Search
  • Follow NativePlanet
Share
» »ഊട്ടി കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത അവലാഞ്ചെ

ഊട്ടി കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത അവലാഞ്ചെ

അവലാഞ്ചെ...നാട്ടിൽ കേട്ടുപരിചയിച്ച പേരുകൾക്കൊന്നുമില്ലാത്ത ഒരു ഭംഗി ഈ നാടിനുണ്ട്. വെറുതെ ഒന്നു നോക്കിയാൽ പോലും ഒരു മനുഷ്യനെയും കാണാൻ സാധിക്കാത്ത വിധം ഒറ്റപ്പെട്ടതും നിഗൂഢത നിറഞ്ഞതുമായ ഒരു സ്ഥലം. വഴിയിലെ ബോർഡും ഗൂഗിൾ മാപ്പും ഒക്കെ നോക്കിപോയാൽ വഴിതെറ്റിയോ എന്ന് ഓരോ നിമിഷവും ചിന്തിച്ചു പോകുന്ന തരത്തിലുള്ള അപാരമായ ഒറ്റപ്പെടലാണ് അവലാഞ്ചയിലേക്കുള്ള യാത്രയുടെ ത്രില്ല്. ഊട്ടി യാത്രകളിൽ തീർച്ചായും ഉൾപ്പെടുത്തേണ്ട അവലാഞ്ചെ പേരുപോലെ തന്നെ വിസ്മയിപ്പിക്കുന്ന ഒരിടം കൂടിയാണ്. അവലാഞ്ചെയുടെ വിശേഷങ്ങൾ വായിക്കാം...

അവലാഞ്ചെ

അവലാഞ്ചെ

നൂറ്റാണ്ടുകൾക്കു മുൻപ്, ഒരിക്കൽ ഇടിച്ചിറങ്ങിയ ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട തടാകവും അതിന്റെ ഭാഗങ്ങളുമാണ് അവലാഞ്ചെ. ഊട്ടിയിലെ മറ്റേത് സ്ഥലനാമങ്ങളെയും പോലെ ഇംഗ്ലീഷിൽ നിന്നും വന്ന പേരാണ് അവലാഞ്ചെയും. ആയിരത്തിഎണ്ണൂറുകളിലുണ്ടായ ഒരു വലിയ ഹിമപാതത്തിൽ നിന്നും രൂപപ്പെട്ട ഈ പ്രദേശത്തിന് അങ്ങനെയാണ് അവലാഞ്ചെ എന്ന പേരു ലഭിക്കുന്നത്.

PC:Stonethestone

ഊട്ടിയിൽ നിന്നും

ഊട്ടിയിൽ നിന്നും

ഊട്ടിയിൽ നിന്നും വെറും 28 കിലോമീറ്റർ ദൂരമേയുള്ളു എങ്കിലും ഇവിടെ എത്തിപ്പെടുവാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടത്. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കല്ലുംമുള്ളും നിറഞ്ഞതുമാണ് എന്ന ബൈബിൾ വചനത്തെ അതുപോലെ തന്നെ ഓർമ്മിപ്പിക്കും ഇവിടേക്കുള്ള യാത്ര. കാടും അതിനിടെയ വഴിയുണ്ടോ എന്നു എന്നു സംശയിപ്പിക്കുന്ന പാതയും മുന്നോട്ട് പോകും തോറും മോശം മോമായി വരുന്ന വഴിയും ഒക്കെ ചേരുമ്പോൾ ആർക്കാണെങ്കിലും മടങ്ങിപ്പോകാനായിരിക്കും തോന്നുക. ആ തോന്നലിൽ മനസ്സിനെ പിടിച്ചുകൊണ്ടുവരുന്നവർക്കു മുന്നിൽ മാത്രമായിരിക്കും അവലാഞ്ചെ തുറക്കുക!

വഴിയിൽ

വഴിയിൽ

വഴിയുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ലെങ്കിലും എന്തുസംഭവിച്ചാലും വഴിയിൽ വണ്ടി നിർത്തുവാന്‍ അനുമതിയില്ല. വണ്ടിയുടെ ഗ്ലാസ് താഴ്താതനോ , മൃഗങ്ങൾക്ക് ഭക്ഷണം നല്കുവാനോ ഒന്നും ഇവിടെ അനുമതിയില്ല

PC:Arava Anil kumar

നേരെ ചെല്ലുന്നത് ഫോറസ്റ്റ് ഓഫീസിലേക്ക്

നേരെ ചെല്ലുന്നത് ഫോറസ്റ്റ് ഓഫീസിലേക്ക്

ഇത്രയും ദൂരം കഷ്ടപ്പെട്ട യാത്ര ചെയ്തുവന്നെങ്കിലും അവലാഞ്ചെയിലേക്കുള്ള യാത്ര യഥാർഥത്തിൽ തുടങ്ങുന്നത് ഈ ഫോറസ്റ്റ് ഓഫീസിൽ നിന്നുമാണ്. ഇവിടെ നിന്നും വനംവകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം അവലാഞ്ചെയിലേക്ക് പോകാം. വഴിയിൽ കാത്തിരിക്കുന്ന ഒരുകൂട്ടം കാഴ്ചകളുടെ ഇടയിലൂടെ തടാകത്തിലേക്കൊരു യാത്ര!

