Search
  • Follow NativePlanet
Share
» »മഹിഷ്മതിയിലെ അല്ല, ഇത് ഉദയ്പൂരിലെ ബാഹുബലി കുന്ന്

മഹിഷ്മതിയിലെ അല്ല, ഇത് ഉദയ്പൂരിലെ ബാഹുബലി കുന്ന്

ബാഹുബലിയും അദ്ദേഹത്തിന്റെ മഹിഷ്മതിയും ആവശ്യത്തിലധികം നമുക്ക് പരിചിതമാണ്. എന്നാല്‍ ബാഹുബലിയുടെ പേരുള്ള കുന്നിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? രണ്ടാമതൊന്നുകൂടി നോക്കിയാല്‍ മഹിഷ്മതി സാമ്രാജ്യത്തിലെ കുന്നുപോലെ തന്നെ തോന്നിക്കുന്ന ബാഹുബലി ഹില്‍സ്. തടാകങ്ങളുടെയും ആഢംബര കൊട്ടാരങ്ങളുടെയും ആഘോഷം നിറഞ്ഞ വിവാഹങ്ങളുടെയും നാടായ ഉദയ്പൂരില്‍ തന്നെയാണ് ഈ പ്രകൃതി വിസ്മയവും തലയുയര്‍ത്തി നില്‍ക്കുന്നത്.
ഉദയ്പൂരിലെ ബാഡി തടാകത്തെയും അരാകുവാലി കുന്നുകളെയും അഭിമുഖീകരിത്തു നില്‍ക്കുന്ന ബാഹുബലി പാറക്കൂട്ടം നഗരത്തില്‍ നിന്നും ഒരു ചെറിയ യാത്ര അകലെയാണ്. സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇടം പിടിക്കുവാനൊരുങ്ങുന്ന, ഉദയ്പൂരിന്‍റെ പുതിയ അടയാളമായ ബാഹുബലി ഹില്‍സിന്റെ വിശേഷങ്ങളിലേക്ക്!!

ബാഹുബലി ഹില്‍സ്

ബാഹുബലി ഹില്‍സ്

ഉദയ്പൂരിന്‍റെ കൊട്ടാരങ്ങളും ആഡംബരങ്ങളും മാറ്റിവെച്ച് നാടിനെ അറിയുവാന്‍ യാത്ര ചെയ്യുന്നവരുടെ യാത്രാ ലിസ്റ്റില്‍ ഇടം പിടിക്കുന്ന ബാഹുബലി ഹില്‍സ് ലക്ഷ്യസ്ഥാനങ്ങളില്‍ താരതന്മ്യേന പുതിയതാണ്. ബാഹുബലി സിനിമയിൽ നമ്മൾ കാണുന്ന ഭീമാകാരമായ പർവതത്തിന്റെ മനോഹരവും താരതമ്യേന ചെറുതുമായ ഒരു പകർപ്പാണ് ഈ കുന്നുകൾ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

PC:Surenders25

ബടി തടാകം

ബടി തടാകം

ഉദയ്പൂരില്‍ നിന്നും 13 കിലോ മീററര്‍ അകലെയുള്ള ബടി തടാകത്തിന‌ടുത്തായാണ് ബാഹുബലി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രസിദ്ധമായ മണ്‍സൂണ്‍ പാലസ് സ്ഥിതി ചെയ്യുന്ന ആരവല്ലി കുന്നുകള്‍ക്കു പുറകിലായാണ് ബാടി തടാകമുള്ളത്. തടാകത്തിന്റെ വടക്കേ അറ്റത്താണ് ബാഹുബലി ഹിൽസ് വ്യൂപോയിന്റ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കാര്‍ പാര്‍ക്ക് വരെ മാത്രമേ വണ്ടിയില്‍ പോകുവാന്‍ സാധിക്കൂ. ബാക്കിയുള്ള ദൂരം നടന്നുതന്നെ പോകണം.

