» »കാപ്പി ഇന്ത്യയിലെത്തിച്ച സൂഫിവര്യനെ ആരാധിക്കുന്നിടം!

കാപ്പി ഇന്ത്യയിലെത്തിച്ച സൂഫിവര്യനെ ആരാധിക്കുന്നിടം!

Written By: Elizabath

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് കാപ്പി കുടിക്കാതെ ദിവസം തുടങ്ങാന്‍ ബുദ്ധിമുട്ടുള്ളവരാണ് നാം. എന്നാല്‍ ഒരിക്കലെങ്കിലും കാപ്പിയുടെ പിന്നിലെ കഥ ആലോചിച്ചുകാണാന്‍ വഴിയില്ല.
എന്നാല്‍ കാപ്പി ഇന്ത്യയിലെത്തിച്ച സൂഫിസന്യാസിയെ ആരാധിക്കുന്ന ഒരിടം നമുക്ക് അടുത്തുണ്ടെന്ന് അറിയുമ്പോള്‍ ഒരിത്തിരി അത്ഭുതം തോന്നുന്നില്ലേ?

Baba Budangiri

pc: Rafael Saldaña

ഹിന്ദു -മുസ്ലീം മതവിശ്വാസികള്‍ ഒരേപോലെ പവിത്രമായ കണക്കാക്കുന്ന ഈ സ്ഥലം കര്‍ണ്ണാടകയിലെ ചിക്കമംഗളൂരിലാണ് സ്ഥിതി ചെയ്യുന്നത്. അതെ! ഇന്ത്യയിലാദ്യമായി കാപ്പികൃഷി ചെയ്ത ചിക്കമംഗളൂരില്‍.

കാപ്പിയെത്തിയ കഥ
11-ാം നൂറ്റാണ്ടില്‍ ഇസ്ലാം മതപ്രചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സൂഫി അബ്ദുള്‍ അസീസ് മാക്കിയുടെ പിന്തുടര്‍ച്ചയായാണ് ബാബാ ബുധന്‍ ഇവിടെയെത്തുന്നത്.

Baba Budangiri

pc: Shashank Gupta
ബാബാബുധന്‍ ഒരിക്കല്‍ മക്കയിലേക്കുള്ള തീര്‍ഥാടനമധ്യേ യെമനിലെത്തുകയും അവിടെ നിന്ന് കാപ്പി രുചിക്കുകയും ചെയ്തു. കാപ്പിയുടെ രുചിയില്‍ ആകൃഷ്ടനായ അദ്ദേഹം ഈ രുചി ഇന്ത്യയില്‍ പരിചയപ്പെടുത്തണമെന്ന് തീരുമാനിച്ചു. തിരിച്ചു വരുമ്പോള്‍ കാപ്പിയുടെ ഏഴു ബീന്‍സുകള്‍ തന്റെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയും ചെയ്തത്രെ. അങ്ങനെയാണ് ഇവിടെ ആദ്യമായി കാപ്പിയെത്തിയതെന്ന് ചരിത്രം പറയുന്നു.

ബാബാ ബുധന്‍ഗിരി
പശ്ചിമഘട്ടത്തിലെ ബാബാ ബുഡന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ബാബാ ബുഡന്‍ഗിരിയിലാണ് എ.ഡി. 1670ല്‍ ആദ്യമായി കാപ്പി കൃഷി നടത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യത്തെ കാപ്പികൃഷിയാണ് ഇവിടെ നടന്നത്. ചന്ദ്രദ്രോണ പര്‍വ്വതമെന്നാണ് ഈ മലനിരകള്‍ മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഹിമാലയത്തിനും നീലഗിരിക്കും ഇടയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി കൂടിയാണിത്.

Baba Budangiri

pc: S N Barid

ബാബയുടെ ശവകുടീരം
ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ആരാധിക്കുന്ന ബാബയുടെ ശവകുടീരം ഇപ്പോള്‍ തര്‍ക്കത്തില്‍ പെട്ടിരിക്കുകയാണ്.
സൂഫി അബ്ദുള്‍ അസീസ് മാക്കിയുടെ പിന്തുടര്‍ച്ചയായാണ് ബാബാ ബുധന്‍ ഇവിടെയെത്തിയതെന്ന് മുസ്ലീങ്ങളും വിഷ്ണുവിന്റെ അവസാനത്തെ അവതാരമായ ദത്താത്രേയയുടെ അവതാരമാണ് ബാബയെന്ന് ഹിന്ദുക്കളും അവകാശപ്പെടുന്നുണ്ട്. അവകാശവാദങ്ങള്‍ക്കൊടുവില്‍ തര്‍ക്കമായി മാറിയ സംഗതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

കാപ്പികാണാന്‍ പോകുമ്പോള്‍

Baba Budangiri

pc: S N Barid

ബാബ ബുധന്‍ഗിരിയിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാവുന്ന നിരവധി സ്ഥലങ്ങളുണ്ട്. കര്‍ണ്ണാടകയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മുള്ളയന്‍ഗിരിയും പ്രകൃതിഭംഗിയാല്‍ പ്രശസ്തമായ കെമ്മനഗുണ്ടിയുമൊക്കെ എളുപ്പത്തില്‍ സന്ദര്‍ശിച്ച് മടങ്ങാം.