Search
  • Follow NativePlanet
Share
» »88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

ലോക യാത്രകളെ സ്നേഹിക്കുന്നവരു‌ടെ ആദ്യ ലക്ഷ്യങ്ങളിലൊന്ന് ബാലിയായിരിക്കും. ദൈവങ്ങളുടെ വാസസ്ഥാനമായും സഞ്ചാരികളുടെ സ്വര്‍ഗ്ഗമായും അറിയപ്പെടുന്ന ബാലി എന്നും സ്വപ്നഭൂമിയാണ്. കൊവിഡ് ബാലി വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും പ്രതിസന്ധികളെ മാറ്റി നിര്‍ത്തി തിരിച്ചു വരാനൊരുങ്ങുകയാണ് ബാലി. കൂടുതല്‍ സഞ്ചാരികളെ ബാലിയിലെത്തിക്കുന്നതിന്‍റെ ഭാഗമായി പുത്തന്‍ പരീക്ഷണങ്ങളാണിവിടെ നടക്കുന്നത്. സഞ്ചാരികള്‍ക്കു കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചും ചാര്‍ജുകളില്‍ ഇളവുകള്‍ നല്കിയും എല്ലാം വിവിധ പരിപാ‌ടികള്‍ ഇവി‌ടെ സജീവമാണ്. അത്തരത്തിലേറ്റവും പുതിയതാണ് ഹോട്ടലുകളിലെ കുറഞ്ഞ നിരക്ക്...

ദൈവങ്ങളുടെ നാട്

ദൈവങ്ങളുടെ നാട്

ദൈവങ്ങളുടെ നാടായാണ് ബാലി സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ന്തോനേഷ്യയിലെ പതിനേഴായിരത്തോളം വരുന്ന ദ്വീപുകളില്‍ ഒന്നാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ബാലി കാഴ്ചകളും അനുഭവങ്ങളും തേടി ഇവിടെ വരുന്നു. കടലും കാടും ചേര്‍ന്ന് വരച്ചൊരുക്കിയിരിക്കുന്ന ഇവിടം പ്രകൃതിയുടെ അനിര്‍വ്വചനീയമായ കാഴ്ചകളാല്‍ സമ്പന്നം കൂടിയാണ്.

കാടു മുതല്‍ കടലിനടിയിലെ അഗ്നിപര്‍വ്വതം വരെ

കാടു മുതല്‍ കടലിനടിയിലെ അഗ്നിപര്‍വ്വതം വരെ

വ്യത്യസ്തങ്ങളായ കാഴ്ചകളാല്‍ സമ്പന്നമാണ് ബാലിയുടെ ഓരോ കോണുകളും. ദ്വീപുകളും സൂര്യാസ്തമയകാഴ്ചകളും ഇവിടുത്തെ സ്ഥിരം കാഴ്ച മാത്രമാണ്. അത് കൂടാതെ കണ്ണു തുറന്നു നോക്കിയാല്‍ ഒരു ജീവിതകാലം മുഴുവനെടുത്താലും കണ്ടുതീര്‍ക്കുവാന്‍ സാധിക്കാത്ത കാഴ്ചകള്‍ ഇവിടെ കാണാം. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥാനങ്ങള്‍, കാട്, കടല്‍, കടലിനടിയിലെ അഗ്നിപര്‍വ്വതം, ഡൈവിങ് ഇടങ്ങള്‍ എന്നിങ്ങനെ നിരവധിയുടെ ഇവിടെ അറിയുവാനും കാണുവാനും. ഇത് കൂടാതെ ക്ഷേത്രങ്ങള്‍, ട്രക്കിങ്ങ്, കുന്നുകള്‍, മലകള്‍, പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റുകള്‍ എന്നിങ്ങനെയും ഇവിടെ കാഴ്ചകളുണ്ട്.