PC:Buvanesh Subramani

 ഇനി മുന്നോട്ട്

ഇനി മുന്നോട്ട്

ഫോറസ്റ്റുകാരുടെ വണ്ടിയിലാണ് ഇനി കുറച്ചു ദൂരം പോകേണ്ടത്. അതിനു പ്രത്യേക ചാർജ്ജുണ്ട്. ഏകദേശം ഒരു മണിക്കൂർ ദൂരം സഞ്ചരിച്ചാൽ മാത്രമേ തടാകത്തിനടുത്തെത്തുവാൻ സാധിക്കൂ. പോകുന്ന വഴി പുരാതനമായ ഒരു ക്ഷേത്രവും ഒരു ചെറിയ വെള്ളച്ചാട്ടവും ഒക്കെ കാണുവാനുണ്ട്.

അവലാഞ്ചെ തടാകം

അവലാഞ്ചെ തടാകം

പച്ചപ്പും ചോലക്കാടും ആകാശം കാണാത്ത മരങ്ങളും ഒക്കെ പിന്നിട്ട് നടന്ന് എത്തി നിൽക്കുന്നച് അവലാഞ്ചെ തടാകത്തിനു മുന്നിലാണ്. പുൽമേടിനും ചേലക്കാടിനും ഒക്കെ നടുവിലായി വിശാലമായി കിടക്കുന്ന ഈ തടാകം ഓരോ നോക്കിലും ഓരോ നിഗൂഢതകളാണ് സമ്മാനിക്കുക. തടാകത്തിനു ചുറ്റുമായി കാണപ്പെടുന്ന പാറക്കല്ലുകളും സമീപത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളും മറ്റു വൃക്ഷങ്ങളും ചേര്‍ന്ന് മറ്റെവിടെയോ എത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്കുണ്ടാക്കുന്നത്.

PC:Rohan G Nair

അവലാഞ്ചെ ഫോറെസ്റ് ഗെസ്റ്റ് ഹൗസ്

അവലാഞ്ചെ ഫോറെസ്റ് ഗെസ്റ്റ് ഹൗസ്

മുൻപ് സൂചിപ്പിച്ച ഹിമപാതത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഇവിടുത്തെ അവലാഞ്ചെ ഫോറെസ്റ് ഗെസ്റ്റ് ഹൗസ്. കൊടുകാടിനുള്ളിൽ മരത്തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന അവലാഞ്ചെ ഫോറെസ്റ് ഗെസ്റ്റ് ഹൗസ് മുദ്രനിരപ്പില്‍നിന്ന് 2036 മീറ്റര്‍ ഉയരത്തിലാണുള്ളത്. കാടിനുള്ളിലെ താമസം ആസ്വദിക്കുന്നവര്‍ക്കും പക്ഷി നിരീക്ഷകർക്കുമെല്ലാം തികച്ചും യോജിച്ച ഇടമാണിത്. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ഇവിടെ താമസിക്കുവാൻ സാധിക്കു. ഫോൺ. 0423 2444083.

PC:Facebook

 പ്രവേശനം

പ്രവേശനം

തിങ്കളാഴ്ച ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. രാവിലെ എട്ടു മണി മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. ഒരാൾക്ക് 150 രൂപയും എട്ട് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 1200 രൂപയും ഫീസ് ഈടാക്കും. ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും ഇവിടം കണ്ടുതീരുവാൻ മാത്രം.

ജൂൺ മുതൽ സെപ്റ്റംബർ വരെയും പിന്നെ ഡിസംബർ മാസവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Ashishdpinjar

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് അവലാഞ്ചെ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്നും ഗുഡ്ഷെപ്പേർഡ് ഇന്‍റർനാഷണൽ സ്കൂളിലേക്കുള്ള വഴിയിലൂടെ വന്ന് അവിടെ നിന്നും തിരിഞ്ഞ് അവലാഞ്ചെ റോഡിൽ കയറി ഇവ്ടെ എത്താം. ബാംഗ്സൂരിൽ നിന്നും 28 കിലോമീറ്ററും മൈസൂരിൽ നിന്നും 145 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??

മൂവായിരം രൂപ കയ്യിലുണ്ടോ? എങ്കിൽ പൊളിക്കാം ഈ യാത്രകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more