക്ഷേത്രപ്രവേശനവിളംബരത്തിനു മുന്‍പു തന്നെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ടായിരുന്ന ഈ ക്ഷേത്രത്തില്‍ ആല്‍ത്തറയിലെ ചുറ്റുവിളക്കിന് പുറത്ത് എവിടെയും എല്ലാവര്‍ക്കും പ്രവേശനമുണ്ട്.
പരബ്രഹ്മ നാദമായ 'ഓംകാരത്തില്‍' നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്.

ആല്‍ത്തറയും കാവുമടങ്ങുന്ന ക്ഷേത്രസങ്കല്പം 

ശ്രീകോവിലും പ്രതിഷ്ഠയും പൂജയുമില്ലെങ്കിലും ഇവിടുത്തെ ക്ഷേത്രസങ്കല്പം അതിലും വലുതാണ്. ശൈവ-വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള രണ്ട് ആല്‍ത്തറകളും ചില കാവുകളുമടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്പം.

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

PC: Fotokannan 

മഹാവിഷ്ണുവിനെയും ശിവനെയും ഇവിടുത്തെ രണ്ട് ആല്‍ത്തറകളില്‍ പരബ്രഹ്മത്തിന്റെ പ്രതീകമായി സങ്കല്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്ക് അറുതിയും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം.

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

PC: Neon

ബുദ്ധവിഹാരകേന്ദ്രമായ ഓച്ചിറ
ക്ഷേത്രത്തിലെ ആല്‍മരത്തറകളില്‍ സങ്കല്‍പ്പിച്ചിരിക്കുന്ന പരബ്രഹ്മം സൂചിപ്പിക്കുന്നത് ഇവിടം പണ്ട് ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്നു തന്നെയാണ്. വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കാത്ത ബുദ്ധമതത്തിന്റെ സ്വാധീനമാണ് ആല്‍മരച്ചുവട്ടിലെ പരബ്രഹ്മം എന്നു പറയപ്പെടുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ വേലുത്തമ്പി ദളവ സ്ഥാപിച്ചതാണ് ഓച്ചിറ ശ്രീപരബ്രഹ്മ ക്ഷേത്രമെന്ന് ഒരു ചരിത്രമുണ്ട്.

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

PC: Neon

മൂലസ്ഥാനത്തിലെ ത്രിശൂലങ്ങള്‍
ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത ക്ഷേത്രത്തിലെത്തിയാല്‍ ആദ്യം കണ്ണില്‍പ്പെടുന്നത് പ്രദക്ഷിണത്തിനു കൊണ്ടുവരുന്ന കാളയെയാണ്. മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഇവിടെ ഭസ്മം വിഭൂതിയായി നല്കുന്നു. ഇതില്‍ നിന്നും ആദിപരമേശ്വരനെയാണ് പരബ്രഹ്മമായി ആരാധിക്കുന്നതെന്ന് കരുതുന്നു.

ഓച്ചിറക്കളിയും ഓച്ചിറക്കാളയും
പരബ്രഹ്മ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതകളാണ് ഇവിടെ വര്‍ഷം തോറും നടത്തിവരുന്ന ഓച്ചിറക്കളിയും ഓച്ചിറക്കാളയും.

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

PC: Fotokannan|Kannanshanmugam

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കായംകുളം രാജാവും വേണാട് രാജാവും തമ്മിലുണ്ടായിട്ടുള്ള യുദ്ധങ്ങള്‍ നടന്നത് ഓച്ചിറയിലാണ്. ഇതിന്റെ സ്മരണ നിലനിര്‍ത്താനായി മിഥുനം ഒന്ന്, രണ്ട് തിയ്യതികളില്‍ നടത്തുന്നതാണ് ഓച്ചിറക്കളി.

എത്തിച്ചേരാന്‍

ശ്രീകോവിലും പ്രതിഷ്ഠയുമില്ലാത്ത പരബ്രഹ്മ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നും ഒന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഓച്ചിറയിലെത്താന്‍ സാധിക്കും.