Search
  • Follow NativePlanet
Share
» »അറിയാതെ കടലിലേക്കിറക്കുന്ന ബാഗയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?!!

അറിയാതെ കടലിലേക്കിറക്കുന്ന ബാഗയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?!!

ഒന്നിനൊന്ന് മനോഹരമാണ് ഗോവയിലെ ബീച്ചുകൾ...തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന കടൽത്തീരവും പഞ്ചസാര തരികൾ പോലുള്ള മണലും അടിത്തട്ട് കാണുന്ന ജലവും ഒക്കെയായി അങ്ങ് കടലിലേക്ക് അറിയാതെ ഇറക്കിക്കൊണ്ടുപോകുന്ന ഇവിടുത്തെ തീരങ്ങൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കുവാനാണ്? കടൽത്തീരത്തെ താമസവും ഗോവൻ സ്പെഷ്യൽ കടൽവിഭവങ്ങളും അപരിചിതരായ സഞ്ചാരികളും ഒക്കെയുള്ള ഗോവ കൊതിപ്പിക്കുന്ന ഇടം തന്നെയാണ്. ഗോവയിൽ കറങ്ങുവാൻ പോകുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. എത്ര തിരക്കാണെങ്കിലും പോയികാണേണ്ട ബാഗാ ബീച്ച്.

ബാഗാ ബീച്ച്

ബാഗാ ബീച്ച്

ഗോവയിലെ ബീച്ചുകളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ് നോർത്ത് ഗോവയിലെ ബാഗാ ബീച്ച്. നീണ്ടു കിടക്കുന്ന കടൽത്തീരവും എപ്പോഴും ബഹളങ്ങളുള്ള ഷാക്കുകളും അടിച്ചു പൊളിക്കുവാന്‌ പറ്റിയ കടൽത്തീരവും ഒക്കെയാണ് ബാഗയുടെ പ്രത്യേകതകൾ.

PC:Amboeing747

രക്ഷപെട്ടു വരുവാനൊരിടം

രക്ഷപെട്ടു വരുവാനൊരിടം

എല്ലാ തിരക്കുകളിൽ നിന്നും രക്ഷപെട്ട് കയറിച്ചെല്ലുവാൻ പറ്റിയ ഒരിടമാണ് സ്ഥിരം സഞ്ചാരികൾക്ക് ബാഗാ ബീച്ച്. ഇവിടുത്തെ പ്രകൃതിയുടെ കാഴ്ചകളിൽ മറ്റെല്ലാം മറന്ന് ഇരിക്കുവാൻ പറ്റിയ ഒരു ബീച്ച്. മറ്റു ബഹളങ്ങൾ ഒന്നുമില്ലാതെ കുറച്ച് ഒറ്റപ്പെട്ടു കിടക്കുന്ന ഒരിടം എന്നു പറഞ്ഞാലും തെറ്റാവില്ല.അറബിക്കടലിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന മലകള്‍ക്കടുത്തായാണ് ബാഗാ ബീച്ച് സ്ഥിതി ചെയ്യുന്നത്.

PC:Monish Matthias

ജീവിതം ആസ്വദിക്കാം സാഹസികമായി

ജീവിതം ആസ്വദിക്കാം സാഹസികമായി

ഗോവയിൽ സാഹസിക വിനോദങ്ങൾക്ക് ഏറെ പേരുകേട്ടിരിക്കുന്ന ഇടമാണ് ബാഗാ ബീച്ച്. പാരാസെയ്ലിങ്ങും, ബനാനാ റൈഡും ഡോൾഫിൻ ക്രൂയ്സും ഒക്കെയായി ഇഷ്ടം പോലെ കാര്യങ്ങളുണ്ട് ഇവിടെ ആസ്വദിക്കുവാൻ. ഇവിടുത്തെ വാട്ടർ ബൈക്ക് റേസും പ്രസിദ്ധമാണ്. ഗോവൻ ട്രിപ്പ് അടിച്ചു പൊളിക്കുവാൻ താല്പര്യമുള്ളവർക്ക് എന്തുകൊണ്ടും യോജിക്കുന്ന ഇടമാണിതെന്നതിൽ സംശയമില്ല.

PC:McKay Savage

മിനി യൂറോപ് സിറ്റി

മിനി യൂറോപ് സിറ്റി

കാര്യം ഗോവയിലാണെങ്കിലും ചില സമയങ്ങളിൽ ഒരു യൂറോപ്പ് സിറ്റിയിലെത്തിയ പോലെയാണ് ഇവിടെ തോന്നിക്കുക. പാശ്ചാത്യ സംസ്കാരവും ഗോവൻ സംസ്കാരവും ഒന്നു ചേർന്ന ഇവിടെ വിദേശികളാണ് കൂടുതലു എത്തുന്നത്.

സൂര്യസ്‌നാനത്തിനായി വിദേശികളടക്കം നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട് ഇവിടെ.

PC:Gayatri Priyadarshini

ഇവിടുത്തെ രുചികൾ

ഇവിടുത്തെ രുചികൾ

ഗോവയിലെ ഏറ്റവും പ്രശസ്തമായ നൈറ്റ് ക്ലബ്ബുകളടക്കം ഇവിടെ പലയിടങ്ങളുമുണ്ട്. ഭക്ഷണത്തിന്റെയും രുചിയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഇടങ്ങളാണ് ഇവിടുട്ടെ പ്രത്യേകത. ആല്‍ക്കഹോളും കോക്‌ടെയിലും കടല്‍വിഭവങ്ങളുമാണ് കഫെ ബ്രിട്ടോസിലെ പ്രത്യകത. ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഇവിടത്തെ ഗോവന്‍ ഫിഷ് കട്ടി റൈസ്. ബാഗ ബീച്ചില്‍ കിട്ടുന്ന മനോഹരമായ ഡിന്നറും ബേക്കറി ഐറ്റംസും ഒപ്പം ചോക്കലേറ്റ് ബാഫര്‍ ബിസ്‌ക്കറ്റും നിരവധി യാത്രികരെ ആകര്‍ഷിക്കുന്നു.

