Search
  • Follow NativePlanet
Share
» »കൊച്ചിയുടെ ചരിത്രം പറയുന്ന മട്ടാഞ്ചേരി അരിയിട്ടുവാഴ്ച കോവിലകം

കൊച്ചിയുടെ ചരിത്രം പറയുന്ന മട്ടാഞ്ചേരി അരിയിട്ടുവാഴ്ച കോവിലകം

രാജഭരണം മാറി ജനാധിപത്യം വന്നുവെങ്കിലും രാജഭരണത്തിന്റെ അടയാളങ്ങൾ ഇന്നും നാടിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. അതിലൊന്നാണ് അരിയിട്ടുവാഴ്ച കോവിലകം

രാജഭരണത്തിന്റെ അടയാളങ്ങൾ ഇന്നും സൂക്ഷിക്കുന്ന നാടുകളുണ്ട്. ഒരു കാലഘട്ടത്തിന്റെ ഓർമ്മകളുടെ അടയാളങ്ങളെന്ന പേരിൽ ചരിത്ര ഇടമായി മാറിയിരിക്കുന്ന സ്ഥാനങ്ങൾ.
രാജഭരണം മാറി ജനാധിപത്യം വന്നുവെങ്കിലും രാജഭരണത്തിന്റെ അടയാളങ്ങൾ ഇന്നും നാടിന്റെ വിവിധ ഭാഗങ്ങളിൽ കാണാം. ആചാരവും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന രാജകീയ ചടങ്ങായ അരിയിട്ടുവാഴ്ചയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. മലയാളത്തിലെ ഭാഷാ പ്രയോഗങ്ങളിലൊന്നായ ഇതിനു വലിയൊരു ചരിത്രമുണ്ട്. രാജവംശത്തിലെ പുതിയ രാജാവിനെ വാഴിക്കുന്ന ചടങ്ങിന്‍റെ ഭാഗമാണ് അരിയിട്ടു വാഴ്ചാ ചടങ്ങ്. എന്നാൽ ഈ ചടങ്ങിനു വേണ്ടി മാത്രമായി ഉപയോഗിച്ചിരുന്ന ഒരു കൊട്ടാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

അരിയിട്ടുവാഴ്ച കോവിലകം

അരിയിട്ടുവാഴ്ച കോവിലകം

കൊച്ചി രാജവംശത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ് അരിയിട്ടുവാഴ്ച കോവിലകം. കൊച്ചി രാജവശത്തിലെ രാജാക്കന്മാരുടെ അരിയിട്ടു വാഴ്ചാ ചടങ്ങിനുവേണ്ടി മാത്രം തുറക്കുന്ന ഒരു കോവിലകമാണിത്. എറണാകുളം മട്ടാഞ്ചേരിയിലാണ് ഈ കോവിലകം സ്ഥിതി ചെയ്യുന്നത്.

PC:KannanVM

ചടങ്ങും ചരിത്രവുമിങ്ങനെ

ചടങ്ങും ചരിത്രവുമിങ്ങനെ

കൊച്ചിരാജ്യത്ത് ഒരു പുതിയ രാജാവിനെ വാഴിക്കുന്നതിന്‍റെ ഭാഗമായുള്ള സ്ഥാനാരോഹണ ചടങ്ങാണിത്. രാജാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മട്ടാഞ്ചേരി കൊട്ടാരത്തിൽ നിന്നും അരിയിട്ടുവാഴ്ചാ കോവിലകത്തിലേക്കു വരുന്നതോടുകൂടി ചടങ്ങുകൾ ആരംഭിക്കും. ഘോഷയാത്രയായി ഇവിടെ എത്തിയ രാജാവ് അവിടുത്തെ കുളത്തിൽ മുങ്ങിക്കുളിച്ച് കോവിലകത്തുള്ള മുറി തുറന്ന് അവിടുത്തെ കട്ടിലിൽ ഇരിക്കുന്നു. കയ്യിൽ ഓലക്കുടയും ഉണ്ടായിരിക്കും. ഇതിനുശേഷം പൂജാരിമാരുടെ വരവാണ്. പൂജകളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ അവർ രാജാവിന്‌‍റെ തലയിലേക്ക് അരി ചൊരിയുകയാണ്. ഇതിനെയാണ് അരിയിട്ടു വാഴ്ചാ ചടങ്ങ് എന്നുപറയുന്നത്. ഇവിടുത്തെ ചടങ്ങ് പൂർത്തിയാക്കി രാജാവ് തിരികെ പോകുമ്പോൾ മട്ടാഞ്ചേരികൊട്ടാരത്തിനടുത്തുള്ള പള്ളിയറകടവ് ക്ഷേത്രം, അടുത്തുള്ള മറ്റു ക്ഷേത്രങ്ങൾ, മഠം തുടങ്ങിയവ സന്ദർശിക്കുകയും ചെയ്യും. ഇതോടെ രാജാവ് ഔദ്യോഗികമായി സ്ഥാനാരോപിതനാകുകയും കൊച്ചി രാജ്യത്തിന് പുതിയ രാജാവിനെ ലഭിക്കുകയും ചെയ്യും.