കൊവിഡ് തകര്‍ത്ത സ്വപ്നങ്ങള്‍

കൊവിഡ് തകര്‍ത്ത സ്വപ്നങ്ങള്‍

എന്നാല്‍ കൊവിഡിന്റെ വരവോടെ രാജ്യത്തെ വിനോദ സഞ്ചാരം അമ്പേ തകര്‍ന്നടിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചാണ് കൊവിഡ് അതിന്‍റെ ശക്തി കാണിച്ചത്. ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതും വിദേശ വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതുമെല്ലാം വിനോദ സഞ്ചാരരംഗത്തിന് ഇരുട്ടടിയാണ് നല്കിയത്. ഇതോടെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ തൊഴില്‍ രഹിതരാവുകയും ചെയ്തു.

ആഭ്യന്തര സഞ്ചാരികള്‍ക്കു മാത്രമായി

ആഭ്യന്തര സഞ്ചാരികള്‍ക്കു മാത്രമായി

എന്നാല്‍ കൊവിഡിന്റെ ശക്തി കുറഞ്ഞതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. നിലവില്‍ ആഭ്യന്തര സഞ്ചാരികള്‍ക്കായി മാത്രം ബാലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു കഴിഞ്ഞു. നേരത്തെ സെപ്റ്റംബറില്‍ രാജ്യം സഞ്ചാരികള്‍ക്കായി തുറക്കുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊറോണ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാത്തതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. രാജ്യത്തിനുള്ളില്‍ തന്നെ വിനോദ സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരം തുറക്കുന്നത്.

നിരക്ക് കുറച്ച് ഹോട്ടലുകള്‍

നിരക്ക് കുറച്ച് ഹോട്ടലുകള്‍

സഞ്ചാരികളെ പരമാവധി ആകര്‍ഷിക്കുവാനായാണ് ആഭ്യന്തര സഞ്ചാരികള്‍ക്കായി ബാലി ഹോട്ടല്‍ നിരക്കുകളില്‍ വന്‍ കിഴിവുകള്‍ വരുത്തിയിരിക്കുന്നത്. സാധാരണ ഗതിയില്‍ താമസസൗകര്യങ്ങള്‍ക്കായിവലിയ തുക മുടക്കേണ്ടി വരുന്നത് സഢ്ചാരികളെ പിന്നോട്ട് വലിക്കുന്നതിനാലാണ് ഹോട്ടല്‍ നിരക്കുകളില്‍ കിഴിവ് നല്കുന്നത്.

888 രൂപയ്ക്ക് ഹോട്ടല്‍ മുറി

888 രൂപയ്ക്ക് ഹോട്ടല്‍ മുറി

ബാലിയിലെ മിക്ക ഹോട്ടലുകളും സഞ്ചാരികള്‍ക്കായി 50 ശതമാനത്തിലധികം കിഴിവാണ് നല്കുന്നത്. ഇതനുസരിച്ച് 888 രൂപ മുതല്‍ ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമാകും. പ്രതിദിന കിഴിവുകള്‍ കൂ‌ടാതെ മാസ നിരക്കിലും വാര്‍ഷിക നിരക്കിലുമെല്ലാം ഹോട്ടല്‍ മുറികള്‍ക്ക് വന്‍ കിഴിവുകള്‍ നല്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 50 ശതമാനമാണ് ഇത്തരത്തിലുള്ള കിഴിവുകള്‍ ആരംഭിക്കുന്നത്.

ഭക്ഷണം 26 രൂപയ്ക്ക്

ഭക്ഷണം 26 രൂപയ്ക്ക്

ഹോട്ടല്‍ മുറികള്‍ക്ക് മാത്രമല്ല, ഭക്ഷണങ്ങള്‍ക്കും ഇത്തരം ഓഫറുകള്‍ ലഭ്യമാണ്. വെറും 26 രൂപ മുതല് ഇവിടെ ഹോ‌ട്ടലുകളില്‍ ഭക്ഷണം ലഭിക്കും. ഏറിയപങ്കും ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന നാടായതിനാല്‍ തന്നെ ഇത്തരം കിഴിവുകള്‍ ടൂറിസം രംഗത്തിന് വളര്‍ച്ച നല്കുമെന്നാണ് കരുതപ്പെടുന്നത്.

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍<br />പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

Read more about: world travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X