» »രാജസ്ഥാന്റെ തനിമ അറിയാന്‍ ബാഗോര്‍ കി ഹവേലി

രാജസ്ഥാന്റെ തനിമ അറിയാന്‍ ബാഗോര്‍ കി ഹവേലി

Written By: Elizabath Joseph

പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട രജ്പുത് രാജസ്ഥാനിലെ പിച്ചോള എന്ന കൃത്രിമ തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ബാഗോര്‍ കി ഹവേലി രാജസ്ഥാന്റെ സാംസ്‌കാരിക തനിമ കണ്ടെത്താനാഗ്രഹിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ്.
നിറമുള്ള ചില്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം മേവാര്‍ രാജവംശത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചു പറയുന്ന ബാഗോര്‍ കി ഹവേലി കാഴ്ചകളും അത്ഭുതങ്ങളും ഒട്ടേറെ സമ്മാനിക്കുന്ന ഇടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ബാഗോര്‍ കി ഹവേലിയുടെ വിശേഷങ്ങളിലേക്ക്!

നാടോടിക്കഥപോലെ ഒരു ഗ്രാമം..അവിടെയൊരു തടാകം..!!

എവിടെയാണിത്?

എവിടെയാണിത്?

ഇന്ത്യയിലെ ഏറ്റവും മനോഹരങ്ങളായ കോട്ടകളും കൊട്ടാരങ്ങളും സ്ഥിതി ചെയ്യുന്ന രാജസ്ഥാനിലാണ് ബാഗോര്‍ കി ഹവേലിയും ഉള്ളത്. കൊട്ടാരങ്ങളുടെ നഗരമായ ഉദയ്പൂര്‍ നഗരത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ബാഗോര്‍ കി ഹവേലി ഉള്ളത്. ചരിത്രപ്രേമികളെയും ഫോട്ടോഗ്രാഫേഴ്‌സിനെയും ഒക്കെ ആകര്‍ഷിക്കുന്ന ഇവിടം രാജസ്ഥാന്റെ ചരിത്രം അന്വേഷിച്ചെത്തുന്നവര്‍ തിരയുന്ന പ്രധാന സ്ഥലം കൂടിയാണ്.

ബാഗോര്‍ കി ഹവേലിയെക്കുറിച്ച് ഒരല്പം

ബാഗോര്‍ കി ഹവേലിയെക്കുറിച്ച് ഒരല്പം

18-ാം നൂറ്റാണ്ടില്‍ മേവാര്‍ രാജവംശത്തിലെ പ്രധാന മന്ത്രിയായിരുന്ന ആമിര്‍ ചന്ദ് ബദ്വയാണ് പിച്ചോള തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ബാഗോര്‍ കി ഹവേലി നിര്‍മ്മിച്ചത്. 1751 മുതല്‍ 1778 വരെ മേവാറിന്റെ പ്രദാന മന്ത്രിയായിരുന്നു ആമിര്‍ ചന്ദ് ബദ്വ. അദ്ദേഹത്തിന്റെ മരണശേഷം ഇവിടം മേവാര്‍ സംസ്ഥാനത്തിന്റെ അധീനതയിലായി മാറി. പിന്നീട് അധികാരത്തില്‍ വന്ന ബാഗോര്‍ മഹാരാജാവ് മഹാറാണാ ശക്തിസിംഗ് ഇവിടം തന്റെ രാജകീയ ഭവനമായി ഉപയോഗിക്കുകയും ബാഗോറിന്റെ കൊട്ടാരം അഥവാ ബാഗോര്‍ കി ഹവേലി എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. അദ്ദേഹമാണ് ഒരു മൂന്നു നില കെട്ടിടം കൂടി ഇതിനോട് ചേര്‍ത്ത് നിര്‍മ്മിച്ചത്.

PC: Apoorvapal

 ചില്ലുകൊട്ടാരം

ചില്ലുകൊട്ടാരം

വിവിധ നിറങ്ങളിലുള്ള ചില്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അലങ്കാരങ്ങളാണ് ബാഗോര്‍ കി ഹവേലിയെ മനോഹരമാക്കുന്നത്. ക്വീന്‍സ് ചേംബര്‍ എന്നറിയപ്പെടുന്ന ഇതിലെ സ്ഥലമാണ് ഇവിടെ കണ്ടിരിക്കേണ്ട ഏറ്റവും മനോഹരമായ നിര്‍മ്മിതി. ഗ്ലാസുകൊണ്ടു നിര്‍മ്മിച്ച മയിലിന്റെ രൂപമാണ് സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്നത്. നൂറുകണക്കിന് മുറികളുള്ള ബാഗോര്‍ കി ഹവേലി സ്വാതന്ത്ര്യത്തിനു മുന്‍പു വരെ മേവാര്‍ രാജവംശത്തിന്റെ സ്വകാര്യ സ്വത്തായിരുന്നു. പിന്നീട് ഇത് വെസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്ററിനു കൈമാറുകയും ഇത് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ ഭംഗി കാണാന്‍ വേണ്ടി മാത്രമാണ് ഇത്രയും ദൂരം സഞ്ചരിച്ച് സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരുന്നത്.

PC:Apoorvapal

സാംസ്‌കാരിക പരിപാടികള്‍

സാംസ്‌കാരിക പരിപാടികള്‍

ബാഗോര്‍ കി ഹവേലി കാണാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് ഇവിടുത്തെ സാംസ്‌കാരിക സായാഹ്നങ്ങള്‍. രാജസ്ഥാന്റെ തനത് കലകളും സംഗീതവും നൃത്തങ്ങളും ഒക്കെ അരങ്ങേറാറുണ്ട്. മാജിക് ഷോ, പാവനൃത്തം, ഫോക് ഡാന്‍ഡ്, തുടങ്ങിയവയും ഇവിടെ കാണാന്‍ സാധിക്കും. ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ വരെ നീളുന്നതാണ് ഇവിടുത്തെ സാംസസ്‌കാരിക പരിപാടികള്‍.

PC:Jon Connell

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ബാഗോര്‍ കി ഹവേലി. മാത്രമല്ല, എല്ലാ ദിവസങ്ങളിലും ഇവിടെ സാംസ്‌കാരിക കലാ പരിപാടികള്‍ ഉണ്ടാകുന്നതിനാല്‍ ഏതു ദിവസവും ഇവിടം സന്ദര്‍ശിക്കാം. രാജസ്ഥാന്റെ ചൂടു നിറഞ്ഞ കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ ജൂലെ മുതല്‍ ജനുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് ഉദയ്പൂരിന് യോജിച്ചത്.

PC:ashish v

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാഗോര്‍ കി ഹവേലി വലിയൊരു ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ്. അതുകൊണ്ടു തന്നെ പെട്ടന്ന് വന്ന് കണ്ടിട്ടു പോവുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി, സമയമെടുത്ത് കാണാന്‍ തക്ക ഒരുക്കങ്ങളുമായി വേണം ഇവിടം സന്ദര്‍ശിക്കുവാന്‍. ഒരു ഗൈഡിന്റെ സഹായത്തോടെ ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും ഉചിതം.
ബാഗോര്‍ കി ഹവേലിയില്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ക്വീന്‍സ് ചേംബര്‍. കൊട്ടാരത്തില്‍ നിന്നുള്ള സൂര്യാസ്തമയ കാഴ്ചകള്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ല.

PC:Prachi Aswani

Read more about: rajasthan palace udaipur

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...