» »കുമാരപർവ്വതയ്ക്ക് പകരം ബണ്ടാജെയിലേക്ക് പോകാം

കുമാരപർവ്വതയ്ക്ക് പകരം ബണ്ടാജെയിലേക്ക് പോകാം

Posted By: Staff

ബാംഗ്ലൂരിൽ നിന്നുള്ള ട്രെക്കിംഗ് ‌പ്രിയരുടെ പ്രിയപ്പെട്ട സ്ഥലമാണ് കുമാരപർവ്വത ബാംഗ്ലൂർ നഗരത്തി‌ൽ നിന്ന് വീക്കെൻഡുകളിൽ കുമാരപർവ്വത ട്രെക്കിംഗിന് പോകുന്നവർ നിരവധിയാണ്. എന്നാൽ ഇത്തവണ കുമാരപർവ്വതയിലേ‌ക്ക് പോകുന്നതിന് പകരം അധികം അറിയപ്പെടാത്ത ബണ്ടാജെയിലേക്ക് യാത്ര ചെയ്താലോ.

കർണാടകയിലെ പശ്ചിമഘട്ട പ്രദേശത്തെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് ബണ്ടാജെ. ദക്ഷിണ കന്നഡ ജില്ലയിൽ ചാർമാഡി ഘട്ട് സെക്ഷനിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരിൽ നിന്ന് യാത്ര പോകുമ്പോൾ

ബാംഗ്ലൂരിൽ നിന്ന് 310 കിലോമീറ്റർ അകലെയായാണ് ബണ്ടാജെ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് ധർമ്മസ്ഥലയ്ക്ക് അടുത്തുള്ള ഉജിരെ ടൗണിൽ എത്തിച്ചേർന്നാൽ അവിടെ നിന്ന് വളരെ അടുത്താണ് ബണ്ടാജെ ഗ്രാമം. ബണ്ടാജെ ഗ്രാമത്തിൽ നിന്നാണ് ബണ്ടാജെ ട്രെക്കിംഗ് ആരംഭിക്കുന്നത്. 200 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ബണ്ടാജെ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ചിത്രങ്ങൾക്ക് കടപ്പാട്: Hemanth Kumar

ധർ‌മ്മസ്ഥലയിൽ നിന്ന്

ധർ‌മ്മസ്ഥലയിൽ നിന്ന്

ധർമ്മസ്ഥലയിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയായാണ് ബണ്ടാജെ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യു‌ന്നത്. കാനനഭംഗി കാണാനും മലമുകളിലെ വെള്ളച്ചാ‌ട്ടം കാണാനുമാണ് ആളുകൾ ഇവിടെ എത്താറുള്ളത്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഈ ഗ്രാമത്തി‌‌ലേക്ക് ബസ് സർവീസുകളൊന്നും ഇല്ല. ‌ധർമ്മസ്ഥലയിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള ഉജിരേയിലേക്ക് ബസുകൾ ലഭിക്കും. അവിടെ നിന്ന് ജീപ്പിലോ ഷെയർ ഓട്ടോയിലോ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.

മൂന്ന് ദിവസത്തെ ട്രെക്കിംഗ്

മൂന്ന് ദിവസത്തെ ട്രെക്കിംഗ്

മൂന്ന് ദിവസം ട്രെക്കിംഗ് നടത്താൻ പറ്റിയ സ്ഥലമാണ് ബണ്ടാജെ. വളരെ അനായാസം ട്രെക്കിംഗ് നടത്താൻ പറ്റുന്ന ട്രെക്കിംഗ് പാതകൾ ആയതിനാൽ ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ ട്രെക്കിംഗ് ചെയ്യാം.

മലമുകളിൽ എത്തിയാൽ

മലമുകളിൽ എത്തിയാൽ

കാടുകളും, കാട്ടരുവികളും, പു‌ൽമേടുകളുമൊക്കെ പിന്നിട്ട് വേണം ട്രെ‌ക്കിംഗ് നടത്താൻ. വനങ്ങളിലൂടെ മൂന്ന് കാട്ടരുവികൾ മറികടന്ന് വേണം ആർ‌ബി വെള്ള ചാട്ടത്തിന് സമീപത്ത് എത്തിച്ചേരാൻ.