കരോക്കെ രാത്രികൾ

കരോക്കെ രാത്രികൾ

ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് കരോക്കെ രാത്രികൾ. ഇത് എന്താണ് എന്നറിയുവാനായി മാത്രം നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മിക്കവാറും എല്ലാ കുടിലുകളും കരോക്കെ ആസ്വദിക്കാന്‍ പാകത്തിനുള്ളതാണ്

മടുക്കുവോളം ഷോപ്പിങ്ങ്

ഷോപ്പിങ്ങിന്റെ സാധ്യതകൾ പരമാവധി മുതലാക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണ് ബാഗാ ബീച്ച്. സുവനീർ ഷോപ്പുകളും വസ്ത്രങ്ങളും മറ്റും കിട്ടുന്ന ഇഷ്ടംപോലെ ഇടങ്ങളും ഇവിടെ ധാരാളം കാണാം. എന്നാൽ വിലയുടെ കാര്യത്തിൽ വലിയ കുറവ് ഒന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല.

സെന്റ് ആന്റണി കരോക്കെ ഷാക്ക്

സെന്റ് ആന്റണി കരോക്കെ ഷാക്ക്

ബീച്ച് ടോപ്പ്, ഇന്‍ഡോര്‍ ഇരിപ്പിട സൗകര്യങ്ങളോട് കൂടിയ വലിയൊരു ഷാക്കാണ് സെന്റ് ആന്റണി കരോക്കെ.

അറുപതുകളിലേയും എഴുപതുകളിലെയും സംഗീതം വഴിയുന്ന കരോക്കെ സെഷനുകളാണ് സെന്റ് ആന്റണി കരോക്കെ ഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗോവയുടെ ശരിക്കുള്ള ഒരു വേവ് ലെഗ്തും അന്തരീക്ഷവും മനസ്സിലാക്കാന്‍ പറ്റുന്നൊരിടം എന്നു വേണമെങ്കില്‍ സെന്റ് ആന്റണി കരോക്കെ ഷാക്കിനെ വിളിക്കാം.

കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്

കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്

കേവലം ഒരു നൈറ്റ് ക്ലബ്ബ് എന്നതിനപ്പുറം ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ള ഒരിടം എന്നുവേണമെങ്കില്‍ കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്ബിനെ വിളിക്കാം.

തെക്കന്‍ ഗോവയില്‍ ഏറ്റവും അധികം പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ ഒന്നാണ് കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്ബ്. മുള കൊണ്ടുള്ള നിര്‍മാണവും തികച്ചും പുത്തനായ ഫീലിംഗും എല്ലാം ചേര്‍ന്ന ഒരു ടിപ്പിക്കല്‍ പാര്‍ട്ടി ഹാളാണ് ഈ ക്ലബ്ബ് കം ഹോട്ടല്‍ കം റെസ്റ്റോറന്റ് എന്നുവേണമെങ്കില്‍ പറയാം. മര്‍ഗോവയ്ക്കും പഞ്ജിമിനും തെക്കായി ഗോവയിലെ വെക്കേഷന്‍ ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ മനോഹരമായ താമസസ്ഥലമാണിത്,

ക്ലബ് ഐവി

ക്ലബ് ഐവി

ഗോവയിലെ ടിറ്റോ ലൈനിലെ കഫെ ക്ലബ്ബുകളില്‍ സംഗീതത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു ക്ലബ്ബാണ് ഐവി. ഇവിടത്തെ പോപ്പുലര്‍ ഡി ജെയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പിയര്‍. ഉച്ചത്തിലുള്ള സംഗീതവും സൗജന്യമായ പ്രവേശനവും കൊണ്ട് തെരുവുകളില്‍ നിന്ന് തന്നെ ആളുകളെ ആകര്‍ഷിച്ചുകൊണ്ടുപോകാന്‍ കഴിവുളള ഒരു ക്ലബ്ബാണിത്. ആഴ്ചയിലെ മുഴുവന്‍ ദിവസവും സൗജന്യമായി പ്രവേശിക്കാവുന്ന ബാഗയിലെ ഒരേയൊരു നൈറ്റ് ക്ലബ്ബാണ് ഐവി. വൈകുന്നേരം എട്ട് മണിയോടെ ഐവി ക്ലബ്ബ് തുറക്കും. ഒരു രാത്രി ഗോവയില്‍ അടിച്ചുപൊളിക്കാന്‍ വരുന്ന ആളുകള്‍ക്ക് പറ്റിയ സ്ഥലമാണിത്. റോക്കും ബാന്‍ഡും മുഴങ്ങുന്ന ക്ലബ്ബില്‍ വലിയ സ്‌ക്രീനില്‍ ഫോര്‍മുല വണ്‍ റേസും ആഘോഷരാത്രികള്‍ക്ക് ആവേശം കൂട്ടും. ഇവിടെയെത്താന്‍ വലിയ പ്രയാസമില്ല.

Read more about: goa baga beach ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more