PC: KannanVM

അരിയിട്ടുവാഴിക്കുവാൻ വേണ്ടി മാത്രം

അരിയിട്ടുവാഴിക്കുവാൻ വേണ്ടി മാത്രം

കേരളാ സർക്കാരിന്‍റെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ് ഇന്ന് അരിയിട്ടുവാഴ്ച കോവിലകം. നാലുകെട്ടിന്‍റെ മാതൃകയിലുള്ള ഈ കോവിലകം കല്ലും ഇഷ്ടികയും ഓടും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കൊച്ചി രാജവംശത്തിലെ രാജാവിന്റെ അരിയിട്ടുവാഴ്ചാ ചടങ്ങിനു വേണ്ടി മാത്രമാണ് ഈ കോവിലകം തുറക്കുന്നത്.
PC: KannanVM

മട്ടാഞ്ചേരി കൊട്ടാരം

മട്ടാഞ്ചേരി കൊട്ടാരം

ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരമാണ് കൊച്ചി രാജാക്കന്മാർ കുറേക്കാലത്തോളം ഉപയോഗിച്ചിരുന്നത്. പോർച്ചുഗീസുകാരാണ് ഈ കൊട്ടാരം നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ഡച്ച് കൊട്ടാരം എന്നാണ്. മ 1555 ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന വീരകേരള വര്‍മ്മയ്ക്ക് കൊട്ടാരം കൈമാറുകയായിരുന്നുവത്രെ. അതായത് വ്യാപാര ആവശ്യങ്ങൾക്കായി കടൽക്കടന്ന് കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർ ഫോര്‍ട്ട് കൊച്ചി പ്രദേശത്തെ കുറച്ച് ക്ഷേത്രങ്ങള്‍ കൊള്ളടയിക്കുകയുണ്ടായി. അങ്ങനെ പോര്‍ച്ചുഗീസുകാരോട് അതൃപ്തി തോന്നിയ രാജാവിനെ അനുനയിപ്പിക്കുന്നതിനായി അവര്‍ ഒരു കൊട്ടാരം പണിത് വീരകേരള വര്‍മ്മ രാജാവിന് സമര്‍പ്പിച്ചു. ആ കൊട്ടാരമാണ് ഇന്നു കാണുന്ന മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് കൊട്ടാരം. പിന്നീട് ഡച്ചുകാരുടെ കയ്യിലെത്തിയ ഈ കൊട്ടരത്തിൽ പുതിയ പല മിനുക്കുപണികളും അവർ നടത്തുകയും അവസാനം കൊട്ടാരം ഡച്ച് കൊട്ടാരം എന്നറിയപ്പെടുകയും ചെയ്തു.

PC:Kerala Tourism Official site

എവിടെയാണ് അരിയിട്ടുവാഴ്ച കോവലകം

എവിടെയാണ് അരിയിട്ടുവാഴ്ച കോവലകം

മട്ടാഞ്ചേരി കൊട്ടാരം അഥവാ ഡച്ച് കൊട്ടാരത്തിനു സമീപമാണ് അരിയിട്ടുവാഴ്ച കോവിലകം സ്ഥിതി ചെയ്യുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്നും മൂന്ന് കിലോമീറ്ററില്‍ താഴെ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.

ചരിത്രമുറങ്ങുന്ന കേരള മണ്ണിലൂടെചരിത്രമുറങ്ങുന്ന കേരള മണ്ണിലൂടെ

കാണാൻ തിരക്ക് പിടിച്ചോടേണ്ട...ഈ സ്മാരകങ്ങൾ ഇനി രാത്രി 9 മണിവരെകാണാൻ തിരക്ക് പിടിച്ചോടേണ്ട...ഈ സ്മാരകങ്ങൾ ഇനി രാത്രി 9 മണിവരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X