‌പ്രയാസമുള്ള കാര്യങ്ങൾ

‌പ്രയാസമുള്ള കാര്യങ്ങൾ

ചെങ്കുത്തായ കുന്ന് കയറിയാണ് കാട്ടിലൂടെയുള്ള യാത്ര. പുൽമേട്ടിൽ എത്തിച്ചേരുമ്പോഴേക്കും കയറ്റം കുറച്ച് കൂടി കഠിനമാണ്. കാട്ടരുവി കടക്കുന്നതും അത്ര എളു‌പ്പമുള്ള കാര്യമല്ല. വഴുതലുള്ള പാറക്കെട്ടുകളിലൂടെ വേണം അരുവി മറി കടക്കാൻ.

ഒന്നാം ദിവസം

ഒന്നാം ദിവസം

ഒന്നാം ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് ബേസ് ക്യാമ്പിൽ നിന്ന് ട്രെക്കിംഗ് ആരംഭിച്ചത്. വനത്തിലൂടെ ഏകദേശം 4 മണിക്കൂർ ട്രെക്ക് ചെയ്താൽ ഒരു പുൽമേട്ടിൽ ആണ് എത്തിച്ചേരുക. അതി‌രാവിലെ ട്രെക്കിംഗ് ആരംഭിച്ചാൽ നട്ടുച്ച നേരത്തായിരിക്കും എത്തുക. അത് നിങ്ങളെ കൂടുതൽ തളർത്തും.

വനത്തിലൂടെ

വനത്തിലൂടെ

വനത്തിനുള്ളിൽ എപ്പോഴും ‌തണുപ്പ് അനുഭവിക്കുന്നതിനാൽ പതിനൊന്ന് മണിക്ക് ശേഷമുള്ള സമയം വന‌ത്തിലൂടെ നടക്കുന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. വനത്തിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് പുൽമേട്ടിലൂടെ യാത്ര ചെയുമ്പോളാണ് ശരിക്കും ട്രെക്കിംഗിന്റെ അനുഭ‌വം നിങ്ങൾക്ക് ലഭിക്കുന്നത്.

പുൽമേട്ടിലൂടെ

പുൽമേട്ടിലൂടെ

വനത്തിലൂടെയുള്ള യാത്ര ഏകദേശം വൈകുന്നേരം നാല് മണിയോടെ അവസാനിച്ചു. ‌പുൽമേട്ടിലൂടെയാ‌ണ് അടുത്ത യാത്ര. ഏകദേശം രണ്ട് മണിക്കൂർ പു‌ൽമേ‌ട്ടിലൂടെ യാത്ര ചെയ്യണം മുകൾത്തട്ടിൽ എത്തിച്ചേരാൻ. വൈകുന്നേരം ആയതിനാൽ സൂര്യന്റെ ചൂടിന് ശമനമുണ്ട്.

ക്യാമ്പിംഗ്

ക്യാമ്പിംഗ്

മലമുകളിൽ എത്തിച്ചേർന്നാൽ നിങ്ങൾക്ക് ക്യാമ്പ് ചെയ്യാൻ പറ്റിയ സ്ഥലം കാണാം. അവിടെ ടെന്റ് ഒരുക്കി കുറച്ച് സമയം വിശ്രമിച്ചതിന് ശേ‌ഷം ആർബി വെള്ളച്ചാട്ടം കാണാൻ യാത്ര പോകാം. മലമുകളിൽ നിന്ന് സൂര്യസ്തമനം കണ്ടതിന് ശേഷം ടെന്റുകൾക്ക് സമീ‌പത്തേ‌ക്ക് തിരിച്ചെത്തി ക്യാമ്പ് ഫയറും ആഘോഷങ്ങളും.

