» »കര്‍ണ്ണാടകയിലെ ബാഹുബലിമാരെ കാണാന്‍

കര്‍ണ്ണാടകയിലെ ബാഹുബലിമാരെ കാണാന്‍

Written By: Elizabath

ബാഹുബലി എന്നാല്‍ നമുക്ക് പ്രഭാസാണ്. കൂടാതെ രാജമൗലിയും... എന്നാല്‍ യഥാര്‍ഥത്തില്‍ ബാഹുബലി എന്നൊരാള്‍ ജീവിച്ചിരുന്നു എന്നു കേട്ടിട്ടുണ്ടോ? ശരിയാണ്... സിനിമയില്‍ കണ്ടതും പ്രഭാസ് തകര്‍ത്തഭനയിച്ചതൊന്നുമല്ല യഥാര്‍ഥത്തില്‍ ബാഹുബലി.
ജൈനമത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ മതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് ബാഹുബലി. ജൈനരുടെ ആദ്യ തീര്‍ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്‍മാരില്‍ രണ്ടാമനായ ബാഹുബലി ഗോമതേശ്വരന്‍ എന്നും അറിയപ്പെട്ടിരുന്നു. ദീര്‍ഘമായ കരങ്ങളോടു കൂടിയതിനാലാണ് ഇദ്ദേഹത്തെ ബാഹുബലി എന്ന് വിളിച്ചിരുന്നത്.
കര്‍ണ്ണാടകയിലെ ശ്രാവണബലഗോളയില്‍ സ്ഥിതി ചെയ്യുന്ന ബാഹുബലിയുടെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഒറ്റക്കല്‍ പ്രതിമ. കര്‍ണ്ണാടക ടൂറിസത്തിന്റെ അഭിമാനസ്തംഭങ്ങളായ നാലു ബാഹുബലി പ്രതിമകളെ പരിചയപ്പെടാം...

 ശ്രാവണബല്‍ഗോള

ശ്രാവണബല്‍ഗോള

കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശ്രാവണബല്‍ഗോളയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമയായ ബാഹുബലി അഥവാ ഗോമതേശ്വരന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്. 58 അടി ഉയരമുള്ള ഈ പ്രതിമ ജൈന വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.

PC:Rvsssuman

അരിഷ്ടനേമിയുടെ കലാവിരുത്

അരിഷ്ടനേമിയുടെ കലാവിരുത്

ഗോമതേശ്വരനോടുള്ള ആദര സൂചകമായി ഗംഗാ സാമ്രാജ്യത്തിലെ സൈന്യാധിപനായിരുന്ന ചാമുണ്ഡരായനാണ് പത്താം നൂറ്റാണ്ടില്‍ ഈ പ്രതിമ സ്ഥാപിക്കുന്നത്. ഒറ്റക്കല്ലില്‍ ഈ പ്രതിമ തീര്‍ത്തിരിക്കുന്നത് അരിഷ്ടനേമി എന്നു പേരായ ശില്പിയാണ്.

PC:Arpa Ghosh

കയോത്സര്‍ഗ്ഗ

കയോത്സര്‍ഗ്ഗ

രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ പ്രതിമയില്‍ കയോത്സര്‍ഗ്ഗ അവസ്ഥയാണ് കൊത്തിയിരിക്കുന്നത്. ഭൂമിയില്‍ കാലുറപ്പിച്ച് കൈകള്‍ ശരീരത്തില്‍ തൊടാതെ താഴ്ത്തിയിട്ട് മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെ നില്‍ക്കുകയാണ് ഇവിടെ ഗോമതേശ്വരന്‍. ശരീരം വെടിയുന്നതിന് തൊട്ടു മുന്‍പുള്ള അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്.

PC:Ananth H V

മഹാമസ്താഭിഷേകം

മഹാമസ്താഭിഷേകം

12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന മഹാമസ്താഭിഷേകം ഏറെ പ്രശസ്തമാണ്. ചന്ദനം, അരിപ്പൊടി, മഞ്ഞള്‍, കുങ്കുമം, പാല്‍, നെയ്യ്, തൈര്, കരിമ്പിന്‍ നീര് എന്നിവ ഉപയോഗിച്ച് നടത്തുന്ന അഭിഷേക ചടങ്ങാണിത്. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്.

കര്‍കള

കര്‍കള

ഉഡുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കര്‍കളയിലാണ് ബാഹുബലിയുടെ പ്രശസ്തമായ മറ്റൊരു പ്രതിമയുള്ളത്.
42 അടി ഉയരമുള്ള ഈ പ്രതിമ ഗോമതശ്വര കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Dr Murali Mohan Gurram

വെന്നൂര്‍

വെന്നൂര്‍

ജൈന്‍ ഭരണാധികാരിയായിരുന്ന തിമ്മന അജിലയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വെന്നൂരിലെ ബാഹുബലി പ്രതിമ ഫല്‍ഗുനി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ബെല്‍ത്തങ്ങാടി എന്ന ഗ്രാമത്തിലാണ് ഇതുള്ളത്. 1604 ലാണ് ഈ പ്രതിമ സ്ഥാപിക്കുന്നത്.
ബിന്നാനി ബസഡി, മഹാലിംഗേസ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

PC: Vikas m

ഗോമതാഗിരി

ഗോമതാഗിരി

മൈസൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗോമതാഗിരിയിലാണ് ബാഹുബലിയുടെ മറ്റൊരു പ്രതിമ സ്ഥിതി ചെയ്യുന്നത്. 700 വര്‍ഷത്തോളം പഴക്കമുണ്ടെ്‌നന് വിശ്വസിക്കപ്പെടുന്ന ഈ പ്രതിമ വിജയനഗര രാജാക്കന്‍മാരുടെ കാലത്താണ് നിര്‍മ്മിക്കുന്നത്.
20 അടി മാത്രം ഉയരമുള്ള ഊ പ്രതിമയ്ക്ക് ശ്രാവണബല്‍ഗോളയിലെ പ്രതിമയുമായി ഏറെ സാദൃസ്യമുണ്ട്.

PC: Rajan Thambehalli

ധര്‍മ്മസ്ഥല

ധര്‍മ്മസ്ഥല

ബെലല്‍ത്തങ്ങാടിക്ക് സമീപം നേത്രാവതി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മസ്ഥലയിലെ ബാഹുബലി പ്രതിമയ്ക്ക് 39 അടിയാണ് ഉയരം. ഇതിനു സമീപം തന്നെയാണ് ഗോമതേശ്വരന്റെ പ്രതിമയുള്ള ധര്‍മ്മസ്ഥല ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

PC: Abdulla Al Muhairi

Read more about: karnataka

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...