PC:Mansanyas

 രസിപ്പിക്കുന്ന കാഴ്ചകള്‍

രസിപ്പിക്കുന്ന കാഴ്ചകള്‍

ആരവല്ലി മലനിരകളുടെ പശ്ചാത്തലത്തില്‍ ബടി തടാകത്തിന്റെ ആകാശക്കാഴ്ച ഇവിടെ നിന്നും ദൃശ്യമാവും. ഉയര്‍ന്നും താഴ്നന്നും പച്ചപ്പു നിറഞ്ഞ് മലകളും അങ്ങരികെ ആകാശം മുട്ടുന്ന കുന്നിന്‍തലപ്പുകളും ഇറങ്ങിവരുന്ന മേഘങ്ങളുമെല്ലാം ഇവിടുത്തെ കാഴ്ചയ്ക്ക് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.

PC:Photomylife

 ബടാ ലേക്കിന്റെ ചരിത്രം

ബടാ ലേക്കിന്റെ ചരിത്രം

ഉദയ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ബാഡി എന്ന ചെറിയ ഗ്രാമത്തിന് സമീപം മജാരാന രാജ് സിംഗ് ഒന്നാമൻ 1652-1680 കാലത്ത് നിർമ്മിച്ച മനുഷ്യനിർമ്മിത, ശുദ്ധജല തടാകമാണ് ബാഡി തടാകം. രാജ്യത്ത് നിലനിന്നിരുന്ന ക്ഷാമം പരിഹരിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. 1973 ലെ വരള്‍ച്ചയില്‍ ഉദയ്പൂരിനെ ഏറ്റവുമധികം സഹായിച്ച ജലസ്രോതസ്സും ഇതുതന്നെയായിരുന്നു, ബാഹുബലി ഹിൽ‌സ് വ്യൂപോയിന്റിന് പുറമെ, തടാകത്തിന്റെ കിഴക്കൻ തീരത്ത് ഒരു സണ്‍സെറ്റ് പോയിന്‍റും ഉണ്ട്വ്യൂപോയിന്റിലേക്ക് പോകുന്ന വഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാം.

ട്രക്കിങ്

ട്രക്കിങ്

പാര്‍ക്കിങ് സ്ഥലത്തു നിന്നും മുകളിലേക്കുള്ള യാത്രയെയാണ് ട്രക്കിങ്ങായി കണക്കാക്കിയിരിക്കുന്നത്. മുകളിലെത്താൻ ഏകദേശം 10 മുതല്‍ 20 മിനിറ്റ് വരെ മാത്രമേ വേണ്ടിവരുകയുള്ളൂ. അരവല്ലി കുന്നുകളുള്ള ബാഡി തടാകത്തിന്റെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് പോകുന്നതിനാല്‍ ക്ഷീണം അറിയുകയേയില്ല. മാത്രമല്ല, കൃത്യമായി വഴി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ വഴി തെറ്റുവാനുള്ള സാധ്യതയും കുറവാണ്

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പ്രസിദ്ധമായ ഫത്തേ സാഗർ തടാകത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള ബാഡി തടാകത്തിന്റെ അങ്ങേയറ്റത്താണ് ബാഹുബലി കുന്ന് സ്ഥിതി ചെയ്യുന്നത്. ബാഹുബള്ളി കുന്നിൻ മുകളിൽ എത്താൻ രണ്ട് റൂട്ടുകളുണ്ട്, ഒന്ന് ബർദ ഗ്രാമത്തിൽ നിന്ന് (പഴയ റൂട്ട്) പോകുന്നു, മറ്റൊന്ന് അടുത്തിടെ ഒരു പാലത്തിന് തൊട്ടടുത്ത് നിർമ്മിച്ചതാണ്. പൊതുഗതാഗതം ഉപയോഗിച്ച് ബാഹുബലി കുന്നുകളിൽ എത്തിച്ചേരുവാന്‍ സാധിക്കില്ല. ബൈക്കോ കാറോ വാടകയ്ക്കെടുത്തോ അല്ലെങ്കില്‍ ഓട്ടോറിക്ഷാ വിളിച്ചോ ഇവിടേക്ക് വരാം,

PC:Kushal.juneja

മരുഭൂമിയിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ക്കിടയിലെ നഗരം, ചരിത്രക്കാഴ്ചകളുമായി ഒസിയാന്‍

കഷായ തീര്‍ത്ഥം മുതല്‍ വിഷമുറി പ്രസാദവും വഴുതനങ്ങ നിവേദ്യവും വരെ

മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ്

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X