രണ്ടാം ദിവസം

രണ്ടാം ദിവസം

പിറ്റേ ദിവസം പ്രഭാതത്തി‌ൽ എഴുന്നേറ്റ് പുലർകാല സൂര്യനെ കണികണ്ട് വെള്ള‌ച്ചാട്ടം ഒരിക്കൽ കൂടി കണ്ട് വ്യൂപോയിന്റിലേക്ക് ‌യാത്ര.

ബല്ലരായനദുർഗ കോട്ട

ബല്ലരായനദുർഗ കോട്ട

മലമുകളിലെ മറ്റൊ‌രു അ‌ത്ഭുതമാണ് ബല്ലരായനദുർഗ കോട്ട, നേരത്തെ ഇതിന്റെ കാര്യം പറയാൻ വിട്ടു പോയി. വെള്ളച്ചാട്ടവും വ്യൂപോയിന്റും ഈ കോട്ടയുമൊക്കെ വളരെ അടു‌ത്തടുത്താണ് വൈകുന്നേരം വീണ്ടും ടെന്റിലേക്ക്.

Photo Courtesy: Sumesh Always

മൂന്നാം ദി‌വസം

മൂന്നാം ദി‌വസം

മൂന്നാം ദിവസം രാവിലെ എഴുന്നേറ്റ് ടെന്റുകളൊക്കെ അഴിച്ചെടുത്ത് രാവിലെ ആറുമണിയോടെ മലയിറങ്ങാൻ ആരംഭിച്ചു. പത്ത് മണിയോടെ വനത്തിനുള്ളിൽ എത്തിച്ചേർന്നു. ഏകദേശം 4 - 5മണിക്കൂറിനുള്ളിൽ അടിവാരത്തിൽ തിരിച്ചെത്തി.

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ശൈത്യകാലം ആരംഭിക്കുന്ന സമയമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് യാത്ര വളരെ പ്രയാസമാണ് വഴിമുഴുവൻ വഴുക്കൽ അനുഭവപ്പെടും എന്നത് തന്നെ പ്രധാന കാരണം. വേനൽക്കാലത്ത് വെള്ളച്ചാട്ടം കാണാൻ കഴിയില്ല.

കയ്യിൽ കരുതേണ്ട കാര്യ‌ങ്ങൾ

കയ്യിൽ കരുതേണ്ട കാര്യ‌ങ്ങൾ

മലമുകളിൽ എത്തിച്ചേർ‌ന്നാൽ ഒരു സൗകര്യവും ഉണ്ടാകില്ല. ടെന്റ്, ക്യാമ്പിംഗ് ബാഗ്, ഭക്ഷണം, വെള്ളം, ടോർച്ച്, നൈഫ്, സോളാർ ലൈറ്റ്, ഗ്ലൂക്കോസ് തുടങ്ങിയവ ട്രെക്കിംഗിന് മുൻപ് കയ്യിൽ കരുതണം.

അനുമതി

അനുമതി

ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുൻപ് വനത്തിൽ പ്രവേശിക്കുന്നതിന് മുൻപ് വനം വകു‌പ്പിന്റെ അനുമതി വാങ്ങണം.

നിങ്ങൾ വഴി ഉണ്ടാക്കരുത്

നിങ്ങൾ വഴി ഉണ്ടാക്കരുത്

സഞ്ചാരികൾ സാധരണ യാത്ര ചെയ്യുന്ന വഴിയിലൂടെ മാത്രമെ സഞ്ചരിക്കാവു നിങ്ങൾ വനത്തിൽ പുതിയ വഴി ഉണ്ടാക്കരുത്. അരുവികളിൽ നിന്ന് നി‌ങ്ങളുടെ വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്ക്കാൻ മറക്കരുത്.

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

ആർബി വെള്ള‌ച്ചാട്ടത്തിന്റെ കാഴ്ച

ഇരുൾ മൂടുമ്പോൾ

ഇരുൾ മൂടുമ്പോൾ

ക്യാമ്പ് സൈറ്റിൽ നിന്ന് ഇരുൾ വീഴുന്ന കാഴ്ച

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...